കോവിഡിന്റെ ഒന്നാം തരംഗത്തിലെ പകുതിയോളം കേസുകളിൽ ശാശ്വതമായ വൈകല്യം അവശേഷിപ്പിച്ചിരിക്കാം എന്ന് സ്വീഡനിലെ ഒരു പുതിയ പോസ്റ്റ് കോവിഡ് ഗവേഷണത്തിൽ നിന്നുള്ള കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ കോവിഡ് വന്ന് മണം നഷ്ടപ്പെട്ടയാളുകളിൽ ചിലർക്ക് മണം പെട്ടെന്ന് തിരികെ വന്നപ്പോൾ, മറ്റ് ചിലർക്ക് അതിന് ഒരുപാട് സമയമെടുത്തു. എന്നാൽ ചിലർക്ക് അത് ഒരിക്കലും കോവിഡിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങിയില്ല.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ 2020ലെ രാജ്യം കണ്ട ആദ്യ തരംഗത്തിൽ നിന്ന് 100 കോവിഡ് കേസുകളുടെ സാമ്പിൾ എടുത്തു. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, പകുതിയോളം പേർക്കും കൃത്യമായി മണം ലഭിച്ചിരുന്നില്ല.
Also Read: Omicron | കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരെ ആന്റിബോഡികൾ ഫലപ്രദമല്ലാത്തത് എന്തുകൊണ്ട്?
അതേസമയം, ഗന്ധം കണ്ടെത്താനുള്ള തങ്ങളുടെ കഴിവ് കുറഞ്ഞുവെന്ന് മൂന്നിലൊന്ന് ആളുകൾ പറയുന്നു. 4 ശതമാനം പേർ മണക്കാനുള്ള കഴിവ് പൂർണ്ണമായും നഷ്ടപ്പെട്ടതായി പറഞ്ഞു.
Also Read: Stealth Omicron| ആർ.ടി.പി.സി.ആറും നെഗറ്റീവ് കാണിക്കും, ഒമിക്രോണിൻറെ പുതിയ വകഭേദം കണ്ടെത്തി
കോവിഡ് മുക്തരായി ഏകദേശം 18 മാസത്തിന് ശേഷവും 65% പേർക്ക് മണം നഷ്ടപെടുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഉള്ളതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. കോവിഡ്-19 ബാധിക്കാത്തവരിൽ ഇത് 20% ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...