Mouth Ulcer: വായ്പുണ്ണ് ഭേദമാകാൻ ചില പൊടികൈകൾ
ചിലപ്പോൾ വൈറ്റമിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കൊണ്ടും ശരീരത്തിൽ ചൂട് കൂടുന്നതുമൊക്കെ വായ്പ്പുണ്ണിനു കാരണമാകാറുണ്ട്. ചൂടുള്ളതും എരിവുള്ളതും അതിമധുരമുള്ളതുമായ ഭക്ഷണങ്ങളും ആസിഡ് അടങ്ങിയിട്ടുള്ള പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കുക
നമ്മുക്ക് എല്ലാവര്ക്കും സാധാരണയായി ഉണ്ടകുന്ന ഒരു പ്രശ്‌നമാണ് വായ്പ്പുണ്ണ് (Mouth Ulcer). ചിലപ്പോൾ വൈറ്റമിന്റെ (Vitamin) അളവ് ശരീരത്തിൽ കുറയുന്നത് കൊണ്ടും ശരീരത്തിൽ ചൂട് കൂടുന്നതുമൊക്കെ വായ്പ്പുണ്ണിനു കാരണമാകാറുണ്ട്. ചിലപ്പോൾ കവിളിൽ കടിക്കുന്നതും ശക്തിയായ പല്ല് തേക്കുന്നതും ചില അണുബാധകളും വായ്പുണ് ഉണ്ടാക്കും. കുടലിൽ ഉണ്ടകുന്ന അസുഖവും വായ്പുണ്ണിന് കാരണമാകാറുണ്ട്. പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമായും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്.
വായ്പ്പുണ്ണ് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ?
ചൂടുള്ളതും എരിവുള്ളതും അതിമധുരമുള്ളതും ആസിഡ് അടങ്ങിയിട്ടുള്ള പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കുക
പുകയിലയും മദ്യവും (Alcohol) ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ALSO READ: Headache: തലവേദനയുണ്ടോ? ഭേദമാക്കാൻ ചില പൊടികൈകൾ
ഇടയ്ക്കിടെ വായിൽ ഉപ്പ് വെള്ളം (Water)കൊള്ളുക
തണുത്ത ഭക്ഷണങ്ങളും ഐസും ഐസ്ക്രീമും ജ്യൂസും കഴിക്കാൻ ശ്രമിക്കുക
വേദന അധികമായി ഉണ്ടെങ്കിൽ വേദസംഹാരികൾ ഉപയോഗിക്കുക.
മുറിവിൽ കുത്തുകയോ അമർത്തുകയോ കടിക്കുകയോ ചെയ്യാതിരിക്കുക
ഹൈഡ്രജൻ പെറോക്സൈഡ് വെള്ളത്തിൽ ചാലിച്ച് മുറിവിൽ വെക്കുക.
ബേക്കിംഗ് സോഡാ വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുറിവിൽ വെയ്ക്കുക.
വായ്പ്പുണ്ണ് എങ്ങനെ ഒഴിവാക്കാം?
ഭയകരമായ ചൂടുള്ള ഭക്ഷണങ്ങളും (Food) പാനീയങ്ങളും ഒഴിവാക്കുക
ഭക്ഷണം പതിയെ ചവയ്ക്കുക
വളരെ മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിക്കുക.
ALSO READ: വേനൽക്കാലത്ത് Curd സൂപ്പർഫുഡ് ആണ്, ചർമ്മത്തിനും ആരോഗ്യത്തിനും ഉത്തമം
പിരിമുറുക്കം കുറയ്ക്കുക.
ഭക്ഷണം എല്ലാ വിറ്റമിന്സും (Vitamin) കിട്ടുന്ന രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കുക
വിറ്റാമിൻ ബി പോലുള്ള വൈറ്റമിൻ സപ്പ്ളെമെന്റ്സ് കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകയിലയുടെ ഉപയോഗം കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുക.
മദ്യപാനം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
സൂര്യപ്രകാശത്തിൽ പോകുമ്പോൾ ചുണ്ടുകളിൽ ബാം പുരട്ടാൻ ശ്രദ്ധിക്കുക
വായ്പ്പുണ്ണ് നീണ്ടക്കാലം നിലനിൽക്കുമോ?
സാധാരണ ഗതിയിൽ വായ്പുണ്ണ് അധികകാലം വായിൽ നിലനിലക്കാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ വായ്പ്പുണ്ണ് ദീർഘകാലം നിലനിൽക്കും. ആ സാഹചര്യങ്ങൾ ഏതൊക്കെ?
നിങ്ങൾ കടുത്ത പിരിമുറുക്കത്തിലാണെങ്കിൽ (Stress)
നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വളരെ കുറവാണെങ്കിൽ
നിങ്ങൾക്ക് അമിതമായി സൂര്യപ്രകാശം ഏൽക്കാറുണ്ടെങ്കിൽ
നിങ്ങളുടെ വായിലെ ചർമ്മത്തിൽ മുറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ.
അധിക നാൾ വായ്പ്പുണ്ണ് നീണ്ട് നിൽക്കുകയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ കണ്ട് വിധഗ്ത പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.