Scurvy: എന്താണ് സ്കർവി? ലക്ഷണങ്ങളും രോ​ഗനിർണയവും ചികത്സയും സംബന്ധിച്ച് അറിയാം...

Scurvy: വിറ്റാമിൻ സി കുറവുള്ള അപൂർണ്ണമായ ഭക്ഷണക്രമമുള്ള ഏതൊരു വ്യക്തിക്കും സ്കർവി ഉണ്ടാകാനുള്ള സാധ്യതയുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 01:51 PM IST
  • ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, അതിസാരം, സന്ധികളിലും പേശികളിലും വേദന, ചർമ്മത്തിലെ രോമകൂപങ്ങൾക്ക് ചുറ്റും രക്തസ്രാവം എന്നിവയാണ് സ്കർവിയുടെ ലക്ഷണങ്ങൾ
  • സ്കർവി കൂടുതൽ ​ഗുരുതരമാകുമ്പോൾ ശരീരം മറ്റ് ലക്ഷണങ്ങൾ പ്രകടമാക്കും
  • പല്ലുകൾ ഇളകുക, ശരീരത്തിൽ പെട്ടെന്ന് മുറിവുകൾ ഉണ്ടാകുക, മുറിവുകൾ ഉണങ്ങുന്നതിന് സാധാരണയിൽ കൂടുതൽ സമയം എടുക്കുക, ശരീരത്തിൽ വീക്കം അനുഭവപ്പെടുക തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങൾ
Scurvy: എന്താണ് സ്കർവി? ലക്ഷണങ്ങളും രോ​ഗനിർണയവും ചികത്സയും സംബന്ധിച്ച് അറിയാം...

സ്കർവി വൈറ്റമിൻ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു അസാധാരണ രോഗമാണ്. വിറ്റാമിൻ സി കുറവുള്ള അപൂർണ്ണമായ ഭക്ഷണക്രമമുള്ള ഏതൊരു വ്യക്തിക്കും സ്കർവി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്കർവി പോലുള്ള രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഒരു പ്രത്യേക കാലയളവിൽ കാണാൻ കഴിയില്ല. മനുഷ്യ ശരീരത്തിന് വിറ്റാമിൻ സി ഉത്പാദിപ്പിക്കാൻ കഴിയില്ല. അതിനാൽ, വിറ്റാമിൻ സി ഇല്ലാത്ത ഭക്ഷണക്രമം നാലാഴ്ചയ്ക്കുള്ളിൽ സ്കർവി പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. വിറ്റാമിൻ സി, ശരീരത്തിൽ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ കൊളാജൻ എല്ലുകളിലും രക്തക്കുഴലുകളിലും ടിഷ്യൂകളിലും ഉള്ള ഒരു പ്രോട്ടീനാണ്. കൂടാതെ, ഇത് ഹീമോഗ്ലോബിൻ രൂപീകരണത്തിന് സഹായിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കുറയുന്നത് വിളർച്ചയ്ക്കും കാരണമാകും.

സ്കർവിയുടെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്: സാധാരണ കാണപ്പെടുന്ന ചെറിയ പനിയായും മറ്റും സ്കർവിയുടെ രോ​ഗലക്ഷണങ്ങൾ കാണപ്പെടുന്നു. എന്നാൽ, സാധാരണ വന്ന് മാറുന്ന പനിയാണെന്ന് കരുതി ഇത് പലരും അവ​ഗണിക്കും. ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, അതിസാരം, സന്ധികളിലും പേശികളിലും വേദന, ചർമ്മത്തിലെ രോമകൂപങ്ങൾക്ക് ചുറ്റും രക്തസ്രാവം എന്നിവയാണ് സ്കർവിയുടെ മറ്റ് ലക്ഷണങ്ങൾ.

