ഒമിക്രോണിനെ ചെറുക്കാൻ വാക്സിൻ? ക്ലിനിക്കൽ സ്റ്റഡി ആരംഭിച്ച് മരുന്ന് കമ്പനികൾ

ആദ്യ ഘട്ടത്തിൽ 18 നും 55 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള മുതിർന്നവരിലാണ് പഠനം നടത്തുക

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 05:34 PM IST
  • ഫൈസർ, ബയോൺ ടെക്ക് തുടങ്ങിയ കമ്പനികളാണ് പഠനം ആരംഭിച്ചത്
  • പുതിയ വാക്‌സിനുകളുടെ സാധ്യത നിർണ്ണയിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പഠനമെന്ന് കമ്പനികൾ
  • ബൂസ്റ്റർ ഡോസുകൾ രോഗങ്ങളിൽ നിന്നും കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും സംരക്ഷണം നൽകും
ഒമിക്രോണിനെ ചെറുക്കാൻ വാക്സിൻ? ക്ലിനിക്കൽ സ്റ്റഡി ആരംഭിച്ച് മരുന്ന് കമ്പനികൾ

New Delhi: കോവിഡിനെ മാത്രമല്ല ഒമിക്രോണിനെയും ഫല പ്രദമായി നേരിടാനുള്ള ശ്രമത്തിലാണ് മരുന്നു കമ്പനികൾ. ഇതിൻറെ ഭാഗമായി ഒമിക്രോണിനെ കൂടി ചെറുക്കാൻ തക്ക വണ്ണം പ്രാപ്തിയുള്ള വാക്സിൻ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞു. ഫൈസർ,  ബയോൺ ടെക്ക് തുടങ്ങിയ കമ്പനികളാണ് പഠനം ആരംഭിച്ചത്.

ആദ്യ ഘട്ടത്തിൽ 18 നും 55 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള മുതിർന്നവരിൽ  ഒമിക്രോണിനെതിരെയുള്ള വാക്സിൻറെ സുരക്ഷ, പ്രവർത്തനം, പ്രതിരോധശേഷി എന്നിവ വിലയിരുത്തുന്നതിനായാണ് പഠനം. ഒമിക്‌റോണിനെ അഭിസംബോധന ചെയ്യുന്നതിനും പുതിയ വാക്‌സിനുകളുടെ സാധ്യത നിർണ്ണയിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പഠനമെന്ന് കമ്പനികൾ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

മൂന്നാമതായി നൽകിയ ബൂസ്റ്റർ ഡോസുകൾ ഗുരുതരമായ രോഗങ്ങളിൽ നിന്നും കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുന്നതായാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.  കാലക്രമേണ ബൂസ്റ്റർ ഡോസുകളുടെ സംരക്ഷണം കുറയുന്ന സാഹചര്യത്തിൽ മറ്റൊരു സുരക്ഷയുടെ ആവശ്യവും ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. 

ഭാവിയിലെ വകഭേദങ്ങൾ എങ്ങിനെ വേണമെങ്കിലുമാകാം എന്ന് സീനിയർ വൈസ് പ്രസിഡന്റും ഫൈസറിലെ വാക്സിൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേധാവിയുമായ കാത്രിൻ യു. ജാൻസെൻ പറയുന്നു.

പഠനം എങ്ങിനെ?

നിലവിൽ ഫൈസർ-ബയോഎൻടെക് കമ്പനികൾ വാക്‌സിൻ അല്ലെങ്കിൽ ഒമിക്‌റോൺ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഗ്രൂപ്പുകളിലാണ്  പഠനം നടത്തുന്നത്. ഇതിൽ 1,420 പേർ ഇതിൽ പങ്കാളികളാവും, ഇവരെ മൂന്ന് ഗ്രൂപ്പുകളായി വിഭജിക്കും.  ആദ്യ ഗ്രൂപ്പിൽ (615 പേരാണുള്ളത്) ഇവർക്ക് Pfizer-BioNTech COVID-19 വാക്‌സിന്റെ രണ്ട് ഡോസുകൾ ഇതിനകം കൊടുത്തിട്ടുണ്ട്. ഇവർക്ക് ഒമിക്രോണിനെതിരെയുള്ള വാക്സിനും ഒന്നോ രണ്ടോ ഡോസുകൾ ലഭിക്കും. 

രണ്ടാമത്തെ ഗ്രൂപ്പിൽ 600 പേരാണുള്ളത് Pfizer-BioNTech COVID-19 വാക്സിൻ മൂന്ന് ഡോസുകൾ സ്വീകരിച്ചിട്ടുള്ളവരെ ആവും ഉൾപ്പെടുത്തുക. ഇവർക്ക് നിലവിലുള്ള Pfizer-BioNTech COVID-19 വാക്സിൻ അല്ലെങ്കിൽ Omicron അടിസ്ഥാനമാക്കിയുള്ള വാക്സിൻറെ ഒരു ഡോസും ലഭിക്കും ഇങ്ങിനെയാണ് കമ്പനികളുടെ പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News