Healthy Lifestyle: പഞ്ചസാര ഉപേക്ഷിക്കൂ; പകരം ഈ സാധനങ്ങൾ ഉപയോഗിക്കൂ

റിഫൈൻ ചെയ്തതിട്ടുള്ള പഞ്ചസാരയേക്കാൾ ഏറ്റവും ആരോഗ്യ പൂർണമായ ശീലമാണ് ഓർഗാനിക്ക് ബ്രൗൺ ഷുഗർ ഉപയോഗിക്കുക എന്നത്.  

Written by - Zee Malayalam News Desk | Last Updated : May 27, 2021, 02:54 PM IST
  • അധികമായി മധുരം കഴിക്കുന്നത് ഹൃദരോഗത്തിനും, പ്രമേഹത്തിനും കാരണമാകും.
  • അത്കൊണ്ട് തന്നെ ഒരുപാട് മധുരം കഴിക്കുന്നത് ആരോഗ്യ പൂർണമായ ശീലമല്ല
  • റിഫൈൻ ചെയ്തതിട്ടുള്ള പഞ്ചസാരയേക്കാൾ ഏറ്റവും ആരോഗ്യ പൂർണമായ ശീലമാണ് ഓർഗാനിക്ക് ബ്രൗൺ ഷുഗർ ഉപയോഗിക്കുക എന്നത്.
  • തെങ്ങിന്റേയോ പനയുടെയോ പൂവിൽ നിന്നും എടുക്കുന്ന പഞ്ചസാര സാധാരണ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന സാധനമാണ്.
Healthy Lifestyle: പഞ്ചസാര ഉപേക്ഷിക്കൂ; പകരം ഈ സാധനങ്ങൾ ഉപയോഗിക്കൂ

നിങ്ങൾ പഞ്ചസാര (Sugar) അധികമായി ഉപയോഗിക്കുന്ന ഒരാളാണോ? അധികമായി മധുരം കഴിക്കുന്നത് ഹൃദരോഗത്തിനും, പ്രമേഹത്തിനും കാരണമാകും. അത്കൊണ്ട് തന്നെ ഒരുപാട് മധുരം കഴിക്കുന്നത് ആരോഗ്യ പൂർണമായ ശീലമല്ല. അതിനാൽ പഞ്ചസാരയ്ക്ക് പകരം എന്തൊക്കെ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാം എന്ന് നോക്കാം.

ഓർഗാനിക് ബ്രൗൺ ഷുഗർ

റിഫൈൻ ചെയ്തതിട്ടുള്ള പഞ്ചസാരയേക്കാൾ ഏറ്റവും ആരോഗ്യ പൂർണമായ ശീലമാണ് ഓർഗാനിക്ക് ബ്രൗൺ ഷുഗർ (Sugar) ഉപയോഗിക്കുക എന്നത്. കരിമ്പിൽ നിന്നും എടുക്കുന്ന പഞ്ചസാരയാണ് ഓർഗാനിക് ബ്രൗൺ ഷുഗർ. ഇതിനൊരു കാരമേൽ രുചിയും ഉണ്ടാകാറുണ്ട്.

ALSO READ: ശ്രദ്ധിക്കുക: മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണസാധനങ്ങൾ കഴിക്കാൻ പാടില്ല

തെങ്ങിൽ നിന്നോ പനയിൽ നിന്നോ എടുക്കുന്ന പഞ്ചസാര

തെങ്ങിന്റേയോ പനയുടെയോ പൂവിൽ നിന്നും എടുക്കുന്ന പഞ്ചസാര സാധാരണ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന സാധനമാണ്. ചെറിയൊരു കാരമേൽ രുചിയുള്ള പഞ്ചസാരയാണ് ഇത്. ഇത് സാധാരണ രീതിയിൽ ഏത് ഭക്ഷണത്തിൽ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.

ALSO READ: മാമ്പഴം കൊണ്ട് ഇങ്ങിനെയൊരു ഐറ്റം നിങ്ങൾ ഒാർത്ത് പോലും കാണില്ല

ഈന്തപ്പഴത്തിൽ നിന്നുള്ള പഞ്ചസാര

പഞ്ചസാരയ്ക്ക് പകരം ഈന്തപഴം പൊടിച്ചുണ്ടാക്കുന്ന പഞ്ചസാര ഉപയോഗിച്ചത്‌ പഞ്ചസാര കഴിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല വളരെയധികം ന്യൂട്രിഷനുകൾ (Nutrition) നൽകുകയും ചെയ്യും. എന്നാൽ വളരെ വ്യത്യസ്തമായ ഒരു രുചിയാണ് ഇതിന് ഉള്ളത്.

ALSO READ: International Tea Day 2021: ഹെർബൽ ചായയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ, ആരോഗ്യത്തോടെ മെലിയാനും സഹായിക്കും

ശർക്കര

ശർക്കരയും കരിപ്പട്ടിയും ഒട്ടും ചിലവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാത്ത മധുരം നൽകുന്ന ഭക്ഷണ സാധനങ്ങളാണ്. കരിമ്പ് തിളപ്പിച്ച വെള്ളം എടുത്ത് ഉണക്കിയാണ് ശർക്കര ഉണ്ടാക്കുന്നത്. ഇതിൽ ഒരുപാട് ഇരുമ്പിന്റെ അംശവും കലർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News