സിനിമാ പ്രേമികള്‍ ഏറെ പ്രിയങ്കരിയായ താരമാണ് ബോളിവുഡ് നായിക വിദ്യ ബാലന്‍. അമിത വണ്ണത്തിന്റെ പേരില്‍ ഇപ്പോഴും പരിഹാസങ്ങള്‍ക്ക് ഇരയാകാറുള്ള താരവും വിദ്യ തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീര ഭാരം എല്ലാവരെയും പോലെ തന്നെ വിദ്യയെയും അലട്ടിയിരുന്നു എന്നതാണ് വാസ്തവം. സാധാരണ പട്ടിണി കിടന്നാണ് പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഭക്ഷണം കഴിച്ചാണ് വിദ്യാ ബാലന്‍ ശരീരഭാര൦ കുറച്ചിരിക്കുന്നത്. സില്‍ക്ക് സ്മിത(Silk Smitha)യുടെ ജീവിത കഥ പറഞ്ഞ 'Dirty Picture' എന്ന ചിത്രത്തിനു വേണ്ടി ശരീര ഭാരം വര്‍ദ്ധിപ്പിച്ച വിദ്യ ബാലന്‍ (Vidya Balan) പിന്നീട് ഭാരം കുറയ്ക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.


ഞാന്‍ ഗര്‍ഭിണിയല്ല, എനിക്ക് ആലില വയറുമില്ല


രണ്ടു മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുകയും ആഴ്ചയില്‍ 4-5 ദിവസം ജിമ്മില്‍ പോയുമാണ് താന്‍ പതിനഞ്ച് കിലോ കുറച്ചതെന്നാണ് വിദ്യ പറയുന്നത്. ഇതിനു പുറമേ, വിലയത് ഹുസൈന്‍റെ മേല്‍നോട്ടത്തില്‍ ഓട്ടം, കിക്കിംഗ്, ബെന്‍ഡിംഗ്, ട്വിസ്റ്റിംഗ് എന്നിവ ഉള്‍പ്പെട്ട കാലിസ്തെനിക്സ് വ്യായാമവും പരിശീലിച്ചിരുന്നു. വീട്ടില്‍ ജിം ഇല്ലെങ്കിലും ചെറിയ വ്യായാമങ്ങള്‍ ഇടയ്ക്കിടെ ചെയ്യും. ഒപ്പം കാര്‍ഡിയോ വ്യായാമവും. 


ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങാറുണ്ടെന്നും കൂടുതല്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണ ക്രമമാണ് പാലിക്കുന്നതെന്നും താരം പറയുന്നു. ഏത് ഭക്ഷണമായാലും അത് മാത്രം കഴിക്കുന്നതാണ് തന്റെ ശീലമെന്നാണ് വിദ്യ പറയുന്നത്. മൈദാ ചേര്‍ന്ന ആഹാരം കഴിക്കില്ല. ദിവസം ഒരുനേരം പച്ചക്കറി ജ്യൂസ് നിര്‍ബന്ധമായും കുടിക്കും.


ബോഡി ഷേയ്മിംഗ്: വിമര്‍ശിക്കുന്നവര്‍ക്ക് വിദ്യാ ബാലന്‍റെ മറുപടി


പഴങ്ങള്‍ ചവച്ച് കഴിക്കുകയും ചോക്ക്ലേറ്റ് ധാരാളം കഴിക്കുകയു൦ ചെയ്യും. പൂര്‍ണ സസ്യഭുക്കായിരുന്ന വിദ്യ പ്രോട്ടീന് വേണ്ടി മുട്ടയുടെ വെള്ള കഴിക്കാന്‍ ആരംഭിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നുമായിരുന്നെങ്കിലും കൂടുത് കുരുമുളക് ചേര്‍ത്ത് കഴിക്കാന്‍ തുടങ്ങിയതോടെ അത് ശീലമായി. 


മുട്ടയ്ക്കൊപ്പം ചീര ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണെന്നും വിശപ്പ് ശമിക്കാന്‍ ചീര നല്ലതാണെന്നും താരം പറയുന്നു. ചീരയില്‍ അയണിന്റെ അംശം കൂടുതലായതിനാല്‍ ബലവും മെറ്റബോളിസവും വര്‍ധിക്കാന്‍ സഹായിക്കുന്നു.