ബോഡി ഷേമിംഗിന് കൂടുതല്‍ ഇരയാവുന്നത് സിനിമാ നടികള്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരിഹാസപാത്രമായത് മറ്റാരുമല്ല നമ്മുടെ വിദ്യാ ബാലന്‍ ആണെന്ന് ഒരുവിധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ.
എന്നാലിതാ തന്‍റെ ശരീരത്തെ കളിയാക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി വിദ്യാബാലന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒരു വീഡിയോയിലൂടെയാണ് താരം തന്‍റെ ശരീരത്തെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നത്. 'ലെറ്റ്‌സ് ടോക്ക് എബൌട്ട് ബോഡി ഷേമിംഗ്' എന്ന്‍ പേരിട്ടിരിക്കുന്ന ഈ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
പറയാനുള്ളത് ഒരു പാട്ട് രൂപത്തിലാണ് വിദ്യ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ അഭിനയിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും വിദ്യതന്നെയാണ്. സാരിയുടുത്ത് കറുത്ത ഷോള്‍ കൊണ്ട് ശരീരം മുഴുവന്‍ മൂടിയാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്. ഒടുവില്‍ വികാരാധീനയായി കരയുന്നതും വീഡിയോയില്‍ കാണാം.
അതിന് ശേഷം ഷോള്‍ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന വിദ്യ ശക്തമായ സന്ദേശവും ഇതോടോപ്പം നല്‍കുന്നുണ്ട്. മറ്റുള്ളവരുടെ തടിയിലോ, കണ്ണിന്‍റെ വലിപ്പത്തിലോ, നിറത്തിലോ അല്ലെങ്കില്‍ ചില അവയവങ്ങളെയോ ചൊല്ലി ആരെയെങ്കിലും കളിയാക്കുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകില്ല ആരെയാണോ നിങ്ങള്‍ കളിയാക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ എന്തുമാത്രം ഇത് ബാധിക്കുന്നതെന്ന് വിദ്യ പറയുന്നു.
അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ആരെയും കളിയാക്കരുതെന്നും, ഓരോരുത്തരും വ്യത്യസ്തരാണെന്നും അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അവരുടെതായ പ്രത്യേകതയുണ്ടെന്നും വിദ്യാ ബാലന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
വിദ്യ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്ന കാര്യത്തില്‍ എനിക്കും സംശയമില്ല. കാരണം അനുഭവിക്കുന്നവര്‍ക്കെ അതിന്‍റെ വിഷമം അറിയൂ.
നിറം കുറവെന്നോ, തടി കൂടുതലെന്നോ അല്ലെങ്കില്‍ അവരുടെ ആ ഭാഗം ഇങ്ങനെ ഇരിക്കുന്നു അങ്ങനെയിരിക്കുന്നു എന്നൊക്കെ പറഞ്ഞ് കളിയാക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത് അനുഭവിക്കുന്നവരുടെ വിഷമം അത് ആര്‍ക്കും മനസിലാകില്ല.
മറ്റുള്ളവരെ കുത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം, എന്നാല്‍ അത് സ്വന്തം നേര്‍ക്കായാലോ എന്ന് ഒന്ന് ചിന്തിച്ചുനോക്കിയാല്‍ ആരും പിന്നെ ആവര്‍ത്തിക്കില്ല. ഈ ലോകത്ത് ആരും എല്ലാം തികഞ്ഞവരല്ല എന്ന നഗ്നസത്യം എല്ലാവരും മനസിലാക്കണം.
വീഡിയോ കാണാം: