Assisted Suicide​: ഗൊദാ‍‍‍‍ർദിന്റെ മരണം ആത്മഹത്യ, വെറും ആത്മഹത്യയല്ല അസിസ്റ്റഡ് സൂയിസൈഡ്; എന്താണ് അസിസ്റ്റഡ് സൂയിസൈഡ്?

Jean Luc Godard: സ്വിറ്റ്‌സർലൻഡിൽ വച്ച് അസിസ്റ്റഡ് സൂയിസൈഡിലൂടെയാണ് ഗൊദാർദ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഒരു കുടുംബപ്രതിനിധി വ്യക്തമാക്കിയിരുന്നു. 

Written by - Roniya Baby | Edited by - Roniya Baby | Last Updated : Sep 14, 2022, 01:28 PM IST
  • മറ്റൊരാളുടെ സഹായത്താൽ ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നതിനെയാണ് അസിസ്റ്റഡ് സൂയിസൈഡ് എന്ന് പറയുന്നത്
  • അസിസ്റ്റഡ് സൂയിസൈഡ് വഴി, ആളുകൾക്ക് വിദ​ഗ്ദരുടെ സഹായത്തോടെ മരണം തെരഞ്ഞെടുക്കാം
  • കർശന നിയന്ത്രണങ്ങളോടെയാണ് അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്നത്
Assisted Suicide​: ഗൊദാ‍‍‍‍ർദിന്റെ മരണം ആത്മഹത്യ, വെറും ആത്മഹത്യയല്ല അസിസ്റ്റഡ് സൂയിസൈഡ്; എന്താണ് അസിസ്റ്റഡ് സൂയിസൈഡ്?

ചലച്ചിത്ര ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഫ്രഞ്ച് നവതരംഗ സിനിമയ്ക്ക് നേതൃത്വം നൽകിയ ചലച്ചിത്ര സംവിധായകൻ ഴാങ് ലുക് ഗോദാർദ് (91) അന്തരിച്ചു. 1960-കളിലാണ്  ഗൊദാർദ് ചലച്ചിത്ര രം​ഗത്തേക്ക് എത്തിയത്. ചലച്ചിത്രത്തിന്റെ നിയമങ്ങൾ തിരുത്തിയെഴുതുകയും മാർട്ടിൻ സ്കോർസെസി മുതൽ ക്വെന്റിൻ ടരന്റിനോ വരെയുള്ള സംവിധായകരെ സ്വാധീനിക്കുകയും ചെയ്ത പ്രശസ്തമായ ചിത്രങ്ങളുടെ ഒരു യാത്രയായിരുന്നു പിന്നീട്.

സ്വിറ്റ്‌സർലൻഡിൽ വച്ച് അസിസ്റ്റഡ് സൂയിസൈഡിലൂടെയാണ് അദ്ദേഹം മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഒരു കുടുംബപ്രതിനിധി വ്യക്തമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച്, പ്രായാധിക്യത്തെ തുടർന്ന് നിരവധി അസുഖങ്ങൾ ബാധിച്ചിരുന്നു ​ഗൊദാർദിന്. ഇതേ തുടർന്ന് അദ്ദേഹം സ്വിറ്റ്സ‍ർലന്റിൽ അസിസ്റ്റഡ് സൂയിസൈഡിന് നിയമോപദേശം തേടിയിരുന്നതായി ഗൊദാർഡിന്റെ നിയമോപദേശകൻ പാട്രിക് ജീനറെറ്റ് എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.  ചില സാഹചര്യങ്ങളിൽ സ്വിറ്റ്സർലൻഡിൽ അസിസ്റ്റഡ് സൂയിസൈഡ് നിയമപരമാണ്.

എന്താണ് അസിസ്റ്റഡ് സൂയിസൈഡ്?

മറ്റൊരാളുടെ സഹായത്താൽ ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നതിനെയാണ് അസിസ്റ്റഡ് സൂയിസൈഡ് എന്ന് പറയുന്നത്. അസിസ്റ്റഡ് സൂയിസൈഡ് വഴി, ആളുകൾക്ക് വിദ​ഗ്ദരുടെ സഹായത്തോടെ മരണം തെരഞ്ഞെടുക്കാം. മാരകമായ അസുഖമുള്ളവർ, രോ​ഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച വരാൻ സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയവർ എന്നീ അവസ്ഥകളിലുള്ള മുതിർന്നവർക്ക് അസിസ്റ്റഡ് സൂയിസൈഡ് തെരഞ്ഞെടുക്കാം. കർശന നിയന്ത്രണങ്ങളോടെയാണ് അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്നത്.

