കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വൈറൽ അണുബാധ, തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകാം. അതിനാൽ, ഈ സമയത്ത്, നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനും ജ്യൂസുകളും മറ്റ് പാനീയങ്ങളും സഹായിക്കും. കാലാവസ്ഥ മാറുന്ന സമയത്ത് വരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കണം. അതിനായി സഹായിക്കുന്ന വിവിധ പാനീയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: കാത്സ്യം കുറവെങ്കിൽ ശരീരം നേരിടും ഈ പ്രശ്നങ്ങൾ.... കാത്സ്യം ഉറപ്പാക്കാൻ ഈ പാനീയങ്ങൾ മതി
തേങ്ങാവെള്ളം: ദഹനം മികച്ചതാക്കാൻ സഹായിക്കുന്ന ഒരു മികച്ച ഹൈഡ്രേറ്റർ ആണ് തേങ്ങാവെള്ളം. ഊർജം വർധിപ്പിക്കാൻ തേങ്ങാവെള്ളം മികച്ചതാണ്. അതിനാൽ വ്യായാമത്തിന് മുൻപ് തേങ്ങാവെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
സ്മൂത്തി: വൈറ്റമിൻ സി രോഗപ്രതിരോധ പ്രവർത്തനം വർധിപ്പിക്കുന്നതിന് സഹായിക്കും. ഓറഞ്ച്, നാരങ്ങ മുതലായവ വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
തേൻ-കറുവാപ്പട്ട ടീ: കറുവപ്പട്ടയും തേനും അടങ്ങിയ ആരോഗ്യകരമായ പാനീയം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. കൊളസ്ട്രോൾ നിയന്ത്രണത്തിനും ഈ പാനീയം ഗുണം ചെയ്യും.
ALSO READ: പേരയില നിസാരക്കാരനല്ല; രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും, ഇങ്ങനെ ഉപയോഗിക്കാം
നെല്ലിക്ക-ഇഞ്ചി പാനീയം: നെല്ലിക്ക നീരും ഇഞ്ചിനീരും ചേർത്ത് പാനീയം തയ്യാറാക്കി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ ശ്രമിക്കുന്നവർക്ക് ഇത് മികച്ചതാണ്.
കുപ്പി വെള്ളരി ജ്യൂസ്: വയറുവേദന, അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ കുപ്പിവെള്ളരി ജ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യും. ഇതിന്റെ ക്ഷാര ഗുണം ദഹനസംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കും.
ALSO READ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാം; ഈ ഡിറ്റോക്സ് പാനീയങ്ങൾ സഹായിക്കും
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. പച്ചക്കറികൾ, ജ്യൂസുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വ്യായാമം ശീലമാക്കുകയും കൃത്യമായ ഉറക്കം ശീലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായ വ്യക്തിശുചിത്വവും പ്രധാനമാണ്. സ്ഥിരമായ പനി, ചുമ-ജലദോഷം എന്നിവയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.