White Top, Black Skirt ഒപ്പം സ്റ്റൈലിഷ് ഹെയർസ്‌റ്റൈല്‍, വൈറലായി മഞ്ജു വാര്യരുടെ മേക്ക് ഓവര്‍

മലയാള സിനിമ പ്രേക്ഷകര്‍ പുതിയ സന്തൂര്‍ മമ്മിയെ കണ്ടെത്തിയിരിയ്ക്കുകയാണ് . അത് മറ്റാരുമല്ല  മലയാളത്തിന്‍റെ ലേഡി സുപ്പര്‍ സ്റ്റാര്‍  മഞ്ജു  വാര്യര്‍ തന്നെ..!! 

മലയാള സിനിമ പ്രേക്ഷകര്‍ പുതിയ സന്തൂര്‍ മമ്മിയെ കണ്ടെത്തിയിരിയ്ക്കുകയാണ് . അത് മറ്റാരുമല്ല  മലയാളത്തിന്‍റെ ലേഡി സുപ്പര്‍ സ്റ്റാര്‍  മഞ്ജു  വാര്യര്‍ തന്നെ..!! 

1 /6

വൈറ്റ് ടോപ്പും മുട്ടോപ്പം  ഇറക്കമുള്ള  ബ്ലാക്ക് സ്കർട്ടും ഒപ്പം  സ്റ്റൈലിഷ് ഹെയർസ്‌റ്റൈലില്‍  തന്‍റെ പുതിയ ചിത്രം ചതുർമുഖത്തിന്‍റെ പ്രസ് കോൺഫറൻസിനെത്തിയ  നടി മഞ്ജു വാര്യരെ കണ്ട് ആരാധകര്‍ അമ്പരന്നു...  

2 /6

ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെക്കണ്ട്   മലയാളത്തിന്‍റെ "സന്തൂര്‍ മമ്മി" (Santoor Mummy) എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്‌...   മഞ്ജുവിനെ കണ്ടാല്‍   21കാരിയായ മകളുടെ അമ്മ എന്ന് പറയില്ല എന്നും ആരാധകര്‍ ... !!    

3 /6

പൊതുവേദികളില്‍ പോലും  വളരെ ലളിതമായ  സ്റ്റൈലില്‍  എത്തിയിരുന്ന മഞ്ജുവിലുണ്ടായ മാറ്റം ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.  ന്യൂജെന്‍ കുട്ടികള്‍ പോലും തോറ്റുപോകുന്ന സ്‌റ്റൈലന്‍ മേക്ക് ഓവറാണ്   മഞ്ജു നടത്തിയിരിക്കുന്നത്...   

4 /6

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ്‌  ചതുർമുഖം (Chathurmugham).  കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, ഏറെ കൗതുകവും നിറഞ്ഞ ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്.    

5 /6

മലയാളത്തിലെ ആദ്യത്തെ    ടെക്നോ-ഹൊറര്‍ സിനിമയാണ്  ചതുർമുഖം  എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എന്നീ കഥാപാത്രങ്ങളെക്കൂടാതെ  നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

6 /6

രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ  നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും  ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേര്‍ന്നാണ്.

You May Like

Sponsored by Taboola