Dragon Fruit Benefits: ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു പഴവര്‍ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തും ഇത് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഇതിന്‍റെ പ്രത്യേക രൂപവും രുചിയും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.
ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഈ പഴം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഉത്തമമാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ഈ പഴം ചര്‍മ്മവും മുടിയും മെച്ചപ്പെടുത്താന്‍ സഹായകരമാണ്. ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, പോഷകങ്ങള്‍ എന്നിവ നിറഞ്ഞ ഈ പഴം വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍, മുഖക്കുരു, സൂര്യതാപം എന്നിവ ഉള്‍പ്പെടെയുള്ള ചര്‍മ്മ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. കൂടാതെ, മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
Also Read: Calcium Rich Foods: പാൽ ഇഷ്ടമല്ലേ? ഈ 7 ഭക്ഷണങ്ങൾ കഴിക്കൂ, കാൽസ്യത്തിന്‍റെ കുറവ് നികത്താം
ഡ്രാഗൺ ഫ്രൂട്ടിന്‍റെ പോഷകഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ കഴിക്കാമെന്നും അതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാം.
എന്താണ് ഡ്രാഗൺ ഫ്രൂട്ട്?
ഹൈലോസീറസ് എന്ന കള്ളിച്ചെടിയില്‍ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിന്‍റെ പൂക്കള്‍ രാത്രിയിൽ മാത്രമേ വിരിയൂ. തെക്കൻ മെക്സിക്കോയിലും മധ്യ അമേരിക്കയിലുമാണ് ഇത് ആദ്യം കണ്ടെത്തിയത്, എന്നാൽ ഇപ്പോൾ ഇത് ലോകത്തിന്‍റെ പല ഭാഗങ്ങളിലും വളരുന്നു. ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കില്‍ പിത്തായപ്പഴം എന്നപേരില്‍ ഇത് നമ്മുടെ നാട്ടിലും ലഭിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിന്‍റെ പോഷകമൂല്യം
ഡ്രാഗൺ ഫ്രൂട്ടിൽ നിരവധി പോഷകങ്ങള്‍ ചെറിയ അളവിൽ കാണപ്പെടുന്നു. ഇരുമ്പ്, മഗ്നീഷ്യം, നാരുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ പഴം. ഒരു ഡ്രാഗൺ ഫ്രൂട്ടിൽ 60 കലോറിയും 1.2 ഗ്രാം പ്രോട്ടീനും 13 ഗ്രാം കാർബോഹൈഡ്രേറ്റും 3 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിലുള്ള നാരുകളും മഗ്നീഷ്യവും, അതുപോലെ തന്നെ വളരെ കുറഞ്ഞ കലോറിയും കണക്കിലെടുക്കുമ്പോൾ, ഡ്രാഗൺ ഫ്രൂട്ട് പോഷക സമ്പുഷ്ടമായ പഴമായിതന്നെ കണക്കാക്കാം.
ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ
ഡ്രാഗൺ ഫ്രൂട്ടിൽ നാരുകളും ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽഈ പഴം നിങ്ങൾക്ക് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകും. ഇൻസുലിൻ പ്രതിരോധവും ഫാറ്റി ലിവര്‍ കുറയ്ക്കാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിൽ പ്രീ-ബയോട്ടിക് ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിയ്ക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് പ്രമേഹ രോഗികള്‍ക്കും കഴിയ്ക്കാം. കാലറി വളരെ കുറവും ഫൈബര്‍ ധാരാളവും അടങ്ങിയിരിക്കുന്നതിനാലാണ് ഈ പഴം പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കുന്നത്.
ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ കഴിക്കാം?
ഡ്രാഗൺ ഫ്രൂട്ട് ആകൃതിയില്‍ അത്ര ഭംഗിയില്ല എങ്കിലും ഇത് കഴിക്കാൻ വളരെ എളുപ്പമാണ്. നന്നായി പഴുത്ത ഒരു പഴുത്ത ഡ്രാഗൺ ഫ്രൂട്ട് തിരഞ്ഞെടുക്കുക. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് പഴത്തിന്‍റെ നടുവിലൂടെ നേരെ പകുതിയായി മുറിക്കുക. ഒരു സ്പൂണ്‍ ഉപയോഗിച്ച് മാംസളമായ ഭാഗം ചുരന്നെടുക്കാം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...