മലയാളികളുടെ സങ്കൽപങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മോഡലായ ഇന്ദുജ പ്രകാശിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. താൻ മോഡലിങ് രംഗത്തേക്ക് വന്നതുപോലും കറുത്തവർക്കും വേണ്ടിയാണെന്നാണ് ഇന്ദുജയുടെ വാദം.
വലിപ്പം ഒരു പ്രശ്നമല്ല എന്ന തലക്കെട്ടോടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫർ ശിവപ്രസാദാണ്. ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പ്രശസ്ത മോഡലായ ഗൗരി സിജി മാത്യൂസും ഇന്ദുജയും ചേർന്നാണ്. ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നത് ഗൗരി, ഇന്ദുജ, ഷൈബു, ആദർശ് കെ മോഹൻദാസ് എന്നിവരാണ്.