ഈ സെക്സിസ്റ്റ് ഉപദേശങ്ങൾ...ഇരുപതുകളിലെത്തിയ പെൺകുട്ടികൾ ഇതിലൂടെ കടന്നു പോകാതിരിക്കില്ല
Eight Sexist Things: വിവാഹം കഴിഞ്ഞ് ഗർഭിണിയാകാൻ അനുയോജ്യമായ പ്രായം ഇതാണ്.
ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഇരുപതുകൾ. അച്ഛനമ്മമാരുടെ ചിറകിനടിയിൽ നിന്നും സ്വതന്ത്രമായി മെല്ലെ പറക്കാൻ തുടങ്ങുന്ന പ്രായം. പലതരത്തിലുള്ള മാനസിക സമ്മർദ്ധങ്ങളാണ് അവർ നേരിടേണ്ടി വരുന്നത്.
സ്വയം മനസ്സിൽ ഉയർന്നു വരുന്ന ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾക്കൊപ്പം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കേൾക്കേണ്ടി വരുന്ന ഉപദേശങ്ങളും ചോദ്യങ്ങളും പെൺകുട്ടികളെ വീർപ്പുമുട്ടിക്കുന്നു. അവയിൽ ഉൾക്കൊള്ളേണ്ടവ ഏത് ? തള്ളിക്കളയേണ്ടത് ഏത് ? എന്ന് തിരിച്ചറിയാൻ സാധിക്കാതെ അവർ മാനസിക സമ്മർദ്ധത്തിലാകുന്നു.
ഉയർന്ന വിദ്യാഭ്യാസം, തൊഴിൽ, മെച്ചപ്പെട്ട ജീവിതം ഇതാണ് ഏതൊരു വ്യക്തിയുടേയും അടിസ്ഥാനം. അതിലേക്കെത്തി പിടിക്കാനുള്ള ആദ്യ ശ്രമം തുടങ്ങുന്നത് ഇരുപതുകളുടെ പ്രാരംഭത്തിലാണ്. എന്നാൽ ആ പ്രായത്തിൽ എത്തുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് കുടുംബത്തിൽ നിന്നും ഉയർന്നു വരുന്ന മറ്റു ചില ഉപദേശങ്ങൾക്ക് കൂടെ വഴങ്ങേണ്ടി വരുന്നു.
ALSO READ: സെക്സും ഒരു നല്ല വർക്കൗട്ട് തന്നെ...അറിയുമോ ഈ ഗുണങ്ങൾ
അതിൽ പ്രധാനമാണ് വിവാഹം. കാലം എത്ര മുന്നോട്ട് പോയാലും ഇന്നും മാറാത്ത ഒന്നാണ് പെൺകുട്ടികളുടെ വിവാഹത്തെ സംബന്ധിച്ച സമൂഹത്തിന്റെ കാഴ്ച്ചപാടുകൾ. ഇന്നും പലകുടുംബങ്ങളിലും ഇരുപത് വയസ്സ് കഴിഞ്ഞ ഒരു പെൺകുട്ടിയോട് നീ ഇനി മുന്നോട്ട് എന്ത് പഠിക്കാൻ ആഗ്രഹിക്കുന്നു, നിന്റെ സ്വപ്നങ്ങൾ എന്താണ് എന്ന് മാതാപിതാക്കൾ ചോദിക്കാറില്ല. പകരം വിവാഹം കഴിക്കേണ്ടേ ? ഇനിയെപ്പോഴാണ് ? എന്നിങ്ങനെ പല ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.
അത്തരത്തിൽ ഇരുപത് വയസ്സു കഴിഞ്ഞ പെൺകുട്ടികൾ കേൾക്കേണ്ടി വരുന്ന 8 ഉപദേശങ്ങളാണ് ചുവടെ പറയുന്നത്.
1. പെൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ അമുയോജ്യമായ സമയം ഇതാണ്.
2. വിവാഹം കഴിഞ്ഞാൽ പിന്നെ നിനക്ക് ഇഷ്ടമുള്ള എന്ത് കാര്യങ്ങളും ചെയ്യാം.
3. വിവാഹ ശേഷവും പഠനം മുന്നോട്ട് കൊണ്ടു പോകാം.
4. ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിൽ പിന്നീട് അത് ബുദ്ധിമുട്ടാകും.
5. നിനക്ക് ഒരു സഹോദരി കൂടെ ഉണ്ട് എന്ന് ഓർക്കണം. നീയാണ് അവൾക്ക് മാതൃകയാകേണ്ടത്.
6. വിവാഹം കഴിഞ്ഞ് ഗർഭിണിയാകാൻ ശരിയായ പ്രായം ഇതാണ്.
7. കരിയർ ഇനിയും മുന്നോട്ട് പോകുമ്പോൾ ഉണ്ടാക്കാവുന്നതേ ഉള്ളു..എന്നാൽ വിവാഹം അങ്ങനെയല്ല ഇപ്പോള് നടന്നില്ലെങ്കില് പിന്നെ നടക്കില്ല.
8. പാചകവും വീട്ടിലെ മറ്റു ജോലികളും പെണ്കുട്ടികള് ആയാല് പഠിച്ചിരിക്കണം..എങ്കിലെ നല്ലൊരു ഭാര്യയാകാൻ സാധിക്കു.
ഈ രീതിയിലുള്ള പല ചോദ്യങ്ങൾ മറികടന്ന് സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക എന്നത് പെൺകുട്ടികളെ സംബന്ധിച്ച് ഒരു അഗ്നിപരീക്ഷണം തന്നെയാണ്. വിവാഹം കഴിച്ചയക്കുന്ന വ്യക്തിയിലാണ് ഒരു സ്ത്രീയുടെ ഭാവി ഇരിക്കുന്നത് എന്നുള്ളത് തെറ്റായ ചിന്താഗതിയാണ്. പ്രായപൂർത്തിയായ പുരുഷനായാലും സ്ത്രീ ആയാലും സ്വന്തം കാലിൽ നിൽക്കുക എന്നത് പ്രധാനമാണ്. സ്വന്തമായി ഒരു സ്വത്വം രൂപപ്പെടുത്തിയെടുക്കുക എന്നത് പരിശ്രമിച്ചാൽ മാത്രമേ സാധിക്കു. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണ്.
അതുകൊണ്ട് തന്നെ വിവാഹത്തേക്കാൾ ആദ്യം മുൻഗണന നൽകേണ്ടത് വിദ്യാഭ്യാസത്തിനും ഒരു ജോലി കണ്ടെത്തുന്നതിലുമാണ്. പല പെൺകുട്ടികളും വിവാഹശേഷം ഭർതൃ ഗൃഹത്തിൽ അനുഭവിക്കേണ്ടി വരുന്നത് വലിയ പീഢനങ്ങളാണ്. അതിൽ നിന്നുമെല്ലാം മോചനം നേടാനുള്ള ഏക മാർഗം വിദ്യാഭ്യാസത്തിലൂടെ ഒരു ജോലി കരസ്ഥമാക്കുക എന്നതാണ്. അതിനായി ഇത്തരം ചോദ്യങ്ങൾക്കു മുന്നിൽ കീഴടങ്ങുകയല്ല വേണ്ടത്. പകരം സ്വന്തം സ്വപ്നങ്ങൾ എത്തിപിടിക്കാനായി പരിശ്രമിക്കുകയാണ് വേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...