Guava Side Effects: പേരക്ക കൂടുതല്‍ കഴിയ്ക്കുന്നതും അപകടം, പാര്‍ശ്വഫലങ്ങള്‍ അറിയാം
പേരക്ക കൂടുതല്‍ കഴിയ്ക്കുന്നതും അപകടം, പാര്‍ശ്വഫലങ്ങള്‍ അറിയാം
Guava Side Effects: പേരക്ക കൂടുതല്‍ കഴിയ്ക്കുന്നതും അപകടം, പാര്‍ശ്വഫലങ്ങള്‍ അറിയാം
Guava Side Effects: പഴങ്ങള്‍ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍, പഴങ്ങളുടെ കാര്യം വരുമ്പോള്‍, ആദ്യം മനസില്‍, ഓടിയെത്തുക പേരയ്ക്കയാണ്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പേരയ്ക്ക ഗുണങ്ങളുടെ കാര്യത്തിലും മുമ്പനാണ്.
കുട്ടികളായാലും മുതിര്‍ന്നവരായാലും എല്ലാവരും വേനല്‍ക്കാലത്ത് പേരയ്ക്ക കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നു. പേരയ്ക്കയ്ക്ക് ധാരാളം ഗുണങ്ങള്‍ ഉണ്ട് എങ്കിലും ഇത് പരിധിയില്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
Also Read: Quick Weight Loss: ശരീരഭാരം കുറയ്ക്കും ഈ 5 സൂപ്പര്‍ ഫുഡ്സ്, ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
അതായത്, ആരോഗ്യ സംരക്ഷണത്തിനായി നാം കഴിയ്ക്കുന്ന പഴങ്ങള്‍ അധികമാവുമ്പോള്‍ ചിലപ്പോള്‍ ഏറെ ദോഷഫലങ്ങളാവും നല്‍കുക. അതായത്, പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നും ഒരു തരത്തിലും ദോഷം വരുത്തില്ല എന്നുമുള്ള ഒരു വിശ്വാസം പലരിലും ഉണ്ട്. അതിനാല്‍, പഴങ്ങള്‍ അധികം കഴിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷ വശങ്ങളെ കുറിച്ച് അധികമാരും ശ്രദ്ധിക്കാറില്ല.
Also Read: Mental Health Diet: വിഷാദരോഗത്തെ നേരിടാൻ ഈ ഭക്ഷണ ശീലങ്ങൾ ഉപേക്ഷിക്കാം
സുലഭമായി ലഭിക്കുന്നതും ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ പേരയ്ക്കയുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ് പേരയ്ക്ക. എന്നാല്‍, അത് അധികം കഴിയ്ക്കുന്നത് ചില ദോഷഫലങ്ങള്‍ സൃഷ്ടിക്കും. അതായത്, പേരയ്ക്ക ഇഷ്ടപ്പെടുന്നവര്‍ അതിന്‍റെ ഗുണങ്ങള്‍ക്കൊപ്പം ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.
വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, കരോട്ടിൻ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. നേന്ത്രപ്പഴത്തിന് തുല്യമായ അളവില്‍ പൊട്ടാസ്യം പേരയ്ക്കയിലുണ്ട്. ഇതിൽ 80 ശതമാനം ജലാംശവും അടങ്ങിയിട്ടുണ്ട്.
എന്നാല്‍, പേരയ്ക്ക അധികം കഴിയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും? അതായത്, ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതും സുലഭമായി ലഭിക്കുന്നതുമായ പേരയ്ക്ക അധികം കഴിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്.
അധികം പേരയ്ക്ക കഴിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ അറിയാം...
1. ദഹനത്തെ ബാധിക്കുന്നു
അധികം പേരയ്ക്ക കഴിയ്ക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നു. ഫ്രക്ടോസ് എന്നറിയപ്പെടുന്ന ഒരുതരം പഞ്ചസാരയാണ് പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നത്. ഇത് അധികമാവുന്നത് നമ്മുടെ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയില്ല. അതിനാലാണ് പേരയ്ക്ക അധികം കഴിയ്ക്കുമ്പോള്‍ വയറുവേദന അനുഭവപ്പെടുന്നത്. അതുകൊണ്ട് പേരക്ക ഒരളവില്‍ കൂടുതല്‍ കഴിക്കുന്നവരില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു
ആരോഗ്യകരമായ ജീവിതത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായിരിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള സ്വാഭാവിക പഞ്ചസാര നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പേരക്ക പോലുള്ള പഴങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് പേരയ്ക്ക കൂടുതല്‍ കഴിയ്ക്കുന്നത് ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.
3. മലവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കുന്നു
ചിലര്‍ക്ക് പേരക്ക കഴിച്ചതിനുശേഷം വയറുവേദന ഉണ്ടാകാറുണ്ട്. പല വ്യക്തികളിലും വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് പേരക്ക കഴിയ്ക്കുന്നത് കാരണമാകാറുണ്ട്. പേരക്കയില്‍ വിത്തുകള്‍ ഉള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പഴങ്ങള്‍ക്ക് വിത്തുകള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, അവയുടെ ഉദ്ദേശ്യവും മറ്റൊന്നാണ്. എന്നാല്‍, നമ്മുടെ ശരീരത്തിന് ഈ വിത്തുകള്‍ ദഹിപ്പിക്കാനുള്ള ശേഷി കുറവാണ്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നു.
4. പേരയ്ക്കയിലൂടെ ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇ.കോളി, സാല്‍മൊണെല്ല തുടങ്ങിയ ബാക്ടീരിയകള്‍ വെള്ളത്തിലൂടെയും മണ്ണിലൂടെയും ഇത്തരം പഴങ്ങളില്‍ പറ്റിനില്‍ക്കും. കൂടാതെ, പഴത്തിന്‍റെ ബാഹ്യഭാഗം എത്ര കഠിനമാണെങ്കിലും, ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിയും. ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിന് ഏറെ ദോഷം ചെയ്യും. അതിനാല്‍ പേരക്ക കഴിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക.
5. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകാം
പ്രകൃതിദത്തമായ ചര്‍മ്മ, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. സ്വാഭാവിക ഉത്പന്നങ്ങള്‍ ചര്‍മ്മത്തിന് ദോഷം വരുത്താന്‍ സാധ്യതയില്ലാത്തതിനാലാണിത്. എന്നിരുന്നാലും, ചില ചേരുവകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമാകില്ല. പ്രത്യേകിച്ച്, പേരയില, പേരയ്ക്കയുടെ തൊലി തുടങ്ങിയവ. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കുക, ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമോ അസ്വസ്ഥതയോ തോന്നുന്നപക്ഷം ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...