Cinnamon Ginger and Lemon Tea for Weight Loss:  വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ, കറുവപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവ ചേർത്തുള്ള ചായ നിങ്ങൾക്ക് കുടിക്കാം. ഇത് നിങ്ങളുടെ വർദ്ധിച്ച ഭാരം കുറയ്ക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് ഉരുകാൻ സഹായിക്കുകയും ചെയ്യും. രാവിലെ വെറും വയറ്റിൽ കറുവാപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവ ചേർത്ത ചായ കുടിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇത് നിങ്ങളുടെ അരക്കെട്ടിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കും. ശരിക്കും പറഞ്ഞാൽ കറുവപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവയിൽ തയാമിൻ, കാൽസ്യം, നിയാസിൻ, വിറ്റാമിൻ സി, ഇരുമ്പ്, സിങ്ക്, ക്രോമിയം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.  കൂടാതെ ഇതിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഗുണങ്ങളുമുണ്ട്. ഇത് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഇത് സഹായകമാകും. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും ചായ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഉത്തമം ഡ്രാഗൺ ഫ്രൂട്ട്


കറുവപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവയുടെ ഗുണങ്ങൾ (Benefits of Cinnamon, Lemon and Ginger)


1. ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും (Beneficial in reducing weight)


നിങ്ങൾക്ക് നിങ്ങളുടെ അമിത വണ്ണത്തിനെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ കറുവാപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവ അടങ്ങിയിട്ടുള്ള ചായ ഉൾപ്പെടുത്താം. ശരീരത്തിലെ അധിക കൊഴുപ്പും കലോറിയും കരിച്ചുകളയാൻ ഇത് സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തെ നല്ല രീതിയിൽ ഫിറ്റ് ആക്കുകയും ഒപ്പം ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.   ഈ പാനീയം നിങ്ങൾക്ക് രാവിലെ വെറുംവയറ്റിൽ കുടിക്കാം. ഇത് ദിവസം മുഴുവൻ നിങ്ങളുടെ ശരീരത്തെ ചുറുചുറുക്കോടെയും ഒപ്പം നല്ല ഉന്മേഷവും നിലനിർത്താൻ സഹായിക്കും.


2. കൊളസ്ട്രോൾ കുറയ്ക്കാൻ


വർധിച്ചുവരുന്ന കൊളസ്‌ട്രോൾ കാരണം നിങ്ങളുടെ ശരീരഭാരം കൂടുക മാത്രമല്ല പല രോഗങ്ങൾക്കും നിങ്ങൾ ഇരയാകും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാക്കും. കറുവാപ്പട്ട, നാരങ്ങ, ഇഞ്ചി ചായ എന്നിവ കുടിക്കുന്നത് നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുക മാത്രമല്ല, ശരീരത്തിന്റെ വീക്കംത്തിൽ നിന്നും ആശ്വാസം നൽകും.


Also Read: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


3. ശരീരം ഡിറ്റോക്സ് ചെയ്യുക (Detox the Body)


നിങ്ങൾക്ക് അമിതഭാരമില്ലെങ്കിലും നിങ്ങളുടെ ഭാരം സന്തുലിതമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കറുവപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചുള്ള ചായ ഒരു ഡിറ്റോക്സ്  ടീ ആയി കഴിക്കാം. ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. 


4. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് (Rich in Antioxidants)


കറുവാപ്പട്ട, ഇഞ്ചി, ലെമൺ ടീ എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി കാണപ്പെടുന്നു. നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ആന്റിഓക്‌സിഡന്റുകൾ നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റുകയും ചെയ്യുന്നു. രാവിലെയോ വൈകുന്നേരമോ ഏത് സമയത്തും നിങ്ങൾക്ക് ഈ ചായ കുടിക്കാം.


Also Read: വെറും രണ്ടു ദിവസം... ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും! 


കറുവപ്പട്ട, നാരങ്ങ, ഇഞ്ചി എന്നിവ ചേർത്തുള്ള ചായ ഉണ്ടാക്കുന്ന വിധം (How to make Cinnamon, Lemon and Ginger Tea)


ഇതിനായി നിങ്ങൾ ആദ്യം ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ഇതിലേക്ക് കറുവപ്പട്ട ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ഇഞ്ചി, തുളസിയില, കുരുമുളക് എന്നിവ ചേർത്ത് കുറച്ച് നേരം തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുമ്പോൾ അതിലേക്ക് നാരങ്ങയും തേനും ചേർക്കുക. ഇങ്ങനെ ഒരു മികച്ച ഡിടോക്സ് ടീ ഉണ്ടാക്കാം. ഇത് നിങ്ങൾക്ക് രാവിലെയോ വൈകുന്നേരമോ കുടിക്കാം. ഇതുമൂലം നിങ്ങളുടെ ചർമ്മം തിളങ്ങുകയും ശരീരം ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.