ഓല ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ വളരെയധികം ജനശ്രദ്ധ നേടി വരികയാണ്.  അതിനുള്ള കാരണം കമ്പനിയ്ക്ക് ഈ ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ചുള്ള പ്രതീക്ഷ തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌കൂട്ടർ (Ola Electric Scooter) പുറത്തിറക്കുന്നതിന് മുൻപ് തന്നെ സ്‌കൂട്ടറിനെ ആളുകൾക്ക് പരിചയപ്പെടുത്താൻ നല്ലൊരു പബ്ലിസിറ്റി നൽകാൻ കമ്പനി ശ്രദ്ധിച്ചുവെന്നതാണ് മറ്റൊരു സത്യം.    


Also Read: ola electric scooter Price: ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കണമെങ്കിൽ ഇതൊന്ന് നോക്കണം,ലുക്കിലും വർക്കിലും


ഓല ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറങ്ങുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലയെങ്കിലും ഇതിന്റെ ബുക്കിംഗ് ആരംഭിക്കുന്നതായി കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്.  ഇതിലൂടെ സ്‌കൂട്ടർ ഇന്ത്യയിൽ ഉടൻ തന്നെ പുറത്തിറക്കും എന്നാണ് സൂചന.  


ഓല ഇലക്ട്രിക് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറിനായി ബുക്കിംഗ് ആരംഭിക്കുകയും ഇതിന് ഓല സീരീസ് എസ് (Ola Series S) എന്ന് പേരിടുകയും ചെയ്തു.  ഇതിന്റെ പ്രത്യേകത എന്നുപറയുന്നത് ഇത് വെറും ൪൯൯ രൂപയ്ക്ക് ബുക്ക് ചെയ്യാം എന്നതാണ്.


Also Read: Nokia G20 : നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് ഫോൺ നോക്കിയ ജി20 ഇന്ത്യയിലെത്തി; ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം


അതെ ഓല സ്കൂട്ടർ വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഈ തുക പൂർണമായും റീഫണ്ടബിളാണ്. ഒരു ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിംഗ് തുക ഇത്രയും കുറച്ച് വയ്ക്കുന്നത് ഇതാദ്യമാണ്. ആദ്യം ആരാണോ സ്‌കൂട്ടർ ബുക്ക് ചെയ്യുന്നത് അവർക്കായിരിക്കും കമ്പനി ആദ്യ സ്‌കൂട്ടർ നൽകുന്നത്. അതായത് ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യ ഡെലിവറി. 
 
ഓല ഇലക്ട്രിക് സ്‌കൂട്ടർ ആദ്യം ബുക്കിംഗ് ചെയ്യാൻ നോക്കിയവർക്കൊക്കെ എന്തോ ടെക്‌നിക്കിൽ പ്രശ്നാം കാരണം റിസർവേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.  എന്നാൽ ഓല ഇപ്പോൾ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.  കൂടാതെ ഓല സീരീസ് എസ് (Ola Series S) നിങ്ങളുടെ കൈകൾ എത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങളിലൂടെ റിസർവേഷൻ പൂർത്തിയാക്കേണ്ടതാണ്.



Ola Electric Scooter Bookings: ഓല സീരീസ് എസ് (Ola Series S) റിസർവ് ചെയ്യുന്നതിനുള്ള നടപടികളിതാ..


1. ഇതിനായി നിങ്ങൾ ആദ്യം olaelectric.com- ലേക്ക് ലോഗിൻ ചെയ്‌ത് ‘Reserve for Rs.499’ എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.


2. നിങ്ങളുടെ മൊബൈൽ‌ നമ്പർ‌ നൽ‌കുക, ക്യാപ്‌ച വെരിഫിക്കേഷൻ‌ ബോക്സിൽ‌ ടിക്ക് ചെയ്‌ത് ‘Next’ ൽ ക്ലിക്കുചെയ്യുക. 


3. നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകി ‘Next’ ക്ലിക്കുചെയ്യുക


4. പുതിയ ഡയലോഗ് ബോക്സിൽ  ‘Total Payable Rs. 499’ എന്നതിനൊപ്പം മൂന്ന് പണമടക്കേണ്ട ഓപ്‌ഷനുകളും അതായത് ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ്ബാങ്കിംഗ് (Debit/Credit card, UPI and Netbanking) എന്നിവ ഉണ്ടാകും.


5. ഇതിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുത്തശേഷം പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് റീഡയറക്‌ടുചെയ്യുക.


6. പേയ്‌മെന്റ് വിജയകരമായി നടത്തിക്കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഓർഡർ ഐഡിയും മറ്റ് വിശദാംശങ്ങളും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി മൊബൈൽ നമ്പറിലേക്കും ഇമെയിൽ വിലാസത്തിലേക്കും ലഭിക്കും.


Also Read: Ramayana Masam 2021: ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാചരണത്തിന് ഇന്നുമുതൽ തുടക്കം 


Ola Electric Scooter Bookings: അറിയാം റീഫണ്ട്, ഓർഡർ ട്രാൻസ്ഫർ വിശദാംശങ്ങൾ


ഇനി റിസർവേഷൻ നടത്തിയ ശേഷം നിങ്ങൾക്ക് ഇത് വേണ്ടായിരുന്നുവെന്ന് മനസ്സ് മാറുകയാണെങ്കിൽ അവർക്ക് ഓർഡർ റദ്ദാക്കാൻ കഴിയും. റിസർവേഷൻ തുക പൂർണ്ണമായും മടക്കിനൽകുന്നു, മാത്രമല്ല ഏഴ് മുതൽ പത്ത് പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തുകയും ചെയ്യുന്നു. 


വാങ്ങുന്നയാൾ ബുക്ക് ചെയ്തത് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ആവശ്യമുന്നയിച്ച് support@olaelectric.com ലേക്ക് ഒരു ഇമെയിൽ അയച്ച് മറ്റൊരാൾക്ക് കൈമാറാനും കഴിയും.


ഓല ഇലക്ട്രിക് സ്കൂട്ടർ variants, നിറങ്ങൾ, സവിശേഷതകൾ, ചാർജിംഗ്


Ola Series S, Ola S1, Ola S1 Pro എന്നീ മൂന്ന് പതിപ്പുകളിൽ ഓല ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കളർ ഓപ്ഷനുകളിൽ matte black, matte pink, matte sky blue എന്നിവയും അതിലേറെയും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു



ഉപഭോയ്‌ക്താക്കൾക്ക് അവരുടെ ഓല ഇ-സ്കൂട്ടറിന്റെ (Ola e-scooter) നിറവും വേരിയന്റും ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനുള്ള വ്യവസ്ഥ നൽകും. സ്റ്റാൻഡേർഡ് 5 എ സോക്കറ്റ് ഉപയോഗിച്ചോ അല്ലെങ്കിൽ കമ്പനിയുടെ ‘ഹൈപ്പർചാർജർ’ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്നോ സ്‌കൂട്ടർ ചാർജ് ചെയ്യാമെന്നും ഓല ഇലക്ട്രിക് വെളിപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം നഗരങ്ങളിൽ ഇപ്പോൾ ഓലയുടെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 400 ലധികം നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.