തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിന് 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായാണ് തുക അനുവദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കാണ് തുക അനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.


ALSO READ: പകർച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തമാക്കാൻ തീരുമാനം


ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലമാക്കാന്‍ വലിയ ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തി വരുന്നതെന്ന്  മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ മുഴുവന്‍ അവയവദാനങ്ങളും നിയന്ത്രിക്കുന്നതിനായി കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) രൂപീകരിച്ചിട്ടുണ്ട്. അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത തീരെ കുറഞ്ഞുവരുന്ന രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏക ചികിത്സാരീതി അവയവം മാറ്റിവയ്ക്കലാണ്.


നിലവില്‍ വൃക്ക മാറ്റിവയ്ക്കാനായി 2265 പേരും കരള്‍ മാറ്റിവയ്ക്കാനായി 408 പേരും ഹൃദയം മാറ്റിവയ്ക്കാനായി 71 പേരും കൈകള്‍ മാറ്റിവയ്ക്കാനായി 11 പേരും പാന്‍ക്രിയാസ് മാറ്റിവയ്ക്കാമായി 10 പേരും ചെറുകുടല്‍ മാറ്റിവയ്ക്കാനായി മൂന്ന് പേരും ശ്വാസകോശം മാറ്റിവയ്ക്കാനായി രണ്ട് പേരും കെ സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ALSO READ: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി


മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം, മരണാനന്തര അവയദാനം വഴി അവയവം ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രം സ്വീകരിക്കാവുന്ന ചികിത്സാ രീതിയാണ്.


മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ അത് എട്ട് പേര്‍ക്ക് പുതുജീവിതം നൽകും. ആയതിനാല്‍ ഏറ്റവും ശാസ്ത്രീയവും വികസിത രാജ്യങ്ങള്‍ എല്ലാം തന്നെ പിന്തുടരുന്നതുമായ മരണാനന്തര അവയവദാനം നിശ്ചയമായും പ്രോത്സാഹിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.