LPG Cylinder: വർദ്ധിച്ചുവരുന്ന ഗ്യാസ് വിലയിൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ആശ്വാസമേകും. നിങ്ങളും സിലിണ്ടർ വാങ്ങുന്നവരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാണ്.
പൊതുവേ Paytm ഉപഭോക്താക്കൾക്ക് എൽപിജി ഗ്യാസ് സിലിണ്ടർ (LPG Gas Cylinder) വാങ്ങുമ്പോൾ ക്യാഷ്ബാക്ക് നൽകുന്നുണ്ട്. അതും ഏകദേശം 800 രൂപ… ഇതിനർത്ഥം 809 രൂപയ്ക്ക് ലഭ്യമാകുന്ന സിലിണ്ടർ വെറും 9 രൂപയ്ക്ക് നിങ്ങളുടെ വീട്ടിലെത്തും. ഈ ഓഫറിനെക്കുറിച്ച് വിശദമായി അറിയാം...
നിങ്ങൾ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ Paytm ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതിനായി Paytm ഇടയ്ക്കിടയ്ക്ക് ചില ഓഫറുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഇപ്പോൾ കമ്പനി ഗാർഹിക വാതകത്തിന് പുതിയ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കീഴിൽ ഏതെങ്കിലും ഉപയോക്താവ് പേടിഎം വഴി എൽപിജി ഗ്യാസ് ബുക്ക് ചെയ്യുകയാണെങ്കിൽ, കമ്പനി 800 രൂപ വരെ ക്യാഷ്ബാക്ക് നൽകും.
ഇവിടെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് Paytm ൽ നിന്നും cashback ലഭിക്കാൻ നിങ്ങൾക്ക് LPG Gas ന്റെ ബുക്കിങ് Paytm ലൂടെ ചെയ്യണം. Paytm ഇതാദ്യമായല്ല തന്റെ ഉപഭോക്താക്കൾക്ക് ഇത്തരം ഓഫറുകൾ നൽകുന്നത്. ഇതിന് മുൻപും ഇതേ ഓഫറുകൾ നൽകിയിട്ടുണ്ട്. ഇതിന് മുൻപ് 700 രൂപയുടേയും 500 രൂപയുടേയും chashback നൽകിയിട്ടുണ്ട്.
എന്നാൽ ഇത്തവണ Paytm ഉപഭോക്താക്കൾക്ക് 809 യ്ക്ക് ലഭിക്കുന്ന LPG Gas സിലിണ്ടറിന് 800 രൂപ chashback നൽകുന്നുണ്ട്.
Paytm- ന്റെ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾക്ക് ചില സ്റ്റെപ്പുകൾ അറിയണം
-ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ആദ്യം നിങ്ങളുടെ ഫോണിൽ ഒരു Paytm അപ്ലിക്കേഷൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
-ഫോണിൽ Paytm അപ്ലിക്കേഷൻ തുറക്കുക.
-ഇതിനുശേഷം show more എന്നതിൽ ക്ലിക്കുചെയ്യുക.
-തുടർന്ന് Recharge and Pay Bills വിഭാഗത്തിലേക്ക് പോകുക.
- തുടർന്ന് Book A cylinder എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
Also Read: ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുക, ഗുണങ്ങൾ ഏറെ!
-തുടർന്ന് നിങ്ങളുടെ ഏജൻസി അതായത് ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ്, ഇൻഡെയ്ൻ ഇവയിൽ ഏതെന്ന് തിരഞ്ഞെടുക്കുക.
-ഇനി നിങ്ങൾക്ക് നിങ്ങള്ടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ എൽപിജി ഐഡിയോ നൽകണം
-ഇതിന് ശേഷം പേയ്‌മെന്റ് നടത്താനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും
-ഇനി നിങ്ങൾക്ക് payment ചെയ്യുന്നതിന് മുൻപ് Offer ൽ പോകണം. അവിടെ നിന്ന് 'FIRSTLPG' പ്രൊമോ കോഡ് enter ചെയ്യണം.
-ബുക്കിംഗ് കഴിഞ്ഞ് ഏകദേശം 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കും. വെറും ഏഴു ദിവസം മാത്രമാണ് നിങ്ങൾക്ക് ഈ സ്ക്രാച്ച് കാർഡ് ഉപയോഗിക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...