Monsoon Health : ഈ മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ചില പൊടികൈകൾ
ഇഞ്ചിയിൽ വളരെയധികം വിറ്റാമിന് ബി6 ഉം നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.
മഴക്കാലം അസുഖങ്ങളുടെ കൂടെ കാലമാണ്. പനി വരാനും, മറ്റ് അസുഖങ്ങളും വരാനും ഈ സമയത് സാധ്യത വളരെ കൂടുതലാണ്. ചൂട് ചായ കുടിക്കുമ്പോൾ ഈ പ്രശ്നനങ്ങളിൽ നിന്ന് താത്കാലികമായി മുക്തി നേടാനും ഒരു ആശ്വാസം ലഭിക്കാനും സാധിക്കാറുണ്ട്. എന്നാൽ ഈ ചായകളിൽ ചില പൊടി കൈകൾ ചെയ്താൽ നിങ്ങൾക്ക് ഈ അസുഖങ്ങളെ മറികടക്കാൻ സാധിക്കും. ഇതിന് ചേർക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
ഇരട്ടിമധുരം (Mulethi)
പനിയും ജലദോഷവും മാറാൻ പണ്ട് മുതലേ നമ്മൾ ഉപയോഗിക്കുന്ന സാധനമാണ് ഇരട്ടിമധുരം. ഇത് കഫം മാറാനും, രോഗപ്രതിരോധ ശേഷി വർധിക്കാനും, കരളിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. മലബന്ധം ഒഴിവാക്കാനും, ദഹനം മെച്ചപ്പെടുത്താനും ഇരട്ടിമധുരം സഹായിക്കും.
ALSO READ: Benefits of Fenugreek Seeds: 1 സ്പൂൺ ഉലുവ പുരുഷന്മാർ ഈ രീതിയിൽ ഉപയോഗിക്കു, ഫലം ഞെട്ടിക്കും!!
ബ്രഹ്മി (Brahmi)
ബ്രഹ്മി ശരീരത്തിൽ പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും അളവ് വർധിപ്പിച്ച് അണുബാധയെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. മാത്രമല്ല സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നതിൽ ബ്രഹ്മി സഹായിക്കും.
ALSO READ: Refrigerator ൽ ഈ വസ്തുക്കൾ അബദ്ധത്തിൽ പോലും സൂക്ഷിക്കരുത്, ആരോഗ്യത്തിന് ഹാനികരമാകും
തുളസി (Tulsi)
നമ്മുടെ എല്ലാവരുടെയും വീട്ടിൽ സാധാരണയായി കണ്ട് വരുന്ന ചെടിയാണ് തുളസി. തുളസിയിൽ വളരെയധികം വിറ്റാമിൻ സിയും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫംഗസുകളെ പ്രതിരോധിക്കാനുള്ള കഴിവും തുളസിക്കുണ്ട്. റോസ്മാരിനിക് ആസിഡ് പോലുള്ള ഫൈറ്റോകെമിക്കൽസ്, ബയോഫ്ലാവനോയ്ഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ കത്തുളസിയിൽ ഉണ്ട്. ഇത് ശ്വാസതടസ്സത്തെയും, പനിയെയും, അസ്തമയെയും വരെ ഭേദമാക്കാൻ സഹായിക്കും.
ഇഞ്ചി (Ginger)
നമ്മൾ പാചകത്തിന് പ്രധാനമായും ഉപയോഗിക്കുന്ന സാധ്യമാണ് ഇഞ്ചി. ഇതിൽ വളരെയധികം വിറ്റാമിന് ബി6 ഉം നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളും ഉണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.
ഏലയ്ക്ക (Cardamom)
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലം. അതിന്റെ മണവും രുചിയും ഏലത്തിന്റെ പ്രിയം വർധിപ്പിക്കാൻ കാരണമാകുന്നു. ഏലം ശരീരത്തിൽ മാംഗനീസ് നൽകും അതിനാൽ തന്നെ ശരീരത്തിലെ വൈറസിനെ പ്രതിരോധിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കാൻ ഏലം സഹായിക്കും. കൂടാതെ ഏലം ശരീരത്തിന് ഒന്നിലധികം ആന്റിഓക്‌സിഡന്റുകളും ധാതുക്കളും നൽകുകയും ചെയ്യും. ദഹന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഏലം സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...