Contagious diseases: പകർച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തമാക്കാൻ തീരുമാനം

Contagious disease precautions: ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിട നശീകരണം കൂടുതൽ കാര്യക്ഷമമാക്കണം.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 09:00 PM IST
  • നഗരമേഖലകളിലും തോട്ടം മേഖലകളിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും
  • സ്കൂളുകൾ വഴി ഉറവിട നശീകരണവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തും
  • ഡ്രൈ ഡേ ആചരണം, ഫോഗിംഗ്, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ടാബ് ലെറ്റ് വിതരണം എന്നിവ ശക്തമാക്കും
Contagious diseases: പകർച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തമാക്കാൻ തീരുമാനം

എറണാകുളം: എറണാകുളം ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

കൊതുകിന്റെ ഉറവിട നശീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഇതിനായി ഓരോ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദേശം നൽകി.

ALSO READ: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടി

ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിട നശീകരണം കൂടുതൽ കാര്യക്ഷമമാക്കണം. സ്ഥിരമായി ചില മേഖലകൾ കേന്ദ്രീകരിച്ച് രോഗ വ്യാപനമുണ്ടാകുന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ആശാ വർക്കർമാർ, ഹരിത കർമസേന എന്നിവ സംയുക്തമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ വിപുലീകരിക്കും.

നഗരമേഖലകളിലും തോട്ടം മേഖലകളിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും. സ്കൂളുകൾ വഴി ഉറവിട നശീകരണവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തും. ഡ്രൈ ഡേ ആചരണം, ഫോഗിംഗ്, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ടാബ് ലെറ്റ് വിതരണം എന്നിവ ശക്തമാക്കും.

ALSO READ: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശി

മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി അടിയന്തരമായി മാലിന്യം നീക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് കളക്ടർ നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News