Kochi : ഒരു ആരാധികയ്ക്ക് ഇതിൽ കൂടുതൽ എന്ത് വേണം. തന്റെ ഇഷ്ട താരത്തിന് ഒരു സമ്മാനം നൽകുകയും അത് ആ താരം സ്വീകരിക്കുകയും ചെയ്യുന്നത്. ഇങ്ങനെ ഒരു അനുഭവമാണ് കൊച്ചിയിൽ പ്രമുഖയായ Cake Designer ആയ Meera Manoj പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടി മഞ്ജു വാര്യറുടെ ആരാധികയായ മീര അടുത്തിടെ നടിയുടെ വൈറലായ ചിത്രത്തിന്റെ രൂപേണെ ഒരു കേക്ക് ഡിസൈൻ ചെയ്തിരുന്നു. ആ കേക്ക് മഞ്ജു വാര്യർക്ക് നേരിട്ട് സമ്മാനിക്കുകയും ചെയ്തു. സമ്മാനമായി ലഭിച്ച കേക്ക് സന്തോഷത്തോടെ വാങ്ങിയ മഞ്ജു മീരയ്ക്കൊപ്പം ചേർന്ന് കേക്ക് മുറിച്ച് പങ്കുവെക്കുകയും ചെയ്തു. 


ALSO READ : ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം


അതിന്റെ ത്രിലിലാണ് മീര ഇപ്പോൾ. നിരവിധി സെലിബ്രേറ്റികൾക്ക് താൻ കേക്ക് ഡിസൈൻ ചെയ്തു നൽകിട്ടുണ്ടെങ്കിലും മഞ്ജു വാര്യർക്ക് നൽകിയപ്പോൾ അത് സ്പെഷ്യലായി തോന്നിയെന്നാണ് മീര പറയുന്നത്. കാരണം മറ്റൊന്നമല്ല, മീരയുടെ വാക്കുകളിൽ നിന്ന് പറയുമ്പോൾ മഞ്ജു സ്ത്രീകൾക്കുള്ള ഒരു ഇൻസ്പിരേഷനാണ്.


ദി ഫീനിക്സ് എന്ന അടിക്കുറുപ്പും കൂടി മീര മഞ്ജുവിന് നൽകി കേക്കിൽ ചേർത്തിട്ടുണ്ട്. അത് തന്നെയാകും മഞ്ജുവിൽ നിന്ന് മീരയ്ക്ക് ലഭിക്കുന്ന ഇൻസ്പിരേഷൻ. സമൂഹത്തിന്റെ പല അവസ്ഥാന്തരങ്ങളിൽ ചിറകരിഞ്ഞ് പോയ സ്ത്രീകൾക്ക് ഉണ്ടാകേണ്ട പ്രചോദനമാണ് മഞ്ജു വാര്യറിൽ നിന്ന് മീര അഭിപ്രായപ്പെടുന്നത്.  


ALSO READ : Manju Warrier ടെ ഫോട്ടോഗ്രാഫറെ തപ്പി Social Media, തന്റെ ചിത്രം എടുത്തത് മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭ്യനായ Photographer റെന്ന് നടി​


മഞ്ജുവിന്റെ ചിത്രം വൈറലായിതിന് തൊട്ടു പിന്നാലെ വളരെ ചുരുക്കം സമയം കൊണ്ടാണ് മീര ഈ കേക്ക് ഡിസൈൻ ചെയ്ത്. കൊച്ചി നഗരത്തിൽ തന്നെ പ്രമുഖ കേക്ക് ഡിസൈനറായ മീര മനോജ് മീരാസ് കിച്ചൻ എന്ന് സ്ഥാപനത്തിന്റെ ഉടമയാണ്. മീരയുടെ ഫേസ്ബുക്ക് പേജ് മീരാസ് കിച്ചൻ നിരവധി കേക്ക് ഡിസൈനുകളാണ് ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. ഷുഗർ ബേസിലാണ് മീര മഞ്ജുവിന്റെ സുന്ദര ചിത്രം അലേഖനം ചെയ്തിരിക്കുന്നത്.  തികച്ചും ഭക്ഷ്യ യോഗ്യമായ പിന്റിങാണ് ഡിസൈനിങിന് ഉപയോഗിച്ചിരിക്കുന്നതെന്ന് മീര മനോജ് പറഞ്ഞു.


ഈ അടുത്തിടെ ചതുർമുഖം എന്ന് സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയ മഞ്ജുവിന്റെ ലുക്കാണ് ഇതിനോടകം വൈറലായത്. വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലും കണ്ട് നിരവധി പേരാണ് അതിശയിച്ചത്. പ്രായം റിവേഴ്സ് ​ഗിയറിലാണെന്നാണ് മഞ്ജുവിന്റെ ചിത്രത്തിന് പലരും കമന്റ് ചെയ്തിരുന്നത്.


ALSO READ : The Priest Teaser : "ശരിക്കും ആരാണ് ഈ ഫാദർ ബെനെഡിക്റ്റ്?" നിഗൂഢതകൾ അറിയിച്ച് Mammootty ചിത്രം The Priest ന്റെ രണ്ടാമത്തെ Teaser പുറത്തിറങ്ങി


മേരേ ആവാസ് സുനോ എന്ന് ചിത്രത്തിനു വേണ്ടിയാണ് മഞ്ജു പുതിയ മേക്കോവർ ചെയ്തിരിക്കുന്നത്. വെള്ളം, ക്യാപ്റ്റൻ സിനിമയുടെ സംവിധായകനായ പ്രജേഷ് സെനാണ് മേരേ ആവാസ് സുനോ ഒരുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.