New Delhi : Africa യിലെ ഏറ്റവും വലിയ കൊടുമുടിയായ Kilimanjaro കീഴടക്കി ഇന്ത്യയിൽ നിന്നുള്ള ഏഴ് വയസുകാരൻ. Hyderabad സ്വദേശിയായ Virat Chandra യാണ് ആഫ്രിക്കൻ മല നിരകളിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞാൻ പേടിച്ചിരുന്നു എന്നിരുന്നാലും എന്റെ ലക്ഷ്യത്തിൽ എത്തുണമെന്നായിരുന്നു തന്റെ ആ​ഗ്രഹമെന്ന് മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ വിരാട് ചന്ദ്ര പറഞ്ഞു. കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് വിരാട്. ഈ കഴിഞ്ഞ മാർച്ച് ആറിനായിരുന്ന വിരാട് തന്റെ ലക്ഷ്യം കണ്ടെത്തിയത്.


ALSO READ : മൂന്ന് വട്ടം ചാടി ലക്ഷ്യം കണ്ടില്ല, അത്മവിശ്വസം കൈവിടാതെ പിന്നോട്ടില്ലെന്ന് ഉറച്ച് നാലമത് കൃത്യമായ ലാൻഡിങ്, ഒരു അ‍ഞ്ച് വയസുകാരിയുടെ നേട്ടം, കാണാം വീഡിയോ


മൗണ്ടെയ്നിറിങിനുള്ള അർപ്പണ ബോധമായിരുന്നു വിരാടിനെ ഈ ലക്ഷ്യത്തിലേക്കെത്താൻ സഹായിച്ചതെന്ന് വിരാടിന്റെ കോച്ച് ഭരത് വാർത്ത് ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ട്രെയിനിങിനായി എത്തിയ മറ്റ് പലരും പാതി വഴിക്ക് തന്നെ ലക്ഷ്യം വിട്ടിട്ട് പോകുകയായിരുന്നുയെന്ന് ഭരത് പറ‍ഞ്ഞു.


തന്റെ മൗണ്ടനിയ്റിങ് പരിചയമുള്ള സഹോദരന്മാരുടെ അനുഭവത്തിൽ നിന്ന് ലഭിച്ച പ്രചേദനമാണ് തന്റെ ലക്ഷ്യത്തിനായി സഹായിച്ചതെന്ന് ഏഴാം വയസുകാരനായ വിരാട് പറയുന്നത്. അവരുടെ അനുഭവ കേട്ട അവരെ പോലെ മല കയറണമെന്ന് തന്റെ ഉള്ളിലും ആ​ഗ്രഹം ഉണ്ടായെന്ന് വിരാട് എഎൻഐയോട് പറഞ്ഞു. ഇക്കാര്യം തന്റെ മാതാപിതാക്കളെ അറിയിച്ചപ്പോൾ അവർ തന്നെ കോച്ച് ഭരത് സാറിന്റെ പക്കൽ ട്രെയിനിങ്ങിനായി ഏത്തിക്കുകയായിരുന്നുയെന്ന് വിരാട് പറഞ്ഞു.


ALSO READ : Lehenga യിൽ അതിസുന്ദരിയായി Shraddha Kapoor; ഡിസൈൻ ചെയ്‌തത്‌ മാസി പദ്‌മിനി കോലാപുരി


വളരെ ​ഗൗരവമായിട്ടാണ് വിരാട് തന്റെ ട്രെയിങിനെ കണ്ടിരുന്നത്. എല്ലാ പരിശീലനം കൃത്യമായി പൂർത്തിയാക്കുകയും ചെയ്തു. മോക് ട്രെയിനിങും ഓട്ടവും എല്ലാ പൂർണ അർപ്പണബോധത്തോടെയാണ് വിരാട് കണ്ടിരുന്നതെന്ന് കോച്ച് ഭരത് പറഞ്ഞു.


ALSO READ : viral video: സോഷ്യൽ മീഡിയയിൽ താരമായി സ്വർണ്ണവും ചോക്ലേറ്റും ചേർന്ന വെറ്റിലക്കൂട്ട്


മല കയറുന്നതിന് മുമ്പ് കൃത്യമായി തങ്ങൾ വിശ്രമം എടുത്തുയെന്ന് അതിന് ശേഷം മാത്രമാണ് മല ചവിട്ടിയത്. മാർച്ച് അ‍ഞ്ചിന് മല കയറാൻ തുടങ്ങിയ തങ്ങൾ മാർച്ച് ആറിനാണ് കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന പ്രദേശമായ ഉഹ്രുവിലെത്തിയതെന്ന് കോച്ച് ഭരത് പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.