പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഒരു മുട്ട കഴിക്കുന്നത് വഴി ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ ലഭിക്കും. ഇവയിൽ കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവർക്ക് മുട്ട ആരോഗ്യകരമായ ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വർധിപ്പിക്കാനും സഹായിക്കും.
അതേസമയം, മുട്ടയ്ക്ക് ബദലായി പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് നിരവധി സസ്യാഹാരങ്ങളുണ്ട്. സസ്യഭുക്കുകളായ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കാൻ ഈ ഭക്ഷണസ്രോതസുകൾ മികച്ചതാണ്. മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങളെക്കുറിച്ച് അറിയാം.
പയർ: അര കപ്പ് പയർ വർഗങ്ങളിൽ നിന്ന് എട്ട് ഗ്രാം പ്രോട്ടീൻ ലഭിക്കും. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് തരം വ്യത്യസ്ത പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
ALSO READ: ഇഞ്ചി ഇങ്ങനെ കഴിക്കൂ... ഉയർന്ന കൊളസ്ട്രോളിനെ എളുപ്പത്തിൽ കുറയ്ക്കാം
മത്തങ്ങ വിത്തുകൾ: നാരുകൾ, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകൾ. കൂടാതെ, ഇവ പ്രോട്ടീൻ സമ്പുഷ്ടമാണ്. 30 ഗ്രാം മത്തങ്ങ വിത്തുകൾ ഒമ്പത് ഗ്രാം പ്രോട്ടീൻ നൽകുന്നു.
നിലക്കടല: നിലക്കടലയിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് നിലക്കടലയിൽ ഏകദേശം ഏഴ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
കോട്ടേജ് ചീസ്: കോട്ടേജ് ചീസിൽ അവശ്യ പോഷകങ്ങളും ഉയർന്ന അളവിൽ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. മാത്രമല്ല, അവയിൽ കലോറി കുറവാണ്. 100 ഗ്രാം കോട്ടേജ് ചീസിൽ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
ALSO READ: ചൂടിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ മികച്ചത്
ബദാം ബട്ടർ: വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബദാം ബട്ടർ പീനട്ട് ബട്ടറിനേക്കാൾ ആരോഗ്യകരമാണ്. രണ്ട് ടേബിൾ സ്പൂൺ ബദാം ബട്ടർ ഏഴ് ഗ്രാം പ്രോട്ടീൻ നൽകും. ഇവയിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.