Gut Health: ദഹനം മികച്ചതാക്കാം... മലബന്ധം ഒഴിവാക്കാം, ഈ ജ്യൂസുകൾ മികച്ചത്
ഭക്ഷണത്തിലെ നാരുകളുടെ അഭാവം, വ്യായാമക്കുറവ്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്തത് എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകാം.
മലബന്ധം പലരേയും അലട്ടുന്ന ദഹനപ്രശ്നമാണ്. ദൈനംദിന ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഒരു കാര്യമാണിത്. മലബന്ധത്തിന് കാരണമായേക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഭക്ഷണത്തിലെ നാരുകളുടെ അഭാവം, വ്യായാമക്കുറവ്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്തത് എന്നിവയെല്ലാം മലബന്ധത്തിന് കാരണമാകാം.
ഇത് പോഷകങ്ങളുടെ ആഗിരണത്തെയും ദഹന പ്രക്രിയയെയും ബാധിക്കുകയും കുടലിൻ്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇതിന് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ, തുടർച്ചയായി മലബന്ധം ഉണ്ടാകുന്നുവെങ്കിൽ വൈദ്യ സഹായം തേടേണ്ടത് പ്രധാനമാണ്.
ALSO READ: ഒഴിഞ്ഞ വയറ്റിൽ കുടിക്കാം ഈ ആയുർവേദ പാനീയങ്ങൾ; പ്രമേഹരോഗികളിൽ സംഭവിക്കും അത്ഭുതം
ആപ്പിൾ ഇഞ്ചി ജ്യൂസ്: ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, മാത്രമല്ല ദഹനവ്യവസ്ഥയെ മികച്ചതാക്കാനും സഹായിക്കുന്നു. രാവിലെ ഇവ ജ്യൂസ് രൂപത്തിലാക്കി കഴിക്കുന്നത് ദഹനം വർധിപ്പിക്കുന്നതിന് സഹായിക്കും.
ചീര, പൈനാപ്പിൾ ജ്യൂസ്: ചീരയിൽ നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഈ ചേരുവകൾ ജ്യൂസ് രൂപത്തിൽ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നാരങ്ങ നീര്: മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് അസിഡിറ്റിയുള്ളതാണ്. ഇതിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഓറഞ്ച് ജ്യൂസ്: ഓറഞ്ചിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം കുറയ്ക്കുന്നു. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും ഓറഞ്ച് ഗുണം ചെയ്യുന്നു.
ALSO READ: അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാം; രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ കഴിക്കൂ
പിയർ ജ്യൂസ്: മലബന്ധത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് പിയർ ജ്യൂസ്. ഈ പഴം വിറ്റാമിനുകളാൽ സമ്പന്നമാണ്, നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് വളരെയധികം ഗുണം ചെയ്യും.
പ്രൂൺ ജ്യൂസ്: പ്ലം നാരുകളാൽ സമ്പന്നമാണ്. ഉണങ്ങിയ പ്ലം ആണ് പ്രൂൺസ്. ഇത് ദഹനത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇതുകൂടാതെ, വിറ്റാമിൻ സിയുടെയും ഇരുമ്പിൻ്റെയും നല്ല ഉറവിടമാണിത്. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.