Kfc Chicken Recipe:കെ എഫ് സി അന്വേഷിച്ച് പുറത്തെങ്ങും പോവണ്ട, ഒറിജിനൽ കെ എഫ് സി ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം
ചിക്കൻ ഓട്ട്സിലിട്ട് ഒരു തവണ കൂടെ മിക്സ് ചെയ്യുക. ശേഷം തിളക്കുന്ന എണ്ണയിലേക്ക് നേരെ ഇടുക
ഈ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വല്ലാതെ മിസ്സ് ചെയ്യുന്ന ഒന്നാണ് കെ എഫ് സി ചിക്കൻ. കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ നിങ്ങൾക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ഉണ്ടാക്കുന്ന വിധം
ആദ്യം 1 കിലോ ചിക്കൻ (വലിയ കഷ്ണങ്ങൾ എടുക്കുക) നന്നായി കഴുകി എടുത്ത് കത്തി ഉപയോഗിച്ച് ചെറുതായി വരഞ്ഞ് കൊടുക്കുക(മസാലയെല്ലാം നന്നായി ഉള്ളിലേക്ക് എത്തുവാനാണ് വരയുന്നത്). അതിലേക്ക് 3 മുട്ട, 1/4 കപ്പ് കോൺഫ്ലവർ, 2 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ കുരുമുളക് പൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 3 ടീ സ്പൂൺ തൈര്, 2 ടീ സ്പൂൺ വെളുത്തുള്ളി -സവാള ചേർത്ത് അരച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം നല്ലവണ്ണം യോജിപ്പിക്കുക.
ALSO READ: ചിക്കൻ ഉള്ളപ്പോൾ ഇങ്ങനെയും ഉണ്ടാക്കി നോക്കൂ: ഒരു കിടിലൻ ചട്ടിപ്പത്തിരി റെഡി
എല്ലാം മിക്സ് ചെയ്താൽ 1 മണിക്കൂൺ ഇത് അടച്ച് വെക്കുക. ഇനി ചിക്കന്റെ പുറമേയുളള കോട്ടിങ്ങിനായി ഒരു 300 ഗ്രാം മൈദ, 100 ഗ്രാം കോൺഫ്ലവർ, 1 സ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ യോജിപ്പിച്ച് വെക്കുക. മറ്റൊരു പാത്രത്തിൽ അൽപം ഓട്ട്സും എടുക്കുക. ഇനി ഒരു മണിക്കൂറിന് ശേഷം നേരത്തെ അടച്ച് വെച്ച ചിക്കൻ ഓരോന്നായി എടുത്ത് ഇപ്പോൾ തയ്യാറാക്കിയ പൊടിയിലിട്ട് നന്നായി മിക്സ് ചെയ്യുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
എന്നിട്ട് അതേ ചിക്കൻ ഓട്ട്സിലിട്ട് ഒരു തവണ കൂടെ മിക്സ് ചെയ്യുക. ശേഷം തിളക്കുന്ന എണ്ണയിലേക്ക് നേരെ ഇടുക. ഒരുപാട് നേരം എണ്ണയിലിട്ട് പൊരിക്കാതെ സൂക്ഷിച്ച് പൊരിച്ചെടുക്കാം. കോരിയെടുത്തു കഴിഞ്ഞാൽ മയോണൈസിലും സോസിലും മുക്കി ചൂടോടെ കഴിച്ചോളൂ. നിമിഷ നേരം കൊണ്ട് ഒറിജിനൽ കെ എഫ് സി ചിക്കൻ റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy