Omicron Facts : ഒമിക്രോൺ കോവിഡ് വകഭേദം ത്വക്കിൽ 21 മണിക്കൂറുകൾ അതിജീവിക്കും, പ്ലാസ്റ്റിക്കിൽ 8 ദിവസങ്ങളും
പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനം കണ്ടെത്തി
Tokyo : അതിവേഗം പടർന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോൺ വകഭേദം (Covid Omicron Variant) പ്രതലങ്ങളിൽ കൂടുതൽ നേരം അതിജീവിക്കുമെന്ന് പുതിയ പഠനം. പുതിയ പഠനം അനുസരിച്ച് ഒമിക്രോൺ വകഭേദം ത്വക്കിൽ 21 മണിക്കൂറുകൾ അതിജീവിക്കും. അതേസമയം പ്ലാസ്റ്റിക്കിൽ വകഭേദം 8 ദിവസങ്ങൾ വരെ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
SARS-CoV-2 വുഹാൻ സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങളാണ് പഠനം വിശകലനം ചെയ്തത്. പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനം കണ്ടെത്തി
ALSO READ: ഒമിക്രോണിനെ ചെറുക്കാൻ വാക്സിൻ? ക്ലിനിക്കൽ സ്റ്റഡി ആരംഭിച്ച് മരുന്ന് കമ്പനികൾ
മനുഷ്യരുടെ ത്വക്കിൽ ഒമിക്രോൺ വകഭേദത്തിന് 21.1 മണിക്കൂറുകൾ അതിജീവിക്കാൻ കഴിയും, അതേസമയം വുഹാൻ സ്ട്രൈനിന് ത്വക്കിൽ 8.6 മണിക്കൂറുകൾ അതിജീവിക്കാൻ സാധിക്കൂ. അതേസമയം ഗാമ വകഭേദത്തിന് 11 മണിക്കൂറുകളും, ഡെൽറ്റ വകഭേദത്തിന് 16.8 മണിക്കൂറുകളുമാണ് അതിജീവിക്കാൻ സാധ്യതയെന്നും കണ്ടെത്തി.
ALSO READ: COVID-19 | ഒന്നാം തരംഗത്തിൽ കോവിഡ് ബാധിച്ചവരെ ഇപ്പോഴും ഈ പ്രശ്നം അലട്ടുന്നുണ്ടാകാം
ആൽഫ, ബീറ്റ വകഭേദങ്ങളുടെ അതിജീവന സാധ്യത ഏകദേശം സമാനമാണ്. ആൽഫാ വകഭേദം ത്വക്കിൽ 19.6 മണിക്കൂറുകളും ബീറ്റാ വകഭേദം 19.1 മണിക്കൂറുകളുമാണ് അതിജീവിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ അതിജീവന സാധ്യതയുള്ളത് ഒമിക്രോൺ വകഭേദത്തിനാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!
പ്ലാസ്റ്റിക്കിലും ഏറ്റവും കൂടുതൽ സമയം അതിജീവന സാധ്യതയുള്ളത് ഒമിക്രോൺ വകഭേദത്തിന് തന്നെയാണ്. ഇത് വുഹാൻ സ്‌ട്രെയിനിനേക്കാൾ 3 മടങ്ങ് കൂടുതലാണ്. ഒമിക്രോൺ വകഭേദത്തിന്റെ പ്ലാസ്റ്റിക്കിൽ അതിജീവന സമയം 193.5 മണിക്കൂറുകളാണ്. ആൽഫാ വകഭേദത്തിനും സമാനമായ അതിജീവന സമയമാണ് ഉണ്ടായിരുന്നത്. ആൽഫാ വകഭേദത്തിന് ഇത് 191.3 മണിക്കൂറുകൾ ആയിരുന്നു.
വുഹാൻ സ്‌ട്രെയിൻ പ്ലാസ്റ്റിക്കിൽ 56 മണിക്കൂറുകൾ മാത്രമായിരുന്നു അതിജീവിച്ചിരുന്നത്. ഗാമ വകഭേദം 59.3 മണിക്കൂറുകളും, ഡെൽറ്റ വകഭേദം 114 മണിക്കൂറുകളും, ബീറ്റാ വകഭേദം 156.6 മണിക്കൂറുകളും പ്ലാസ്റ്റിക്കിൽ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...