Oxford vaccine ഏപ്രിലോടെ ഇന്ത്യയിൽ എത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾ പരമാവധി 1000 രൂപയ്ക്ക് നൽകാനാകുമെന്നും സിറം സിഇഒ അദർ പൂനവല്ല പറഞ്ഞു.    

Last Updated : Nov 20, 2020, 01:46 PM IST
  • 2024 ഓടെ എല്ലാ ഇന്ത്യാക്കാർക്കും വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
  • പൊതുജനത്തിന് സിറം നൽകുന്ന വിലയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നതെന്നും ആവശ്യമായ രണ്ട് ഡോസുകൾക്ക് 1000 രൂപ വരെയാകുമെന്നും അദ്ദേഹം പറഞ്ഞു
  • ഇന്ത്യാ ഗവൺമെന്റിന് വാക്സിൻ 3-4 ഡോളര് നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oxford vaccine ഏപ്രിലോടെ ഇന്ത്യയിൽ എത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യുഡൽഹി:  Oxford covid vaccine ഏപ്രിലിലോടെ ഇന്ത്യയിൽ എത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്.  ആരോഗ്യ പ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും അടുത്ത വർഷം ഫെബ്രുവരിയോടെ  മരുന്ന് ലഭിക്കുമെന്നും പൊതുജനങ്ങൾക്ക് ഏപ്രിലോടെ ലഭ്യമാകുമെന്നും സിറം ഇൻസ്റ്റിറ്റൂട്ട് അറിയിച്ചു.  

പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾ പരമാവധി 1000 രൂപയ്ക്ക് നൽകാനാകുമെന്നും സിറം സിഇഒ (Serum CEO) അദർ പൂനവല്ല പറഞ്ഞു.  മാത്രമല്ല 2024 ഓടെ എല്ലാ ഇന്ത്യാക്കാർക്കും വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.  എല്ലാ ഇന്ത്യാക്കാർക്കും വാക്സിൻ എടുക്കാൻ ഏതാണ്ട് രണ്ടോ മൂന്നോ വർഷമെടുക്കുമെന്നും അതിന് വിതരണ പരിമിതികൾ മാത്രമല്ല കാരണം എന്ന് പറയുന്ന അദ്ദേഹം അടിസ്ഥാന സൗകര്യങ്ങൾ, വാക്സിൻ ലോജിസ്റ്റിക്, ബജറ്റ്, വാക്സിൻ എടുക്കാനുള്ള ആളുകളുടെ താൽപര്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം ആളുകൾക്കും  വാക്സിൻ എടുക്കാൻ സാധിക്കുക എന്നും വ്യക്തമാക്കി. 

Also read: ശബ്ദ സന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല; ജയിൽ ഡിഐജി അന്വേഷണ റിപ്പോർട്ട് കൈമാറി  

പൊതുജനത്തിന് സിറം നൽകുന്ന വിലയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നതെന്നും ആവശ്യമായ രണ്ട് ഡോസുകൾക്ക് 1000 രൂപ വരെയാകുമെന്നും അദ്ദേഹം (Serum CEO)  പറഞ്ഞു മാത്രമല്ല ഇന്ത്യാ ഗവൺമെന്റിന് വാക്സിൻ 3-4 ഡോളര് നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Oxford ന്റെ അസ്ട്രസെനക വാക്സിൻ (AstraZeneca) പ്രായമായവരിൽ പോലും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നതെന്നും അദ്ദേഹം (Serum CEO) പറഞ്ഞു.  കൂടാതെ എത്രകാലത്തേക്ക് വാക്സിൻ പ്രതിരോധ സംരക്ഷണം നൽകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം (Serum CEO) പറഞ്ഞു.  പരീക്ഷണത്തിൽ വലിയ പരാതികളോ പ്രതികൂല സംഭവങ്ങളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലയെന്നും ഇന്ത്യയിൽ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലങ്ങൾ ഒരു മാസത്തിനുള്ളിൽ പുറത്തുവരുമെന്നും സിറം സിഇഒ അദർ പൂനവല്ല പറഞ്ഞു.  

Trending News