Diabetes ഉണ്ടോ? സൂക്ഷിക്കുക കോവിഡ് 19 രോഗബാധ വന്നാൽ മരണസാധ്യത കൂടുതലാണ്

പ്രമേഹമുള്ളവർക്ക് കോവിഡ് രോഗബാധ ഉണ്ടായാൽ മരണപ്പെടാനുള്ള സാധ്യത വരെയധികമാണെന്ന് ഒരു പുതിയ യൂറോപ്യൻ പഠനം കണ്ടെത്തി. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 03:55 PM IST
  • പ്രമേഹമുള്ളവർക്ക് കോവിഡ് രോഗബാധ ഉണ്ടായാൽ മരണപ്പെടാനുള്ള സാധ്യത വരെയധികമാണെന്ന് ഒരു പുതിയ യൂറോപ്യൻ പഠനം കണ്ടെത്തി.
  • പ്രമേഹരോഗവിദഗ്ദ്ധരായ ബെർട്രാൻഡ് കാരിയോയും സാമി ഹഡ്ജഡ്ജിന്റെയും നേതൃത്വത്തിൽ ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നാന്റസാണ് ഗവേഷണം നടത്തിയത്.
  • പുതിയ റിപ്പോർട്ട് ഫ്രാൻസിലെ 68 ആശുപത്രികളിൽ നിന്ന് ഏകദേശം 2800 രോഗികളെ നിരീക്ഷിച്ച ശേഷമാണ് പുറത്തിറക്കിയത്.
  • അമിതവണ്ണമുള്ള ആളുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് കൂടുതലാണെന്നാണ് മറ്റൊരു പഠനം കണ്ടെത്തിയിരുന്നു.
Diabetes ഉണ്ടോ? സൂക്ഷിക്കുക കോവിഡ് 19 രോഗബാധ വന്നാൽ മരണസാധ്യത കൂടുതലാണ്

പ്രമേഹമുള്ളവർക്ക് (Diabetes) കോവിഡ് (Covid 19) രോഗബാധ ഉണ്ടായാൽ മരണപ്പെടാനുള്ള സാധ്യത വരെയധികമാണെന്ന് ഒരു പുതിയ യൂറോപ്യൻ പഠനം കണ്ടെത്തി. പഠന റിപ്പോർട്ടിൽ പറയുന്ന പ്രകാരം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്ന പ്രമേഹമുള്ള 5 കോവിഡ് രോഗികളിൽ ഒരാൾ അഡ്മിറ്റ് ചെയ്‌ത്‌ 28 ദിവസത്തിനുള്ളിൽ മരണപ്പെടും. ഇത് തന്നെയാണ് കോവിഡ് വാക്‌സിൻ നൽകുന്നതിൽ പ്രമേഹ രോഗികൾക്ക് മുൻ്ഗണന നൽകുന്നതിന്റെ കാരണമെന്ന് ന്യൂയോർക്കിലെ ഒരു ആരോഗ്യ വിദഗ്ദ്ധ പറഞ്ഞു.

അത് മാത്രമല്ല പ്രമേഹ രോഗം (Diabetes) ഉള്ളവർ അത് കൂടാതെ നോക്കണമെന്നും കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി രോഗം മൂലം ഉണ്ടാകാവുന്ന മറ്റ് പ്രശ്‌നങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ പ്രമേഹ രോഗികൾക്ക് കോവിഡ് രോഗബാധ ചികിത്സിച്ച് മാറ്റാൻ കൂടുതൽ എളുപ്പം ആയിരിക്കുമെന്നും അവർ പറഞ്ഞു. 

ALSO READ: Garlic Benefits: വെളുത്തുള്ളി കഴിക്കുന്നവർ ഇൗ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.

പ്രമേഹരോഗവിദഗ്ദ്ധരായ ബെർട്രാൻഡ് കാരിയോയും സാമി ഹഡ്ജഡ്ജിന്റെയും നേതൃത്വത്തിൽ ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നാന്റസാണ് ഗവേഷണം നടത്തിയത്. 2020 മെയിൽ പഠനത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്ത് വിട്ടിരുന്നു. ആ കണ്ടെത്തലുകൾ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിക്കുന്ന പ്രമേഹമുള്ള കോവിഡ് രോഗികളിൽ 10% രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 7 ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുമെന്നായിരുന്നു.

