മെഡിറ്ററേനിയൻ പാചകരീതിയുടെ പ്രധാന ഘടകമായ ഒലിവ് എണ്ണ  (Olive Oil) ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ ഒലിവ് ഓയില്‍,  വിർജിൻ ഒലിവ് എണ്ണ, എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ തുടങ്ങി വിവിധ തരങ്ങളിൽ ഇവ ലഭ്യമാണ്. ചെറിയ എരിവോടുകൂടിയ രുചികരമായ ഈ എണ്ണ പലതരം പാചകങ്ങളിൽ ഉൾപ്പെടുത്തുന്നത് ഏറെ  എളുപ്പവുമാണ്. ഒലിവ് എണ്ണ ഉപയോഗിച്ച് പച്ചക്കറികൾ വഴറ്റാനും സാലഡിൽ ഒഴിച്ച് കഴിക്കുവാനും നല്ലതാണ്. 


ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന  ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന്  ഏറെ സഹായകമാണ്.  


Also Read: Health Tips: അത്താഴം കഴിച്ചോ? എങ്കില്‍ അരക്കാതം നടക്കാം, നേട്ടങ്ങള്‍ അനവധി


വരണ്ട  ചര്‍മ്മം  മൃദുവാക്കി മാറ്റും  ഒലിവ് ഓയില്‍


വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച  ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.  ആന്‍റി  -ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തെ  എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ പ്രയോജനപ്പെടും.


Also Read: Uncooked Vegetables: ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ഏറെ അപകടകരം, മരണം വരെ സംഭവിക്കാം


ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു 


ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ്  ഒലിവ് ഓയില്‍.  ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്.  ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.


Also Read: Price of 1 Ltr Water: ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലയ്ക്ക് 2 ഫ്ലാറ്റ് വാങ്ങാം..!! ഞെട്ടണ്ട, ഈ വെള്ളത്തിന്‍റെ വില വെറും 45 ലക്ഷം മാത്രം


ആന്‍റി-ഏജിംഗ് ഗുണം


വരണ്ട  ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഒലിവ് ഓയില്‍ ഏറെ സഹായകമാണ്.   മികച്ച ആന്‍റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉള്ള ഒലിവ് ഓയില്‍ നേര്‍ത്ത വരകള്‍, ചുളിവുകള്‍, ആദ്യകാല വാര്‍ദ്ധക്യത്തിന്‍റെ മറ്റ് അടയാളങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കും. ഒലിവ് ഓയില്‍ ആന്‍റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.


Also Read: Cholestrol : നിങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമാണ്


ജീര്‍ണ ചര്‍മ്മത്തെ പുറംതള്ളുന്നു


ഒലിവ് ഓയില്‍ അടങ്ങിയിരിയ്ക്കുന്ന  ആന്‍റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെയും ചര്‍മ്മ സുഷിരങ്ങളെയും ആഴത്തില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ നിര്‍ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.


ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു


മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒലിവ് ഓയില്‍ പതിവായി മസാജ് ചെയ്യാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.