ആരോഗ്യ സംരക്ഷണത്തിന് ദൈനംദിന വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്.
Morning Walk എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, അതേപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് രാത്രിയിലെ അല്പനേരമുള്ള നടത്തം.
പഴമക്കാര്‍ പറയും. അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം എന്ന്, അത്താഴത്തിന് ശേഷമുള്ള നടത്തം ആരോഗ്യത്തിന് വളരെയേറെ ഉപകാരപ്രദമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ പറയുന്നു. അത്താഴം കഴിച്ചതിന് ശേഷം നടക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗ്യാസ്ട്രിക് എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കുന്നു. അതോടൊപ്പം ആമാശയം ആഗിരണം ചെയ്ത പോഷകങ്ങള്‍ സ്വാംശീകരിക്കാനും അനുവദിക്കുന്നു. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും വയറു വീര്‍ക്കല്‍, മലബന്ധം എന്നിവ കുറയ്ക്കുകയും വയറുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് നടത്തം. അത്താഴത്തിന് ശേഷം ഉടന്‍ കിടക്കുന്നതിനുപകരം നടക്കുന്നത് ഒരു ശീലമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ കലോറി എരിയാനും ശരീരത്തെ നല്ല നിലയില്‍ നിലനിര്‍ത്താനും സഹായിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമാണ്.
അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും അങ്ങനെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ പ്രതിരോധശേഷി, കോവിഡ് 19 പോലുള്ള ഗുരുതരമായ അണുബാധകള്‍ ഉള്‍പ്പെടെയുള്ള വിവിധ അണുബാധകളെ അകറ്റിനിര്‍ത്താനും സഹായകമാകുന്നു.
ഭക്ഷണം കഴിച്ച് 30 മിനിറ്റിനു ശേഷം രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. എന്നിരുന്നാലും, നിങ്ങള്‍ അത്താഴത്തിന് ശേഷം നടക്കുന്നുവെങ്കില്‍ കുറച്ച് ഗ്ലൂക്കോസ് ശരീരം ഉപയോഗിക്കാന്‍ തുടങ്ങും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ശീലം പിന്തുടരുന്നത് നല്ലതാണ്.
നടത്തം നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദം ഇല്ലാതാക്കാനും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാനും സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുകയും നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ, അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളെ സന്തോഷമായി നിലനിര്‍ത്തുകയും വിഷാദത്തെ നീക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...