വെറും 30 സെക്കൻഡിനുള്ളിൽ വായ്ക്കുള്ളിലെ കൊറോണയെ നശിപ്പിക്കാൻ Mouthwash ന് കഴിയും
ഒരു സാധാരണ മൗത്ത് വാഷിന് (Mouthwash) കൊറോണ വൈറസിനെ വെറും 30 സെക്കൻഡിനുള്ളിൽ ഇല്ലാതാക്കാൻ കഴിയുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
ന്യൂഡൽഹി: ബ്രിട്ടനിലെ കാർഡിഫ് സർവകലാശാല (Cardiff University) നടത്തിയ പഠനത്തിൽ 30 സെക്കൻഡിനുള്ളിൽ മൗത്ത് വാഷിന് കൊറോണ വൈറസിൽ അടങ്ങിയിട്ടുള്ള SARS-CoV2 നെ കൊല്ലാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഒരു സാധാരണ മൗത്ത് വാഷിന് (Mouthwash) കൊറോണ വൈറസിനെ വെറും 30 സെക്കൻഡിനുള്ളിൽ ഇല്ലാതാക്കാൻ കഴിയുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കാർഡിഫ് സർവകലാശാലയിലെ (Cardiff University) ഗവേഷകർ തങ്ങളുടെ പഠനത്തിൽ മൗത്ത് വാഷിൽ ഒരു പ്രത്യേക ഘടകമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അത് വൈറസിനെ തുരത്തുമെന്ന് കണ്ടെത്തിയെന്നുമാണ് പറയുന്നത്.
Also read: Oxford vaccine ഏപ്രിലോടെ ഇന്ത്യയിൽ എത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
കാർഡിഫ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡേവിഡ് തോമസാണ് (Prof. David Thomas) ഗവേഷണത്തിന് നേതൃത്വം നൽകിയത്. മൗത്ത് വാഷിൽ അടങ്ങിയിരിക്കുന്ന 0.07% Cetypyridinium Chloride(CPC) കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പൂർണ്ണമായും പ്രാപ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 12 ആഴ്ച നീണ്ടുനിന്ന ഈ പഠനത്തിന്റെ റിപ്പോർട്ടിന് ശേഷം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടിവരും, അതിൽ മൗത്ത് വാഷിന് ഉമിനീരിനുള്ളിലെ വൈറസിനേയും ഇല്ലാതാക്കാൻ ശക്തിയുണ്ടോ എന്ന് കണ്ടുപിടിക്കേണ്ടിവരും.
ലാബിൽ നടത്തിയ പരീക്ഷണത്തിൽ മൗത്ത് വാഷ് വൈറസിനെ ഫലപ്രദമായി ഇല്ലാതാക്കുന്നുവെന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. തോമസ് (Prof. David Thomas) പറഞ്ഞു. ഇനി നമുക്ക് അറിയേണ്ടത് രോഗികളിലും ഈ മൗത്ത് വാഷ് (Mouthwash) ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. പഠനത്തിൽ ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയാൻ സാധിച്ചില്ലയെന്നും അത് മനുഷ്യരിൽ പരീക്ഷിച്ചു നോക്കിയാൽ മാത്രമേ അറിയാൻ കഴിയൂവെന്നും ഡോ തോമസ് പറഞ്ഞു. പഠനത്തിൽ കൊറോണ വൈറസിന്റെ (SARS-CoV-2)പുറമെയുള്ള lipid membrane നെ മൗത്ത് വാഷിൽ അടങ്ങിയിട്ടുള്ള എഥനോളിന് (ethanol) തകർക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Also read: Induja Prakash ന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട് വൈറലാകുന്നു..:
SARS, MERS എന്നിവയ്‌ക്കെതിരെ അയോഡിൻ അടങ്ങിയ മൗത്ത് വാഷ് (Mouthwash) വളരെ ഫലപ്രദമാണെന്ന് ലണ്ടൻ ശാസ്ത്രജ്ഞർ മുൻപ് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത് ഈ ദിശയിൽ കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ ആവശ്യമാണെന്നാണ്. അതിൽനിന്നും മൗത്ത് വാഷിന്റെ (Mouthwash) ഫലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നുമാണ്. ഈ മുഴുവൻ ഗവേഷണത്തിന്റെയും ഫലങ്ങൾ 2021 ന്റെ തുടക്കത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)