പുതിയ റിപ്പോർട്ട് ഫ്രാൻസിലെ 68 ആശുപത്രികളിൽ നിന്ന് ഏകദേശം 2800 രോഗികളെ നിരീക്ഷിച്ച ശേഷമാണ് പുറത്തിറക്കിയത്. പഠനം നടത്തിയവരുടെ ഏകദേശ പ്രായം 70 വയസ്സായിരുന്നു, മാത്രമല്ല അവരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരായിരുന്നു. പിന്നെ ഇവരിൽ കൂടുതൽ ആളുകളും അമിതവണ്ണം (Obesity) ഉള്ളവരുമായിരുന്നു. അതിൽ തന്നെ 40 ശതമാനം ആളുകൾക്ക് പ്രമേഹം മൂലം മറ്റ് പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ആളുകളാണ്.

ALSO READ: Immunity Power: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണ സാധനങ്ങൾ

പഠനനടത്തിയ സംഘം നൽകുന്ന വിവരം അനുസരിച്ച്‌ ഇവരിൽ 21% പേരും ആശുപത്രിയിൽ പ്രവേശിപ്പിച്ച് 28 ദിവസത്തിനുള്ളിൽ മരിച്ചു. ബാക്കിയുള്ള രോഗികളിൽ (Patients) 50 ശതമാനം ആളുകൾ 9 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം വീടുകളിലേക്ക് മടങ്ങി. 12 ശതമാനം ആളുകൾ 28 ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും 17 ശതമാനം ആളുകളെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.   

സ്ഥിരമായി ഇന്സുലിന് (Insulin) എടുക്കുന്ന പ്രമേഹ രോഗികളിൽ മരണസാധ്യത 44 ശതമാനം കൂടുതലാണ്. എന്നാൽ നീണ്ട നാളായി കുറച്ച് കൊണ്ട് വന്ന  പ്രമേഹത്തിന്റെ അളവ് പ്രശ്നമാകാറില്ല. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്തിന് രക്തത്തിൽ പ്രമേഹത്തിന്റെ അളവ് കൂടുതലാണെങ്കിൽ മരണ സാധ്യത കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

ALSO READ: World Hearing Day: ലോകാരോഗ്യ സംഘടന ഇന്ന് ആദ്യ World Report on Hearing അവതരിപ്പിക്കും

 അമിതവണ്ണമുള്ള   (Obesity) ആളുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക്  കൂടുതലാണെന്നാണ്  മറ്റൊരു പഠനം കണ്ടെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടന്‍  തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ്-19 (Covid-19)  പിടിപെട്ട് മരണമടഞ്ഞവരില്‍ ഏറെപ്പേരും അമിത ഭാരമുള്ളവരാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങളില്‍, മരണപ്പെട്ട 2.5 മില്യണ്‍ ആളുകളില്‍ 2.2 മില്യണ്‍ ആളുകളും അമിത വണ്ണം ഉള്ളവരാണെന്ന് വേള്‍ഡ് ഒബിസിറ്റി ഫെഡെറേഷന്‍  (World Obesity Federation) പറയുന്നത്.

അമിതവണ്ണമുള്ളവരില്‍ മരണനിരക്ക് കൂടുതല്‍ കാണുന്നതു കൊണ്ടു തന്നെ  Covid vaccination, Test  മുതലായവയ്ക്ക് അത്തരക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ പറഞ്ഞിരുന്നു.  ബെല്‍ജിയത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിപ്പേരും അമിത വണ്ണം ഉള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍  ബെല്‍ജിയത്തിലാണ് മരണ നിരക്ക് ഏറ്റവും കൂടുതല്‍.  തൊട്ടു പിന്നാലെ സ്ലൊവേനിയയും ബ്രിട്ടനുമാണ്.  

അതേസമയം, 9.5 കോടി ജനങ്ങള്‍ ഉള്ള വിയറ്റ്നാമില്‍ അമിതവണ്ണക്കാര്‍ കുറവാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കോവിഡ് മരണനിരക്ക് ഇവിടെയാണ്. ആളുകളില്‍ അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ തന്നെ  മുന്‍കൈ എടുക്കണമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് എന്നാണ്  വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍  - ഡബ്ല്യൂഎച്ച്‌ഒ (World Health Organisation - WHO) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News