ഞാന്‍ ഗര്‍ഭിണിയല്ല, എനിക്ക് ആലില വയറുമില്ല!!

സിനിമാ പ്രേമികള്‍ ഏറെ പ്രിയങ്കരിയായ താരമാണ് ബോളിവുഡ് നായിക വിദ്യ ബാലന്‍.

Last Updated : Aug 24, 2019, 06:37 PM IST
ഞാന്‍ ഗര്‍ഭിണിയല്ല, എനിക്ക് ആലില വയറുമില്ല!!

സിനിമാ പ്രേമികള്‍ ഏറെ പ്രിയങ്കരിയായ താരമാണ് ബോളിവുഡ് നായിക വിദ്യ ബാലന്‍.

ശരീര സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ  ബോളിവുഡ് താരവും വിദ്യ തന്നെയാണ്. 

വിദ്യ ഗര്‍ഭിണിയാണെന്ന തരത്തിലാണ് ഏറ്റവും ഒടുവിലായി ചില സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. 

എന്നാലിപ്പോള്‍, താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യ. 

'മിഷന്‍ മംഗല്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് വിദ്യ പ്രതികരണവുമായെത്തിയത്. 

താന്‍ ഗര്‍ഭിണിയല്ലെന്ന് തുറന്ന് പറഞ്ഞ വിദ്യ തനിക്ക് ആലില വയറില്ലെന്ന് പറയാന്‍ നാണക്കേടില്ലെന്നും വ്യക്തമാക്കി. 

ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണെന്നും വിദ്യ പറയുന്നു. 

ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കിയ മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലാണ് അവസാനമായി വിദ്യ അഭിനയിച്ചത്.

അക്ഷയ് കുമാര്‍ നായകനായിട്ടെത്തിയ ചിത്രം ജഗന്‍ സാക്ഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, തപ്സി പന്നു, എന്നിവരാണ് നായികമാര്‍. ഫോക്സ് സ്റ്റ്യൂഡിയോസും കോപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മാണം.

More Stories

Trending News