രക്തസമ്മർദ്ദം (Blood Pressure) ശരിയായി അളവിൽ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഡിമെൻഷ്യ, ഹൃദയാഘാതം (Heart Attack), വൃക്കയുടെ തകരാർ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ രക്തസമ്മർദ്ദം ശരിയായി പരിശോധിക്കേണ്ടതും കൂടാതെ നിലനിർത്തേണ്ടതും അത്യാവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിലെ രക്തകുഴലുകളിലെ സമ്മർദ്ദം നിരന്തരമായി ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം അഥവ ഹൈപ്പർടെൻഷൻ (Hypertension) എന്ന് പറയുന്നത്. രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.  സാധരണ രക്തസമ്മർദ്ദം 120/80 mm Hg ആണ്. 130/80 mm Hg അല്ലെങ്കിൽ 140/90 mm Hg യോ അതിന് മുകളിൽ ഉള്ളതോ ആണ് ഉയർന്ന രക്തസമ്മർദ്ദം എന്ന് പറയുന്നത്.


ALSO READ: Healthy Lifestyle: പഞ്ചസാര ഉപേക്ഷിക്കൂ; പകരം ഈ സാധനങ്ങൾ ഉപയോഗിക്കൂ


തീവൃമായ സ്ട്രെസ്സും (Stress) അമിത രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്. വ്യായാമമില്ലാത്തതും, ഉയർന്ന മാനസിക സമ്മർദ്ദവും ഈ കാലഘട്ടത്തിൽ പലപ്പോഴും രക്തസമ്മദ്ദം ഉണ്ടാകാൻ കാരണമാകാറുണ്ട്. ശരിയായി രക്തസമ്മർദ്ദം പരിശോധിച്ചില്ലെങ്കിൽ ചികിത്സായും ശരിയായി നല്കാൻ കഴിയാതെ വരും.


ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?


രക്തസമ്മർദ്ദത്തിലെ ചെറിയ വ്യത്യാസങ്ങൾ പോലും ചികിത്സ വ്യത്യസ്തമക്കാറുണ്ട്. അമിത രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് രക്ത സമ്മർദ്ദം പരിശോധിക്കണം.  ഇപ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധനെ കൊണ്ട് തന്നെ രക്തസമ്മർദ്ദം പരിശോധിക്കാൻ ശ്രദ്ധിക്കണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.