മനുഷ്യർക്കിടയിൽ സാധാരണയായി കണ്ട് വരുന്ന മൂത്രാശയ അണുബാധ (Urinary Tract Infection)   വിവിധ സൂക്ഷ്മാണുക്കൾ മൂലമാണ് ഉണ്ടാകുന്നത്. മിക്കവാറും മൂത്രാശയ അണുബാധയ്ക്ക്  കാരണമാകുന്നത് ബാക്റ്റീരിയകളാണ് (Bacteria) . എന്നാൽ ചില സാഹചര്യങ്ങളിൽ അണുബാധ ഫംഗസ് മൂലവും വൈറസുകൾ മൂലവും ഉണ്ടാകാറുണ്ട്. യൂറിനറി ട്രാക്റ്റിന്റെ ഏത് ഭാഗത്തും ഈ അണുബാധ ഉണ്ടാകും. അതായത് ഈ അണുബാധ കിഡ്‌നിയിലോ, യൂട്രസിലോ, മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ വരാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്ക മൂത്രാശയ അണുബാധയും മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ ആണ് കണ്ട് വരുന്നത്. ഈ ഭാഗങ്ങളെ മൂത്രാശയത്തിന്റെ ലോർ ട്രാക്ട് എന്ന് വിളിക്കും. എന്നാൽ ഈ അണുബാധ കിഡ്‌നിയിലോ, യൂട്രസിലോ ബാധിക്കാം. ഈ അവസ്ഥ കൂടുതൽ സങ്കീർണവും അപകടക്കാരിയുമാണ്.  എന്നാൽ ലോവർ ട്രാക്റ്റിലെ അണുബാധ പോലെ സാധാരണമല്ല  കിഡ്‌നിയിലോ (Kidney), യൂട്രസിലോ ബാധിക്കുന്ന അണുബാധ. അത് വളരെ വിരളമായി മാത്രമേ കാണാറുള്ളൂ.


ALSO READ: Diabetes ഉണ്ടോ? സൂക്ഷിക്കുക കോവിഡ് 19 രോഗബാധ വന്നാൽ മരണസാധ്യത കൂടുതലാണ്


ലക്ഷണങ്ങൾ എന്തൊക്കെ (Symtoms)


മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കിഡ്‌നിയിലോ, യൂട്രസിലോ അണുബാധ ഉണ്ടായാൽ കാണിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ വെച്ച് ഏത് ഭാഗത്താണ് അണുബാധ (Infection) ഉണ്ടായതെന്ന് കണ്ടെത്താൻ സാധിക്കും. 


മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങൾ 


  • മൂത്രം (Urine) ഒഴിക്കുമ്പോൾ എരിച്ചിൽ ഉണ്ടാവുക 

  • ഒരുപാട് പ്രാവശ്യം മൂത്രം ഒഴിക്കുകയും എന്നാൽ മൂത്രം കുറച്ച് മാത്രം പുറത്ത് പോവുകയും ചെയ്യുക.

  • എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുക.

  • മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടാവുക.

  • മൂത്രം മങ്ങിയ നിറത്തിലാവുക.

  • മൂത്രം കടുത്ത നിറങ്ങളിൽ (ചായയുടെ പോലുള്ള ) കാണപ്പെടുക.

  • മൂത്രത്തിൽ നിന്ന് കടുത്ത നാറ്റം അനുഭവപ്പെടും.

  • സ്ത്രീകളിൽ പെൽവിക്  ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന

  • പുരുഷന്മാരിൽ മലാശയ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന


ALSO READ: Garlic Benefits: വെളുത്തുള്ളി കഴിക്കുന്നവർ ഇൗ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.


കിഡ്‌നിയിലോ, യൂട്രസിലോ കണ്ട് വരുന്ന അണുബാധയുടെ ലക്ഷണങ്ങൾ 


  • നടുവിനും വശങ്ങളിലും ഉണ്ടാകുന്ന വേദന

  • അമിതമായി കുളിർ തോന്നുക

  • പനി (Fever

  • ഓർക്കാനം

  • ഛർദ്ദിൽ 


പരിഹാരമെന്ത്?


ഇതിന് പ്രധാന പരിഹാരം അരോഗ്യവിദഗ്ദ്ധനെ കൊണ്ട് പരിശോധിച്ച ശേഷം ആന്റിബയോടിക്കുകൾ കഴിക്കുകയെന്നതാണ്. ഇതിൽ  മൂത്രസഞ്ചിയിലോ, മൂത്രനാളിയിലോ കണ്ട് വരുന്ന അണുബാധയ്ക്ക് സാധാരണ കഴിക്കുന്ന മരുന്നുകളുടെ ആവശ്യമേ ഉണ്ടാകാറുള്ളൂ. എന്നാൽ കിഡ്‌നിയിലോ, യൂട്രസിലോ കണ്ട് വരുന്ന അണുബാധയ്ക്ക് നേരിട്ട് ഞരമ്പുകളിൽ ആന്റിബയോടിക്കുകൾ കുത്തി വെയ്‌ക്കേണ്ടതായി വരും. ആന്റിബിയോട്ടിക്‌സുകളോടെ ബാക്റ്റീരിയ (Bacteria)  പ്രതിരോധം സൃഷ്ട്ടിക്കുന്ന അവസ്ഥയും വിരളമല്ല. അത്തരം സാഹചര്യങ്ങളിൽ മൂത്രം കൾച്ചർ ചെയ്യുന്നത് സഹായിക്കും.


ALSO READ: Pedophilia: എന്താണ് പീഡോഫിലിയ? ആരാണ് പീഡോഫൈൽ ?


വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെ?


മൂത്രാശയ അണുബാധ ഇല്ലാതാക്കാൻ വീട്ടിൽ പ്രത്യേകിച്ച് മരുന്നുകൾ ഇല്ലെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നത് ചികിത്സയെ സഹായിക്കും.


ഒരുപാട് വെള്ളം (Water) കുടിയ്ക്കുക. അത് അണുബാധ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും.


മൂത്രം പിടിച്ച് വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.


ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.


മൂത്രശയ അണുബാധ ഉണ്ടാകാതിരിക്കാൻ ക്രൻബെറി ജ്യൂസ് സഹായിക്കുമെങ്കിലും ചികിത്സയിൽ സഹായിക്കുമെന്നതിന് തെളിവില്ല. അത്കൊണ്ട് അണുബാധ മാറിയതിന് ശേഷം  ക്രൻബെറി ജ്യൂസ് കുടിക്കുന്നത് അണുബാധ വരുന്നത് തടയാൻ സഹായിക്കും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.