Congo Virus: കോം​ഗോ വൈറസ് മൂലം പാകിസ്ഥാനിൽ 2 മരണം; എന്താണ് കോം​ഗോ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ?

Congo Virus: കോം​ഗോ വൈറസ് ബാധയേറ്റ് പാകിസ്ഥാനിൽ രണ്ട് പേർ മരിച്ചു. ചെള്ള് കടിയിലൂടെ പകരുന്ന രോ​ഗമാണ് കോം​ഗോ വൈറസ്.

Written by - Zee Malayalam News Desk | Last Updated : May 10, 2023, 09:54 AM IST
  • ചെള്ള് കടിയിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായോ ടിഷ്യൂകളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് വൈറസ് ആളുകളിലേക്ക് പകരുന്നത്.
  • നിലവിൽ, കോംഗോ വൈറസിന് ലോകത്ത് വാക്സിൻ ലഭ്യമല്ല.
  • മരണനിരക്ക് 10-40 ശതമാനമാണ്.
Congo Virus: കോം​ഗോ വൈറസ് മൂലം പാകിസ്ഥാനിൽ 2 മരണം; എന്താണ് കോം​ഗോ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ?

പാകിസ്ഥാനിൽ കോം​ഗോ വൈറസ് സ്ഥിരീകരിച്ചു. ഈ അപകടകരമായ വൈറസ് പെട്ടെന്ന് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ (CCHF) എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഒരാളുടെ ശരീരത്തിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പടരാനുള്ള കഴിവ് ഈ വൈറസിനുണ്ട്. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കോം​ഗോ വൈറസ് മൂലം രണ്ട് പേർ മരിച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ ആശങ്ക നിലനിൽക്കുകയാണ്. 2വയസുകാരനും, 20 വയസുള്ള യുവതിയുമാണ് രോ​ഗബാധയേറ്റ് മരിച്ചത്.

16 കേസുകളാണ് ഈ വർഷം ഇതുവരെ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 11 കേസും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. പ്രവിശ്യയിലെ സർക്കാർ ആശുപത്രിയിൽ നിലവിൽ നാല് പേർ ചികിത്സയിലുണ്ട്. 

എന്താണ് കോം​ഗോ വൈറസ്?

നെയ്റോവൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോ​ഗമാണ് കോം​ഗോ വൈറസ് എന്നാണ് ലോകാരോ​ഗ്യ സംഘടന ഇതിനെ തരംതിരിച്ചിരിക്കുന്നത്. അതിവേ​ഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമാണിത്. വളരെ വേ​ഗത്തിൽ ആളുകളെ പിടികൂടുകയും ആളുകൾക്ക് കഠിനമായ വൈറൽ ഹെമറാജിക് പനി ബാധിക്കുകയും ചെയ്യുന്നു. മരണനിരക്ക് 10-40 ശതമാനമാണ്. വളർത്തുമൃ​ഗങ്ങളിലും വന്യമൃ​ഗങ്ങളിലും കാണുന്ന ചെള്ളാണ് ഈ രോ​ഗത്തിന് കാരണം. രോ​ഗം ബാധിച്ചവരുടെ രക്തത്തിൽ നിന്നാണ് ഇത് പകരുന്നതെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 

Also Read: Mosquito repellent: ഒരു കൊതുക് തിരിയുടെ പുക ശ്വസിച്ചാൽ 100 സിഗരറ്റ് വലിച്ച മാതിരി; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

 

കോം​ഗോ വൈറസിന്റെ ലക്ഷണങ്ങൾ

പനി

പേശി വേദന

തലകറക്കം

കഴുത്തു വേദന

കഴുത്തിന് സ്റ്റിഫ്നസ് അനുഭവപ്പെടുക

നടുവേദന

തലവേദന

കണ്ണിന് ബുദ്ധിമുട്ടുണ്ടാകുക

ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള സംവേദനക്ഷമത)

വൈറസിന്റെ ഉത്ഭവം?

ലോകാരോഗ്യ സംഘടനയുടെ പറയുന്നതനുസരിച്ച്, ആഫ്രിക്ക, ബാൽക്കൺ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രോഗം വ്യാപകമാണ്.

വൈറസ് പടരുന്നത് എങ്ങനെ?

ചെള്ള് കടിയിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവുമായോ ടിഷ്യൂകളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് വൈറസ് ആളുകളിലേക്ക് പകരുന്നതെന്ന് ആഗോള ആരോഗ്യ സംഘടന പറയുന്നു. നിലവിൽ, കോംഗോ വൈറസിന് ലോകത്ത് വാക്സിൻ ലഭ്യമല്ല. എന്നാൽ രോ​ഗബാധ ​ഗുരുതരമാകാതെ നോക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News