Refrigerator ൽ ഈ വസ്തുക്കൾ അബദ്ധത്തിൽ പോലും സൂക്ഷിക്കരുത്, ആരോഗ്യത്തിന് ഹാനികരമാകും

Kitchen Tips: വീട്ടിൽ എന്തെങ്കിലും സാധനം രുചിച്ചുനോക്കുമ്പോൾ നമുക്ക് മനസിലാകും അത് ശരിയാണോ അതോ മോശമാണോ എന്ന്.  ഇത് ഉറപ്പുള്ള കാര്യമല്ല കേട്ടോ, കാരണം എല്ലാ രോഗാണുക്കളും ഭക്ഷണത്തിന്റെ ഗന്ധമോ രുചിയോ നശിപ്പിക്കില്ലഎന്നത് തന്നെയാണ്. അതുപോലെതന്നെ ഫ്രിഡ്ജിൽ എന്ത് സൂക്ഷിക്കും എന്ത് അരുത് എന്നറിയേണ്ടത് അത്യാവശ്യമാണ്.     

Written by - Ajitha Kumari | Last Updated : Aug 9, 2021, 02:17 PM IST
  • പ്രയോജനപ്രദമായ അടുക്കള ടിപ്പുകൾ
  • മഴക്കാലത്ത് ശ്രദ്ധിക്കുക
  • ആരോഗ്യത്തിന് ഒരു ദോഷവും ഉണ്ടാകില്ല
Refrigerator ൽ ഈ വസ്തുക്കൾ അബദ്ധത്തിൽ പോലും സൂക്ഷിക്കരുത്, ആരോഗ്യത്തിന് ഹാനികരമാകും

Kitchen Tips:  പലപ്പോഴും നമ്മൾ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചു വയ്ക്കാറുണ്ട് അന്നേരം നമ്മൾ വിചാരിക്കും ഇത് പിന്നീട് ഉപയോഗമാകും എന്ന് എന്നാൽ ഈ ശീലം നല്ലതല്ല.  നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളുടെ ഫ്രിഡ്ജ് ആഹാര സാധനങ്ങൾ കേടാകാൻ അനുവദിക്കില്ലെന്നാണ് എന്നാൽ സത്യത്തിൽ ഇത് തെറ്റാണ്.

വാസ്തവത്തിൽ നിങ്ങളുടെ ഫ്രിഡ്ജിൽ ഓരോ ആഹാര സാധനവും എത്രനേരം സൂക്ഷിക്കണം എന്ന കാര്യത്തിൽ ഒരു ഉത്തരം നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഇവിടെ ശ്രദ്ധിക്കൂ...  

Also Read: Alcohol: മദ്യത്തിനൊപ്പം അറിയാതെ പോലും ഈ ഭക്ഷ്യ സാധനങ്ങള്‍ കഴിയ്ക്കരുത്, ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും

മഴയിലെ കാലാവസ്ഥ ശ്രദ്ധിക്കുക! (Pay attention to the weather in the rain!)

നിങ്ങൾ എപ്പോഴും ഫ്രിഡ്ജിൽ നിറയ്ക്കുന്ന ആഹാര സാധനങ്ങളാണ് പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ അത്തരം സാധനങ്ങൾ. പ്രത്യേകിച്ച് വേനൽക്കാലത്തും മഴക്കാലത്തും ഈ സാധനങ്ങൾ പെട്ടെന്ന് ചീത്തയാകുന്നു.  

ഒരുവിധമുള്ള എല്ലാവരുടെയും ഫ്രിഡ്ജുകളിൽ നിറയെ സാധനങ്ങളാണ്. ഫ്രിഡ്ജിൽ ചില പഴങ്ങളും പച്ചക്കറികളും ദിവസങ്ങളോളം ചീത്തയാകാതെ  നിലനിൽക്കും, എന്നാൽ ചില ഭക്ഷണങ്ങൾ  ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

Also Read: Healthy Breakfast Tips: പ്രഭാതഭക്ഷണമായി ഇത് കഴിക്കൂ, ആരോഗ്യം വർദ്ധിക്കും, ഗുരുതരമായ രോഗങ്ങൾ വിട്ടുമാറും

ഈ പഴം ഫ്രിഡ്ജിൽ സൂക്ഷിക്കരുത് (Do not keep this fruit in the fridge)

നിരവധി ആളുകളുണ്ട് അവർക്ക് അറിയില്ല പഴം ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ലായെന്ന്.  ഫ്രിഡ്ജിൽ വച്ച പഴം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കും.   ഫ്രിഡ്ജിൽ പഴം സൂക്ഷിക്കുന്നത് മറ്റ് പഴങ്ങളും പച്ചക്കറികളും നശിപ്പിക്കും. അതുപോലെ മുറിച്ച മാങ്ങ,  തണ്ണിമത്തൻ, എന്നിവയും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

പച്ചക്കറികൾ ഫ്രിഡ്ജിൽ നിറയ്ക്കുന്നതും ശരിയല്ല (Filling vegetables is also not right)

ആളുകൾ ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. ഇത് ചെയ്യാൻ പാടില്ല. വ്യാപാരികൾ ഉരുളക്കിഴങ്ങ് കോൾഡ് സ്റ്റോറുകളിൽ സൂക്ഷിക്കുന്നു എന്നാൽ വീട്ടിലെ ഫ്രിഡ്ജിൽ ഇത് ചെയ്യുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ പ്രമേഹ രോഗികളുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും കാരണം ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച് തണുപ്പ് കാരണം പഞ്ചസാരയായി മാറുന്നു.

Also Read: Home Remedies: പല്ലിയെ വീട്ടിൽ നിന്നും ഓടിക്കാൻ ഈ വിദ്യ പരീക്ഷിക്കൂ

ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ഫ്രിഡ്ജ് ഇല്ല, എന്നിട്ടും ആളുകൾ തുറന്ന സ്ഥലത്ത് ഉരുളക്കിഴങ്ങ് സുരക്ഷിതമായി സൂക്ഷിക്കുന്നു. ഉരുളക്കിഴങ്ങ് ഒരു പേപ്പർ ബാഗിൽ ഇട്ട് ഒരു തുറന്ന സ്ഥലത്ത് സൂക്ഷിക്കുക. അതുപോലെ, ഉള്ളി, വെളുത്തുള്ളി എന്നിവയും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്, കാരണം അവയുടെ മണം മറ്റ് വസ്തുക്കളിൽ എത്തുന്നു.

ഫ്രിഡ്ജിൽ തേൻ സൂക്ഷിക്കരുത് (Don't keep honey in the fridge)

കൊറോണ കാലഘട്ടത്തിൽ നിങ്ങളും പ്രതിരോധശേഷിയുടെ പേരിൽ തേൻ ഉപയോഗിച്ചിരിക്കണം. അത്തരമൊരു സാഹചര്യത്തിൽ ചിലർ തേൻ കേടാകുമെന്ന ഭയത്താൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. നിങ്ങൾ ഫ്രിഡ്ജിൽ തേൻ സൂക്ഷിക്കരുത്. 

Also Read: Relation Between Coffee and Corona: കാപ്പിയും കൊറോണയും തമ്മിൽ ബന്ധമുണ്ടോ? അറിയാം..

ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് തേനിൽ പരലുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അത്തരം തേൻ കഴിക്കുന്നത് പ്രയോജനത്തിനുപകരം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുപോലെ റൊട്ടിയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. തണുത്ത റൊട്ടി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News