Covid കാലത്ത് സമ്മർദ്ദവും ഉത്കണ്ഠയും (stress and anxiety) നിങ്ങളെ അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ നിങ്ങളുടെ dietൽ ഉൾപ്പെടുത്തൂ...

ലോകം ഇപ്പോൾ ഒരു പകർച്ചവ്യാധിയോട് പോരാടുകയാണ്...  പുറത്തുവരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നവയാണ്... ചിലർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ചിലർക്ക് ജോലിയും വരുമാന സ്രോതസ്സുകളും നഷ്ടപ്പെട്ടു. അവരവരുടെ വീടുകളില്‍ അടച്ചിട്ടിരിയ്ക്കുന്ന അവസ്ഥ  അനിശ്ചിതത്വം, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ് 

ലോകം ഇപ്പോൾ ഒരു പകർച്ചവ്യാധിയോട് പോരാടുകയാണ്...  പുറത്തുവരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നവയാണ്... ചിലർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, ചിലർക്ക് ജോലിയും വരുമാന സ്രോതസ്സുകളും നഷ്ടപ്പെട്ടു. അവരവരുടെ വീടുകളില്‍ അടച്ചിട്ടിരിയ്ക്കുന്ന അവസ്ഥ  അനിശ്ചിതത്വം, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ് 

ആ അവസരത്തില്‍ ശരിയായ ഭക്ഷണക്രമം  നിർണായക ഭാഗമാണ്. ആരോഗ്യകരമായ ഭക്ഷണം ഇപ്പോൾ പ്രധാനമാണ്.  സമ്മർദ്ദത്തോടും ഉത്കണ്ഠയോടും പോരാടാനും നിങ്ങളുടെ മാനസികാവസ്ഥയെ പ്രകാശപൂരിതമാക്കാനും ചില ഭക്ഷണങ്ങൾ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?  

1 /8

Herbal Tea    ഒരു  കപ്പ്‌ ചൂട് ചായയ്ക്ക്  നിമിഷ നേരംകൊണ്ട് ക്ഷീണം കുറയ്ക്കാനും ഉന്മേഷം നല്‍കാനും  സാധിക്കുമെന്ന് അറിയാമല്ലോ, എന്നാല്‍,  ഹെർബൽ ചായയ്ക്ക്  ( Herbal Tea) അതിലേറെ ഗുണങ്ങള്‍ ഉണ്ട്.   സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത ചായ പ്രതിരോധ ശേഷി കൂട്ടാൻ  ഏറെ സഹായകമാണ്. 

2 /8

Omega-3 Fatty acids    ഫാറ്റി ആസിഡുകൾ  ( Fatty acids) ശരീരത്തിന് ഗുണം ചെയ്യും, അവ ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്.  , പഠനങ്ങൾ അനുസരിച്ച്, ഒമേഗ -3  (Omega-3) വിഷാദം കുറയ്ക്കാൻ സഹായിക്കുന്നു, അതിനാൽ ട്യൂണ, സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ കഴിയ്ക്കുന്നത് മാനസിക  സമ്മർദ്ദം ഒഴിവാക്കാൻ  നിങ്ങളെ  സഹായിക്കും... 

3 /8

Milk  നല്ല ഉറക്കം കിട്ടാന്‍ രാത്രിയില്‍  ഒരു കപ്പ് പാല്‍ കുടിയ്ക്കുന്നത് നല്ലതാണ്    എന്ന് പഴമക്കാര്‍ പറയും.   പഠനമനുസരിച്ച്, കാൽസ്യം അടങ്ങിയ പാലും മറ്റ് പാലുൽപ്പന്നങ്ങളും പേശികളെ വിശ്രമമവും ഒപ്പം  മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും സഹായിക്കും. പാലിനോട് താൽപ്പര്യമില്ലെങ്കിൽ, തൈര്, ചീസ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

4 /8

 Dark chocolate   ഇടയ്ക്കിടെ  ചോക്ലേറ്റുകൾ  കഴിയ്ക്കുന്നത്  ആരോഗ്യത്തിന് നല്ലതാണ്.    ഡാർക്ക് ചോക്ലേറ്റുകളിൽ (Dark chocolate) ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീര സമ്മർദ്ദ നില കുറയ്ക്കും. എന്നിരുന്നാലും, അധികമാവാതെ നോക്കേണ്ടത് ആവശ്യമാണ്,  അധികം ചോക്ലേറ്റുകൾ  കഴിയ്ക്കുന്നതും നന്നല്ലെന്ന് ഓര്‍ക്കുക.

5 /8

വിറ്റാമിൻ, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ Nuts രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ഉപാധിയാണ്.   വിറ്റാമിൻ ബി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കില്‍ മഗ്നീഷ്യം ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.  പഠനമനുസരിച്ച്, ബദാം, പിസ്ത, വാൽനട്ട് എന്നിവ രക്തസമ്മർദ്ദ തോത് കുറയ്ക്കാൻ സഹായിക്കും.

6 /8

Eggs വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് മുട്ടകള്‍.  ഇത് തലച്ചോറിന്‍റെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുകയും സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

7 /8

Seeds ഫ്ളാക്സ് സീഡ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവയുടെ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി വർദ്ധിച്ചു. ഈ വിത്തുകൾ മഗ്നീഷ്യത്തിന്‍റെ  ഒരു മികച്ച ഉറവിടമാണ്. വിഷാദം, ക്ഷീണം, ക്ഷോഭം എന്നിവ ഒഴിവാക്കാൻ ഇവ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

8 /8

Citrus fruits with Vitamin C വിറ്റാമിൻ സി കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ കഴിയ്ക്കുന്നത്  സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്.  ഓറഞ്ച്, സ്ട്രോബെറി, മുന്തിരിപ്പഴം തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഉത്തമമാണ്. 

You May Like

Sponsored by Taboola