പലവിധ കാരണങ്ങളാൽ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ മുറിവുകൾ, രക്താതിമർദ്ദം, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിവ ഇവയിൽ ചില കാരണങ്ങളാണ്. ഇവ വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് കരൾ രോ​ഗങ്ങളുടെ ലക്ഷണമാകാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാറ്റി ലിവർ, ലിവർ സിറോസിസ് പോലുള്ള ​ഗുരുതരമായ കരൾ രോ​ഗങ്ങളുടെ ഫലമായി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകാം. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കരൾ രോ​ഗങ്ങളുടെ ഫലമായി കരളിന്റെ പ്രവർത്തനം തടസ്സപ്പെടും.


പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതും രക്തം കട്ടപിടിക്കാനുള്ള ഘടകങ്ങൾ കരളിന് ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നതും മൂക്കിൽ നിന്നുള്ള രക്തസ്രാവത്തിന് കാരണമാകും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വീക്കം, നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് എന്നിവയിലേക്ക് നയിച്ചേക്കാം.


ALSO READ: മുട്ടയേക്കാൾ പ്രോട്ടീൻ സമ്പുഷ്ടം; ഈ സസ്യാഹാരങ്ങൾ കഴിക്കാം


ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസിലേക്ക് നയിക്കുകയും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും. മഞ്ഞപ്പിത്തം, അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അസ്ലൈറ്റ്സ്, മൂക്കിൽ നിന്ന് രക്തസ്രാവം, രക്തം കലർന്ന മലം എന്നിവയാണ് കരൾ രോ​ഗങ്ങളുടെ ലക്ഷണങ്ങൾ.


ലിപിഡ് പ്രൊഫൈൽ, ലിവർ ഫങ്ഷൻ ടെസ്റ്റ്, പ്ലേറ്റ്ലെറ്റ് ടെസ്റ്റ്, ഫൈബ്രോ സ്കാൻ, അൾട്രാസൗണ്ട് സ്കാൻ എന്നിവയിലൂടെ രോ​ഗനിർണയം നടത്താൻ സാധിക്കും. നേരത്തെയുള്ള രോ​ഗനിർണയവും കൃത്യമായ ചികിത്സയും കരൾ രോ​ഗത്തെ തടയാനും നിയന്ത്രിക്കാനും സഹായിക്കും.


കരൾ രോ​ഗം ലിവർ സിറോസിസിലേക്കോ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയിലേക്കോ നയിച്ചാൽ ആദ്യം ഡോക്ടർ മരുന്നുകൾ ശുപാർശ ചെയ്യും. മരുന്നുകൾ ഉപയോഗിച്ചിട്ടും രോഗം മാറാതിരിക്കുകയോ ഗുരുതരമാകുകയോ ചെയ്താൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴി.


ALSO READ: ഇഞ്ചി ഇങ്ങനെ കഴിക്കൂ... ഉയർന്ന കൊളസ്ട്രോളിനെ എളുപ്പത്തിൽ കുറയ്ക്കാം


ശരീരഭാരം കൂടുതലുള്ളവർക്ക് മാത്രമല്ല, മെലിഞ്ഞ ആളുകൾക്കും ഫാറ്റി ലിവർ, ലിവർ സിറോസിസ് എന്നിവ ഉണ്ടാകാം. അതിനാൽ, മൂക്കിൽ നിന്ന് രക്തം വരുന്ന ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. കൃത്യമായ പരിശോധനകളും വേ​ഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതും രോ​ഗത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.