തൈരിന്റെ പ്രോബയോട്ടിക് ​ഗുണങ്ങൾ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന് വളരെ പ്രയോജനകരമാണെന്ന് കരുതപ്പെടുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മികച്ചതാക്കുന്നത് വരെ നിരവധി ​ഗുണങ്ങളാണ് തൈരിനുള്ളത്. അതിനാൽ ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് വളരെ ​ഗുണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നിരുന്നാലും, ചില ഭക്ഷണങ്ങളുമായി തൈര് സംയോജിപ്പിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ തൈരിനൊപ്പം കഴിക്കുമ്പോൾ തൈരിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. അതിനാൽ, വയറിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നത് തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


 ALSO READ: പ്രോട്ടീൻ സമ്പന്നമായ ഈ ഭക്ഷണങ്ങൾ കഴിച്ച് ശരീരഭാരം കുറയ്ക്കാം


മത്സ്യം: മത്സ്യവുമായി തൈര് സംയോജിപ്പിക്കുന്നത് ദഹനം മോശമാകാൻ കാരണമാകും. ആയുർവേദം അനുസരിച്ച്, ഈ കോമ്പിനേഷൻ ദഹനക്കേടും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മത്സ്യത്തിനും തൈരിനും വ്യത്യസ്ത ദഹനപ്രക്രിയകൾ ആവശ്യമാണ്. ഇത് ശരീരത്തിൽ വിഷാംശം വർധിപ്പിക്കുന്നതിന് കാരണമാകും.


മാമ്പഴം: മാമ്പഴം ശരീരത്തിന്റെ ചൂട് വർധിപ്പിക്കും. തൈര് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണമാണ്. ഇത് രണ്ടും സംയോജിപ്പിക്കുമ്പോൾ, അത് ദഹനപ്രക്രിയയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. അലർജി ഒഴിവാക്കാൻ ഇവ രണ്ടും രണ്ടായി തന്നെ കഴിക്കുന്നതാണ് ഉചിതം.


ഉള്ളി: തൈരിനൊപ്പം ഉള്ളി കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ കോമ്പിനേഷൻ വയറുവേദന, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകും.


ALSO READ: കൊളസ്ട്രോൾ വില്ലനാകുന്നോ? ഈ ഭക്ഷണങ്ങൾ കഴിക്കാം


പാൽ: തൈര് പാലിൽ നിന്നുള്ള ഉത്പന്നം തന്നെയാണ്. എന്നാൽ, പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. പാലും തൈരും പാൽ ഉത്പന്നങ്ങൾ ആയതിനാൽ അവയിൽ കൊഴുപ്പും പ്രോട്ടീനും കൂടുതലാണ്. ഇത് ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും.


എണ്ണമയമുള്ള ഭക്ഷണങ്ങൾ: എണ്ണമയമുള്ള ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കുമ്പോൾ അത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ശരീരത്തിന് ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, എണ്ണമയമുള്ള ഭക്ഷണവും തൈരും ഒരിക്കലും ഒരുമിച്ച് കഴിക്കരുത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.