Eye Strain: നമ്മുടെ കണ്ണുകള്‍ക്കും വേണം വിശ്രമം, സമ്മർദ്ദം കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

Eye Strain: സ്ക്രീന്‍ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ  ഭാഗമാണ്. ഇത് ഒഴിവാക്കിക്കൊണ്ട് നമുക്ക് നിലനില്‍പ്പില്ല. ആ സാഹചര്യത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് എങ്ങിനെ സംരക്ഷണം നല്‍കാം എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 03:59 PM IST
  • ഇന്ന്, സ്‌ക്രീനുകൾ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ദീർഘനേരം സ്ക്രീനില്‍ നോക്കുന്നത് നമ്മുടെ കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇത് പലപ്പോഴും തലവേദനയും കണ്ണുകള്‍ക്ക് വേദനയും ഉണ്ടാക്കുന്നു.
Eye Strain: നമ്മുടെ കണ്ണുകള്‍ക്കും വേണം വിശ്രമം, സമ്മർദ്ദം കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

Eye Strain Remedies: ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. ആരോഗ്യ കാര്യത്തില്‍ നാം നല്‍കുന്ന ശ്രദ്ധ കണ്ണുകളുടെ കാര്യത്തില്‍ നാം നല്‍കാറില്ല എന്നതാണ് വസ്തുത. ഈ ഡിജിറ്റൽ ലോകത്ത് നമ്മുടെ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന സമ്മർദ്ദം ഏറെയാണ്‌.

Also Read:  Control High BP: ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, BP എന്നും നോര്‍മല്‍!! 
 
ഇന്നത്തെ ആധുനിക സാങ്കേതിക യുഗത്തിൽ, സ്‌ക്രീനുകൾ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അത് മൊബൈല്‍ സ്ക്രീന്‍ ആകാം, ലാപ്ടോപ്  അല്ലെങ്കില്‍ ടിവി സ്ക്രീന്‍ ആകാം. ഓഫീസിൽ ജോലി ചെയ്യുന്ന  സമയമോ അല്ലെങ്കില്‍ ഒഴിവുസമയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുകയോ ഒരു സിനിമ  ആസ്വദിക്കുന്ന സമയമോ ആകട്ടെ നമ്മുടെ ശ്രദ്ധ സ്‌ക്രീനിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇത്തരത്തില്‍ ദീർഘനേരം സ്ക്രീനില്‍ നോക്കുന്നത് നമ്മുടെ കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇത്  പലപ്പോഴും തലവേദനയും കണ്ണുകള്‍ക്ക് വേദനയും ഉണ്ടാക്കുന്നു. 

Also Read: 

അതിനാല്‍, ഈ ഡിജിറ്റൽ ലോകത്ത് നമ്മുടെ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന സമ്മർദ്ദം എങ്ങനെ കുറയ്ക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
 
സ്ക്രീനിൽ നിന്ന് കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?

സ്ക്രീന്‍ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ  ഭാഗമാണ്. ഇത് ഒഴിവാക്കിക്കൊണ്ട് നമുക്ക് നിലനില്‍പ്പില്ല. ആ സാഹചര്യത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് എങ്ങിനെ സംരക്ഷണം നല്‍കാം എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  

1. ഈ പോഷകങ്ങൾ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക 

വേദനയിൽ നിന്ന് സമ്മര്‍ദ്ദത്തില്‍നിന്ന്  കണ്ണുകളെ സംരക്ഷിക്കാൻ, പോഷകാഹാരം പ്രധാനമാണ്. ഇതിനായി വിറ്റാമിൻ എ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. നിങ്ങൾ ചൈനീസ് കാബേജ്, ചീര, ബ്രോക്കോളി, കടുക് ഇലകൾ, കൊഴുപ്പുള്ള മത്സ്യം എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. 

2. 20-20 ഫോർമുല സ്വീകരിക്കുക

നിങ്ങളുടെ ജോലി എത്ര പ്രധാനമാണെങ്കിലും, തുടർച്ചയായി സ്‌ക്രീനിൽ ഉറ്റുനോക്കുന്നത് ഏറെ അപകടകരമാണ്. ഇതിനായി 20-20 ഫോർമുല സ്വീകരിക്കാം. അതായത്, ഓരോ 20 മിനിറ്റിനും ശേഷം, നിങ്ങളുടെ കണ്ണുകൾക്ക് 20 സെക്കൻഡ് വിശ്രമം നൽകുക. ഒന്നുകിൽ നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക അല്ലെങ്കിൽ സ്ക്രീനിൽ നിന്ന് മറ്റെവിടെയെങ്കിലും നോക്കുക. ഇത് കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ സഹായകമാണ്. 

3. സ്‌ക്രീനിൽ നിന്ന് കുറച്ച് അകലം പാലിക്കുക

നിങ്ങൾ ഒരു ലാപ്‌ടോപ്പിൽ പ്രവർത്തിക്കുമ്പോഴെല്ലാം, സ്‌ക്രീനിൽ നിന്ന് ഒരു നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. കാരണം ലാപ്‌ടോപ്പിലേക്ക് വളരെ അടുത്ത് നോക്കുന്നത് നിങ്ങളുടെ കണ്ണുകളിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നു. അകലം പാലിച്ചാൽ ഇത്തരം പ്രശ്നങ്ങൾ കുറയും.

4. സ്‌ക്രീനിന്‍റെ വെളിച്ചം സന്തുലിതമാക്കുക 

ലാപ്‌ടോപ്പിന്‍റെയോ മൊബൈൽ സ്‌ക്രീനിന്‍റെയോ വെളിച്ചം തീരെ കുറവായാലും ഉയർന്നതായാലും നിങ്ങളുടെ കണ്ണുകളിൽ വേദന ഉണ്ടാകാം. ഇതിനായി, നിങ്ങൾ തെളിച്ചം സന്തുലിതമാക്കണം, അതുവഴി കണ്ണ് വേദന തടയാൻ കഴിയും.

ഇതിനെല്ലാം ഉപരിയായി കുറഞ്ഞത് 6 മാസത്തിലൊരിയ്ക്കല്‍ കണ്ണുകള്‍ പരിശോധിപ്പിക്കുന്നത്‌ ഉചിതമാണ്. പതിവ് നേത്ര പരിശോധനകൾ നിങ്ങളുടെ കാഴ്ചശക്തി നിലനിർത്തുക മാത്രമല്ല നേത്രരോഗങ്ങൾ ഉണ്ടെകില്‍ അവ സമയത്ത് കണ്ടെത്താനും സഹായകമാണ്. ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത പല ലക്ഷണങ്ങളും ഭാവിയിൽ ചിലപ്പോൾ വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയുള്ളതായി മാറാം. അതുകൊണ്ട് നേത്രപരിശാധന കൃത്യമായ ഇടവേളകളിൽ നടത്താന്‍ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News