സ്കർവി കൂടുതൽ ​ഗുരുതരമാകുമ്പോൾ ശരീരം മറ്റ് ലക്ഷണങ്ങൾ പ്രകടമാക്കും. കാലുകളിൽ നീർക്കെട്ട്, പല്ലുകൾ ഇളകുക, ശരീരത്തിൽ പെട്ടെന്ന് മുറിവുകൾ ഉണ്ടാകുക, മുറിവുകൾ ഉണങ്ങുന്നതിന് സാധാരണയിൽ കൂടുതൽ സമയം എടുക്കുക, ചർമ്മം വരണ്ടതാകുക, ശരീരത്തിൽ വീക്കം അനുഭവപ്പെടുക തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങൾ. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്ഡി) ഉള്ള കുട്ടികളിൽ സ്കർവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: Assisted Suicide​: ഗൊദാ‍‍‍‍ർദിന്റെ മരണം ആത്മഹത്യ, വെറും ആത്മഹത്യയല്ല അസിസ്റ്റഡ് സൂയിസൈഡ്; എന്താണ് അസിസ്റ്റഡ് സൂയിസൈഡ്?

15-ആം നൂറ്റാണ്ടിലെ ദീർഘദൂരം യാത്ര ചെയ്തിരുന്ന നാവികരിൽ പലപ്പോഴും കണ്ടുവരുന്ന ഒരു രോഗമായിരുന്നു സ്കർവി. രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതുവരെ പല നാവികരും ഈ രോഗം മൂലം മരിച്ചിരുന്നു. നാരങ്ങ, ഓറഞ്ച് എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇന്ന് സ്കർവി ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നിരുന്നാലും, ദീർഘകാല പോഷകാഹാരക്കുറവുള്ള ആളുകൾ അല്ലെങ്കിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കുറച്ച് മാത്രം കഴിക്കുന്നവർ, മദ്യപാനികൾ, പ്രായമായവർ, കുട്ടികൾ എന്നിവർക്ക് സ്കർവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണക്രമം സ്കർവി തടയാൻ സഹായകമാണ്. എല്ലുകളുടെ നിർമ്മാണത്തിനും പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നു. പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഫലപ്രദമാണ്. മതിയായ സമീകൃതാഹാരത്തിലൂടെ, സ്കർവിയെ അകറ്റി നിർത്താം. രക്തത്തിലെ അസ്കോർബിക് ആസിഡിന്റെ അളവ് അളക്കുന്ന ഒരു രക്തപരിശോധനയിലൂടെയാണ് രക്തത്തിലെ വിറ്റാമിൻ സിയുടെ അളവ് ബയോകെമിക്കൽ വിലയിരുത്തൽ നടത്തുന്നത്. അസ്കോർബിക് ആസിഡിന്റെ അളവ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അസ്കോർബിക് ആസിഡ് <11 µmol/L-ൽ താഴെയാകുമ്പോഴാണ് സ്കർവി ഉണ്ടാകുന്നത്.

വൈറ്റമിൻ സി സപ്ലിമെന്റുകൾ നൽകിയാണ് ഈ രോ​ഗം കൈകാര്യം ചെയ്യുന്നത്. ദന്തപ്രശ്നങ്ങൾ കാരണം പല്ലുകൾ കൊഴിയുന്നത് ഒഴികെ ശരീരത്തിൽ രോഗം ഉണ്ടാക്കുന്ന സ്ഥിരമായ കേടുപാടുകൾ ഒന്നുമില്ല. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ നിങ്ങളുടെ സമീകൃതാഹാരത്തിൽ വിറ്റാമിൻ സി ഉൾപ്പെടുത്താം. ഓറഞ്ച്, സിട്രസ് പഴങ്ങൾ, സ്ട്രോബെറി, കറുത്ത ഉണക്കമുന്തിരി, ബ്രോക്കോളി, ഉരുളക്കിഴങ്ങ്, കുരുമുളക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സ്കർവി ചികിത്സയ്ക്ക് ഒരു പ്രോട്ടോക്കോളും നിലവിലില്ല. വിറ്റാമിൻ സിയുടെ അപര്യാപ്തത ഭക്ഷണത്തിലൂടെയും വിറ്റാമിൻ ​ഗുളികകളിലൂടെയും മറികടക്കുക എന്നത് മാത്രമാണ് പ്രതിവിധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News