LPG Booking: എൽ‌പി‌ജി സിലിണ്ടറുകൾ‌ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം ഉടൻ‌ വരുന്നു. ഇനി നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഗ്യാസ് ഏജൻസിയിൽ നിന്നും മാത്രം ഗ്യാസ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ല.  പകരം നിങ്ങൾക്ക് മറ്റ് ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് ബുക്ക് ചെയ്യാനും കഴിയും. കഴിഞ്ഞ വർഷം അതായത് 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനാൽ ബുക്കിംഗ് (LPG Booking) സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമാകാം. എൽ‌പി‌ജി ബുക്കിംഗും ഡെലിവറി സംവിധാനവും വളരെ എളുപ്പമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ നടക്കുന്നു.


എൽപിജി ബുക്കിംഗ് നിയമങ്ങൾ മാറ്റാൻ തയ്യാറെടുക്കുന്നു


എൽ‌പി‌ജി ഗ്യാസ് ബുക്ക് ചെയ്യുന്നതിനും റീഫില്ല് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയകളും ഉപഭോക്താക്കൾക്ക്  എളുപ്പത്തിലും വേഗത്തിലും ആക്കാനുള്ള നടപടി സർക്കാരും എണ്ണ കമ്പനികളും പരിഗണിക്കുകയാണ്.  കഴിഞ്ഞ വർഷം പുതിയ LPG നിയമങ്ങൾ ചർച്ചചെയ്യുമ്പോൾ, എൽ‌പി‌ജി റീഫില്ലിനായി ഉപഭോക്താക്കൾ സ്വന്തം ഗ്യാസ് ഏജൻസിയെ ആശ്രയിക്കരുതെന്നും പരിഗണിച്ചിരുന്നുവെന്ന് വൃത്തങ്ങൾ ഉദ്ധരിക്കുന്നു. 


Also Read: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം? 


മറ്റെന്തെങ്കിലും ഗ്യാസ് ഏജൻസി അതിനടുത്താണെങ്കിൽ, അവർ അവരുടെ എൽപിജി സിലിണ്ടർ റീഫിൽ ചെയ്യണം. സർക്കാരും എണ്ണക്കമ്പനികളും ഇതിനായി ഒരു സംയോജിത വേദി സൃഷ്ടിക്കും.


ഏതെങ്കിലും ഏജൻസിയിൽ നിന്നും എൽ‌പി‌ജി റീഫിൽ‌ ചെയ്യാമോ?


ഒരു ഉപഭോക്താവിന് സ്വന്തം ഗ്യാസ് (Gas) ഏജൻസിയിൽ നിന്നും ഗ്യാസ് ബുക്ക് ചെയ്ത ശേഷം റീഫില്ലിനായി ഒരുപാട് സമയം കാത്തിരിക്കേണ്ടി വരും.  കാരണം ഉപഭോക്താവിന്റെ ഗ്യാസ് ഏജൻസി വീടിനോട് അടുത്തായിരിക്കില്ല മറിച്ച് മറ്റേതെങ്കിലും പ്രദേശത്തായിരിക്കും. അവിടെനിന്നും ഡെലിവറിക്ക് കാലതാമസമുണ്ടാകാനിടയുണ്ട്. 


ഇപ്പോൾ ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ് ഉപഭോക്താവിന്റെ ഗ്യാസ് ഏജൻസി ഏതോ ആകട്ടെ അവർക്ക് ഏതെങ്കിലും ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് ബുക്ക് ചെയ്യാം.  അതായത് ഒരു ഉപഭോക്താവിന്റെ കയ്യിൽ  ഒരു IOC യുടെ സിലിണ്ടർ ഉണ്ടെങ്കിൽ, അത് BPCL ൽ നിന്നും  റീഫിൽ ചെയ്യാൻ കഴിയും. ഇന്ത്യൻ ഓയിൽ (LIOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവർ ചേർന്നാണ് ഈ പ്രത്യേക പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്.  ഇക്കാര്യത്തിൽ മൂന്ന് എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദേശങ്ങളും നൽകിയിട്ടുണ്ട്.


Also Read: Bank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക 


 


അഡ്രസ് തെളിവില്ലാതെ എൽപിജി സിലിണ്ടർ ലഭ്യമാകും


ഇതുകൂടാതെ ഇപ്പോൾ നിങ്ങൾക്ക് അഡ്രസ് പ്രൂഫ് ഇല്ലാതെ 5 കിലോ ഷോർട്ട് സിലിണ്ടറിന്റെ കണക്ഷൻ എടുക്കാൻ കഴിയും. ഈ ചെറിയ ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം  കുടിയേറ്റക്കാർക്ക് ഗുണം ചെയ്യും. അവർക്ക് അഡ്രസ് പ്രൂഫ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ഈ സംവിധാനം അവർക്ക് സൗകര്യപ്രദമാണ്.  ഈ ചെറിയ സിലിണ്ടർ രാജ്യത്തുടനീളമുള്ള ഏത് വിൽപ്പന കേന്ദ്രത്തിൽ നിന്നോ വിതരണ സ്ഥാനത്ത് നിന്നോ റീഫിൽ ചെയ്യാൻ കഴിയും. അതായത് പെട്രോൾ പമ്പിൽ നിന്നും നിങ്ങൾക്ക് ഇത് നേടാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.