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമായ രാജ്യങ്ങൾ

അസിസ്റ്റഡ് സൂയിസൈഡ് യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ നിയമപരമാണ്. സ്‌പെയിൻ, ബെൽജിയം, നെതർലാൻഡ്‌സ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ അസിസ്റ്റഡ് സൂയിസൈഡ് നിയമപരമായി അനുവദിക്കുന്നുണ്ട്. ദയാവധം അഥവാ യുത്തനേഷ്യയും സ്വിറ്റ്സർലന്റിൽ നിയമവിധേയമാണ്. സ്വിറ്റസ‍‍ർലൻഡിൽ നിയമപരമായ ആത്മഹത്യകൾ വിദേശികൾക്ക് പരിമിതപ്പെടുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്.

ഴാങ് ലുക് ​ഗൊദാർദിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അസിസ്റ്റഡ് സൂയിസൈഡിനെ സംബന്ധിച്ച ഒരു ദേശീയ സംവാദം പ്രഖ്യാപിച്ചു. അതിൽ ​ഗുരുതര രോ​ഗം ബാധിച്ചവർക്കുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ തേടുന്നതും ഉൾപ്പെടുന്നു. മാരകരോഗം ബാധിച്ചവർക്ക് മരണത്തിന് മുമ്പ് മയക്കത്തിലേക്ക് പോകുന്നതിനുള്ള മരുന്ന് നൽകാൻ ഫ്രാൻസിൽ ഡോക്ടർമാർക്ക് അനുവാദമുണ്ട്. എന്നാൽ അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമല്ല. സംവാദങ്ങൾ സംഘടിപ്പിക്കുമ്പോൾ വരും മാസങ്ങളിൽ ആരോഗ്യ പ്രവർത്തകരുമായി ഏകോപിപ്പിച്ച് പൗരന്മാരുടെ ഒരു പാനൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് മാക്രോൺ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത വർഷം മാറ്റങ്ങൾ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നിയമനിർമ്മാതാക്കളുമായി സമാന്തര ചർച്ചകൾ നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി പ്രസ്താവനയിൽ പറയുന്നു.

ALSO READ: Jean-Luc Godard : ഫ്രഞ്ച് വിഖ്യാത സംവിധായകൻ ഴാങ് ലുക് ഗൊദാർദ് അന്തരിച്ചു

​ഗുരുതര രോ​ഗം ബാധിച്ചവരോ ജീവിതത്തിലേക്ക് സാധാരണ നിലയിൽ മടങ്ങിയെത്തില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയവരോ മരണം തെരഞ്ഞെടുക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഫ്രാൻസിൽ പുതിയ ചർച്ചകൾ ആരംഭിക്കുന്നത്. ഫിസിഷ്യന്റെ സഹായത്തോടെ ആത്മഹത്യ നിയമവിധേയമാക്കുന്നതിന് താൻ വ്യക്തിപരമായി അനുകൂലമാണെന്ന് മാക്രോൺ വ്യക്തമാക്കി. 
സ്വിറ്റ്സർലൻഡിൽ മാരകമായ ഡോസ് മരുന്നുകൾ കഴിക്കുന്ന രോഗികൾ ഉൾപ്പെടുന്നവർക്ക് അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാണ്.

ഒരു മെഡിക്കൽ പ്രൊഫഷണൽ നേരിട്ട് മരുന്നുകൾ നൽകി മരണം അനുവദിക്കുന്ന ദയാവധം നിലവിൽ നെതർലാൻഡ്‌സ്, ബെൽജിയം, ലക്സംബർഗ്, സ്പെയിൻ എന്നിവിടങ്ങളിൽ നിയമവിധേയമാണ്. എന്നാൽ, കർശന നിയന്ത്രണങ്ങളോടെയാണ് ഇതിന് അനുവാദം നൽകുന്നത്. ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക്ക് ഗൊദാർദ് സ്വിറ്റ്സർലൻഡിലെ റോളിലെ തന്റെ വീട്ടിൽ വച്ച് അസിസ്റ്റഡ് സൂയിസൈഡിലൂടെയാണ് മരണം വരിച്ചതെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രതികരണം വന്ന അതദിവസമാണ് മാക്രോൺ ചർച്ചകൾക്ക് തുടക്കമിടുന്നതും. ദയാവധം നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്ന് സമീപ വർഷങ്ങളിലെ ഫ്രഞ്ച് തെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News