പല സ്ത്രീകൾക്കും അവരുടെ ആർത്തവ സമയത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് സാധാരണമാണ്. ചില സ്ത്രീകൾക്ക് അതികഠിനമായ വയറുവേദനയും പുറം വേദനയും അനുഭവപ്പെടും. ചിലർക്ക് ആർത്തവ സമയത്ത് തലവേദനയുണ്ടാകും. മിക്ക സ്ത്രീകളും ആർത്തവസമയത്ത് വിവിധ തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ ഭൂരിഭാ​ഗം സ്ത്രീകളും ക്രമരഹിതമായ ആർത്തവം, അമിത രക്തസ്രാവം, വേദന, മലബന്ധം എന്നിവ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണയായി കുറഞ്ഞത് അഞ്ച് ദിവസമാണ് ആർത്തവം നീണ്ടുനിൽക്കുന്നത്. ഒരു സാധാരണ ആർത്തവചക്രം 21 മുതൽ 35 ദിവസം വരെയാണ്. രക്തസ്രാവം രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. ആർത്തവ സയമത്തെ വേദന ല​ഘൂകരിക്കാൻ ആയുർവേദത്തിൽ വിവിധ ഔഷധങ്ങൾ ശുപാർശ ചെയ്യുന്നു.


ആയുർവേദത്തിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ പല വിധത്തിലാണ് ചികിത്സിക്കുന്നത്. അവയ്ക്ക് പാർശ്വഫലങ്ങൾ ഇല്ല. വയറുവേദന, മലബന്ധം, തലവേദന, നടുവേദന, തുട വേദന, അമിത രക്തസ്രാവം, രക്തസ്രാവം കുറയുന്നത്, ക്രമരഹിതമായ ആർത്തവം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ആയുർവേദ പരിഹാരമുണ്ട്. ആർത്തവ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ചില ആയുർവേദ മാർ​ഗങ്ങൾ പരിശോധിക്കാം.


ALSO READ: Congo Virus: കോം​ഗോ വൈറസ് മൂലം പാകിസ്ഥാനിൽ 2 മരണം; എന്താണ് കോം​ഗോ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ?


ആർത്തവ വേദനയ്ക്കുള്ള ആയുർവേദ പരിഹാരങ്ങൾ:


വെളുത്തുള്ളിയും ​ഗ്രാമ്പൂവും: ഒരു അല്ലി വെളുത്തുള്ളിയും രണ്ട് ​ഗ്രാമ്പൂവും ചതച്ചെടുക്കുക. ആർത്തവ സമയത്ത് ദിവസത്തിൽ രണ്ടുതവണ ഈ മിശ്രിതം കഴിക്കുന്നത് ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും.


ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ ഒരു നുള്ള് കുരുമുളക് പൊടിയോ കറുവപ്പട്ട പൊടിയോ ചേർത്ത് കഴിക്കുന്നത് വളരെ വേദനാജനകമായ ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകും.


ഒരു ടേബിൾസ്പൂൺ ജീരകം രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക. വെള്ളം പകുതിയായി കുറയുമ്പോൾ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് ചൂടോടെ കുടിക്കുക. നിങ്ങളുടെ ആർത്തവം ആരംഭിക്കുന്ന ദിവസം മുതൽ ആരോഗ്യകരമായ ഈ പാനീയം കുടിക്കാൻ തുടങ്ങുന്നത് ആർത്തവ വേദനയും ക്രമരഹിതമായ ആർത്തവവും തടയും.


ചന്ദനവും പെപ്പർമിന്റ് എസൻസും വെള്ളത്തിൽ ചേർത്ത് ഈ വെള്ളത്തിൽ കുളിക്കുക. തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകും.


നിങ്ങളുടെ ഭക്ഷണത്തിൽ പതിവായി ജീരകം, ഉലുവ, കുരുമുളക്, ഗ്രാമ്പൂ, മല്ലിയില, പുതിന തുടങ്ങിയ മസാലകൾ ചേർക്കുക. പപ്പായ, കുക്കുമ്പർ, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, കടല, മത്തങ്ങ എന്നിവ ആർത്തവ വേദന കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്. ആർത്തവ തീയതി അടുത്തിരിക്കുമ്പോൾ, ഇവ കഴിക്കുന്നത് ആർത്തവ വേദന കുറയാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.