പ്രായപൂർത്തിയായതിന് ശേഷം ഏത് ഘട്ടത്തിലും സംഭവിക്കാവുന്ന ഒരു ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട രോ​ഗാവസ്ഥയാണ് എന്നാൽ പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. പിസിഒഎസിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്, നിർഭാഗ്യവശാൽ, ഇതിന് ചികിത്സയില്ല. എന്നാൽ ഇത് നിയന്ത്രണത്തിലാക്കുന്നതിനും, ഈ അവസ്ഥയെ ഒരുപരിധി വരെ തടയാനും മെഡിക്കൽ സഹായം തേടേണ്ടതാണ്. പിസിഒഎസ് ക്രമരഹിതമായ ആർത്തവത്തിനും മുഖത്തും ശരീരത്തിലും അമിത രോമവളർച്ചയ്ക്കും പ്രമേഹം, രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, പിസിഒഎസിന് കൃത്യമായ പരിഹാരം കാണേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കൾ ഇവയാണ്


ചിയ വിത്തുകൾ: ചിയ വിത്തുകളിൽ 20 ശതമാനം പ്രോട്ടീനും 60 ശതമാനം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ ടെസ്റ്റോസ്റ്റിറോൺ അളവ് മെച്ചപ്പെടുത്തുകയും അണ്ഡാശയത്തിൽ നിന്നുള്ള എ​ഗ്സിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഇതുവഴി പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


ഉലുവ: ഉലുവയിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളും ഫ്ലേവനോയ്ഡുകളും ഇൻസുലിൻ മീഡിയേറ്റഡ് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഇൻസുലിൻ സംവേദനക്ഷമതയും ഹോർമോണുകളെ സന്തുലിതമാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഇത് ആർത്തവത്തെ ക്രമരഹിതമാകാതിരിക്കാൻ സഹായിക്കുന്നു.


ALSO READ: Diabetes Control Tips: പ്രമേഹമുള്ളവർക്ക് ഹൃദ്രോ​ഗ സാധ്യത കൂടുതൽ; ഹൃദ്രോ​ഗങ്ങളെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


മത്തങ്ങ വിത്തുകൾ: മത്തങ്ങ വിത്തുകൾ പിസിഒഎസിനെ ചെറുക്കുന്നതിനുള്ള പോഷകങ്ങൾ നൽകുന്നു. അവയിൽ ബീറ്റാ-സിറ്റോസ്റ്റെറോൾ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിനെ ഡിഎച്ച്ടിയായി പരിവർത്തനം ചെയ്യുന്ന എൻസൈമിനെ തടയുന്നു. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.


ചണവിത്ത്: ശരീരത്തിലെ ആൻഡ്രോജന്റെ അളവ് കുറയ്ക്കാൻ ഫ്ളാക്സ് സീഡുകൾ സഹായിക്കുന്നു. ശരീരത്തിലെ എസ്എച്ച്ബിജി (സെക്സ് ഹോർമോൺ ബൈൻഡിംഗ് ഗ്ലോബുലിൻ) ഉൽപ്പാദനം വർധിപ്പിക്കുകയും അതുവഴി ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കുറയ്ക്കുകയും ബാലൻസ് നിലനിർത്തുകയും ചെയ്യുന്ന ലിഗ്നിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് ചണവിത്തുകൾ.


സൂര്യകാന്തി വിത്തുകൾ: സൂര്യകാന്തി വിത്തുകളിൽ വലിയ അളവിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. ഇത് പ്രൊജസ്റ്ററോൺ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. സൂര്യകാന്തി വിത്തുകളിൽ മഗ്നീഷ്യം, സെലിനിയം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.


പോപ്പി സീഡ്സ്: പോപ്പി സീഡ്സ് പിസിഒഎസ് ലക്ഷണങ്ങളുടെ സാധ്യത കുറയ്ക്കുന്നു. അവയിൽ കാത്സ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പിസിഒഎസ് ലക്ഷണങ്ങളെ തടയുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.