Saniya Iyappan Makeover: ഡാന്‍സിംഗ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയും പിന്നീട് മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയയാകുകയും ചെയ്ത താരമാണ് സാനിയ അയ്യപ്പന്‍ (Saniya Iyappan).


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | സാനിയാസ് സിഗ്നേച്ചര്‍; ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തില്‍ ഒരു കൈ നോക്കാന്‍ സാനിയ!!


മോഡേണ്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള സാനിയയുടെ പുതിയ മേക്കോവ(Makeover)റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തലമുടിയിലാണ് സാനിയയുടെ പുതിയ പരീക്ഷണം,. മുടിയില്‍ പുതിയ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണെന്നു കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.


ALSO READ | 'നിക്കറിടാന്‍ മറന്നാലും, കൂളിംഗ് ഗ്ലാസ് വെക്കാന്‍ മറന്നില്ല...' കുട്ടിയുടുപ്പിട്ട സാനിയയ്ക്ക് പൊങ്കാല



ഇതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് താരമെത്തിയത്. മുടിയ്ക്ക് പുതിയ കളര്‍ നല്‍കിയാണ്‌ താരത്തിന്റെ മേക്കോവര്‍. പൊതുവേ അധികമാരും പരീക്ഷിക്കാത്ത നീല നിറമാണ്‌ സാനിയ തന്റെ തലമുടിയ്ക്കായി കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ ഈ ചിത്രം പോസ്റ്റ്‌ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ സാനിയയുടെ ഈ പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.


Viral Video: ചുവപ്പില്‍ ഗ്ലാമറസായി സാനിയയുടെ ഫോട്ടോഷൂട്ട്


നീല പൊന്മാന്‍, പെയിന്‍റ് പാട്ടയില്‍ വീണോ തുടങ്ങിയ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്കന്‍ ഗായിക ബില്ലി ഐലിഷിനോട് താരത്തിനെ താരതമ്യപ്പെടുത്തുന്നവരും ഉണ്ട്. മേക്കോവറുകളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുള്ള താരമാണ് സാനിയ.