Sun Transit August 2022: വെറും രണ്ടു ദിവസം... ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

Surya Gochar August 2022:  കാത്തിരിപ്പിന് വിരാമമാകാൻ ഇനി വെറും 2 ദിവസാം മാത്രം.  ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. സൂര്യന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Aug 15, 2022, 03:35 PM IST
  • ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്
  • സൂര്യന്റെ സ്ഥാനത്ത് വരുന്ന ഒരു ചെറിയ മാറ്റം പോലും 12 രാശികളെയും ബാധിക്കും
  • സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും
Sun Transit August 2022: വെറും രണ്ടു ദിവസം... ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

Surya Rashi Parivartan 2022: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യന്റെ സ്ഥാനത്ത് വരുന്ന ഒരു ചെറിയ മാറ്റം പോലും 12 രാശികളെയും നല്ല രീതിയിലും മോശമായ രീതിയിലും ബാധിക്കും. ചിങ്ങം രാശിയുടെ അധിപനായ സൂര്യൻ 2022 ആഗസ്റ്റ് 17 ന് ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇപ്പോൾ കർക്കടകത്തിലായിരിക്കുന്നു സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. സൂര്യന്റെ ഈ രാശി മാറ്റം 4 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇനി ജാതകത്തിൽ സൂര്യൻ ശക്തമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ ഈ സംക്രമം അവരുടെ ഭാഗ്യം തുറക്കുകയും വാൻ ധനലാഭമുണ്ടാക്കുകയും ചെയ്യും.

Also Read: ബുധാദിത്യ രാജയോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനവർദ്ധനവ്

ആഗസ്റ്റ് 17 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും (Luck will shine like the sun from August 17)

മേടം (Aries): സൂര്യന്റെ സംക്രമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം നടത്തും. ജോലിയുള്ളവർക്ക് പ്രമോഷൻ ലഭിക്കും. നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. അവാർഡ്-ആദരവ് എന്നിവ ലഭിച്ചേക്കാം. ധനലാഭമുണ്ടാക്കാം.  സാമ്പത്തിക സ്ഥിതി ശക്തമാകും. മൊത്തത്തിൽ ഈ സമയം വളരെ അനുകൂലമായിരിക്കും.

കർക്കടകം (Cancer) : സൂര്യ സംക്രമണം കർക്കടക രാശിക്കാർക്ക് ധാരാളം ധനം നൽകും. പുതിയ സ്രോതസ്സുകളിൽ നിന്നും നിങ്ങൾക്ക് ധനലാഭമുണ്ടാക്കും. ഭാവിയിലേക്കുള്ള സമ്പാദ്യവും നിങ്ങൾക്ക് ലഭിക്കും. വരുമാനം വർദ്ധിക്കും. ജോലിക്കും ബിസിനസ്സിനും സമയം നല്ലതാണ്.  കുടുംബം നിങ്ങളെ എല്ലാ കാര്യങ്ങളിലും സഹായിച്ചുകൊണ്ട് നിങ്ങളുടെ ജോലി എളുപ്പമാക്കും.

Also Read: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്.  അതുകൊണ്ടുതന്നെ ഈ രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്നുതുകൊണ്ട് ഏറ്റവും ശുഭകരമായ പ്രഭാവം ചിങ്ങം രാശിക്കാർക്ക് ആയിരിക്കും. അവരുടെ ആത്മവിശ്വാസം ഉയർന്ന നിലയിലായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ആളുകൾ നിങ്ങളെ അഭിനന്ദിക്കും. ആരോഗ്യം നന്നായിരിക്കും.

മീനം (Pisces) : സൂര്യന്റെ രാശിമാറ്റം മീന രാശിക്കാർക്ക് വൻ വിജയം നൽകും. പരീക്ഷകളിലും ഇന്റർവ്യൂവിലും വിജയിക്കും. ജോലിയിൽ നേട്ടമുണ്ടാകും. പണം സമ്പാദിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. പലയിടത്തുനിന്നും അപ്രതീക്ഷിതമായി പണം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News