Neem for Hairfall: ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ  മുടികൊഴിച്ചിൽ എന്നത് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. മുടിയില്‍ തൊടുന്നതിന് മുന്‍പേ കൈയില്‍ ലഭിക്കും ഒരു പറ്റം മുടി. ഒരു ദിവസം 100 മുടിയിഴകൾ വരെ കൊഴിയുന്നത് സ്വാഭാവികമാണ്, എന്നാൽ, അതില്‍ക്കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Eye Strain: നമ്മുടെ കണ്ണുകള്‍ക്കും വേണം വിശ്രമം, സമ്മർദ്ദം കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം  


മുടി കൊഴിയുന്നതിന് പ്രധാനമായും  മുടി വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗവും സ്‌റ്റൈലിങ്ങുമാണ് കാരണമായി പറയുന്നത്. ഇത് ക്രമേണ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. 


Also Read:  Lucky Girls: ഇവര്‍ ഭർത്താക്കന്മാർക്ക് കുബേരന്‍റെ നിധി!! ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ സമ്പത്ത് വര്‍ഷിക്കും  
 
മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്  ഒരു പരിധിവരെ പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്. അതായത്, മുടി കൊഴിച്ചിലിനുള്ള മികച്ച വീട് വൈദ്യമാണ് ആര്യവേപ്പ്.  മുടിയുടെ സംരക്ഷണത്തിനായി വേപ്പ് പല തരത്തില്‍ ഉപയോഗിക്കാം.  നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ വേപ്പ് എങ്ങനെ ഉൾപ്പെടുത്താമെന്ന് അറിയാം...  


Also Read: Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
വേപ്പെണ്ണ


കാലങ്ങളായി തലുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന ഒന്നാണ് വേപ്പെണ്ണ. ഇവയുടെ ആന്‍റി മൈക്രോബിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ താരനെ ചെറുക്കാനും ശിരോചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ്  അസ്വസ്ഥതകളും കുറയ്ക്കാനും സഹായകമാണ്. കൂടാതെ, പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ വേപ്പെണ്ണയില്‍ അടങ്ങിയിട്ടുള്ളതിനാല്‍  ഇവ മുടിവേരുകളെ ബലപ്പെടുത്തുകയും മുടി  പൊട്ടുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, വേപ്പെണ്ണ മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടി വളർച്ച വർദ്ധിപ്പിക്കുകയും ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യുന്നു.


വേപ്പില പേസ്റ്റ്


വേപ്പില പേസ്റ്റിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയിലെ അണുബാധ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് മുടി കൊഴിയുന്നത് തടയുകയും മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി ചെയ്യേണ്ടത് വേപ്പില നന്നായി അരച്ച് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക എന്നതാണ്. അല്പം കറ്റാര്‍വാഴ കൂടി ചേര്‍ത്താല്‍ ഉത്തമം. ഈ പേസ്റ്റ് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം  


വേപ്പ് ഷാംപൂ


വേപ്പിന്‍റെ ഗുണങ്ങള്‍ അടങ്ങിയ ഷാംപൂ മുടിയ്ക്ക് ഏറെ ഗുണകരമാണ്. ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുകയും മുടിയുടെ ബലം വർദ്ധിപ്പിക്കുകയും മുഇടി വളര്‍ച്ചയ്ക്ക് സഹായിയ്ക്കുകയും ചെയ്യുന്നു. 


വേപ്പില വെള്ളം


വേപ്പില തിളപ്പിച്ച് തയ്യാറാക്കിയ വെള്ളം മുടിയിൽ പുരട്ടുന്നത് അല്ലെങ്കില്‍ മുടി കഴുകുന്നത് തലയോട്ടിയിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. മുടി വളര്‍ച്ചയ്ക്കും ഇത് ഏറെ ഗുണകരമാണ്. 


വേപ്പിൻ തൊലി പൊടി


വേപ്പിൻ തൊലി മുടി കൊഴിച്ചിൽ തടയുകയും തലയോട്ടിക്ക് ബലം നൽകുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.