Health Benefits of Doing Sex: സെക്സും ഒരു നല്ല വർക്കൗട്ട് തന്നെ...അറിയുമോ ഈ ​ഗുണങ്ങൾ

Doing sex is a great exercise: ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായും മാത്രമല്ല ആരോ​ഗ്യകരമായും വളരെ നല്ലതാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 05:16 PM IST
  • ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വളരെ നല്ലൊരു വ്യായാമം ആണെന്നതാണ് സത്യം.
  • ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായ സുഖം മാത്രമല്ല ആരോ​ഗ്യകരമായും ഏറെ ​ഗുണങ്ങൾ ഉണ്ട്.
  • ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കാൻ സഹായിക്കുമെന്നതാണ് യാഥാർത്ഥ്യം.
Health Benefits of Doing Sex: സെക്സും ഒരു നല്ല വർക്കൗട്ട് തന്നെ...അറിയുമോ ഈ ​ഗുണങ്ങൾ

ആരോ​ഗ്യകരമായ ജീവിതം നയിക്കുന്നതിന് ചിട്ടായ ജീവിതശൈലിയും അത്യാവശ്യമാണ്. അതിനായി ശരിയായ ക്രമത്തിലുള്ള ഭക്ഷണവും വ്യായാമവും ജീവിത്തിന്റെ ഭാ​ഗമാക്കേണ്ടതുണ്ട്. നിത്യവും എന്തെങ്കിലും തരത്തിലുള്ള  വ്യയാമം ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ച് ഒരു പരിധിവരെ ജീവിതശൈലി രോ​ഗങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല അവർ മാനസികമായും നല്ല ആരോ​ഗ്യവാന്മാർ ആയിരിക്കും.

ഫിറ്റ് ആയിരിക്കാൻ ജിമ്മിൽ തന്നെ പോകണം എന്നില്ല. ചെറിയ നടത്തമോ, ഡാൻസോ അങ്ങനെ ശരീരം അനക്കിയുള്ള ഏത് പ്രവർത്തിയും ആകാം. അത്തരത്തിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വളരെ നല്ലൊരു വ്യായാമം ആണെന്നതാണ് സത്യം. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായ സുഖം മാത്രമല്ല ആരോ​ഗ്യകരമായും ഏറെ ​ഗുണങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടത് ഇവയാണ്.

ALSO READ: രക്തദാനം മഹാദാനം... ഇന്ന് ലോക രക്തദാതാക്കളുടെ ദിനം; അറിയാം ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

ഹൃദയത്തിന്റെ ആരോ​ഗ്യം 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം അതുകൊണ്ട് തന്നെ അതിന്റെ ആരോ​ഗ്യം കാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭക്ഷണം നിയന്ത്രിക്കുന്നത് പോലെ തന്നെ നിത്യേന വ്യായാമം ചെയ്യുന്നതും ‍ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കാൻ സഹായിക്കുമെന്നതാണ് യാഥാർത്ഥ്യം. മറ്റ് തരത്തിലുള്ള കാർഡിയോവാസ്കുലർ അല്ലെങ്കിൽ എയ്റോബിക് വ്യായാമങ്ങളിൽ സംഭവിക്കുന്നതുപോലെ, ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കാൻ സഹായിക്കും.

ഉയർന്ന ഹൃദയമിടിപ്പിന്റെ ഫലമായി നിങ്ങളുടെ ശരീരത്തിലെ ഹൃദയപേശികൾ ശക്തമാകുന്നു, ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല ​ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ ക്രമത്തിലാണെങ്കിൽ രക്തയോട്ടം വർധിക്കുന്നു. തൽഫലമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജന്റെ വിതരണം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർ‍ദ്ദിക്കുകയും ചെയ്യുന്നു. 

ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു 

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന ഊർജ്ജമാണ് കലോറി. എന്നാൽ ഇത് ആവശ്യത്തിൽ കൂടുതലായി ശരീരത്തിൽ എത്തുന്നത് അമിതവണ്ണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ കഴിക്കുന്നതിൽ നിന്നും ഒരു നിശ്ചിത അളവിൽ കലോറി ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അതിന് മറ്റ് വ്യായാമങ്ങളെ പോലെ തന്നെ ഒരു നല്ല മാർ​ഗമാണ് സെക്സിൽ ഏർപ്പെടുന്നത്. 
കലോറി എരിച്ച് കളയാനുള്ള ഒരു നല്ല മാർ​ഗമാണ് സെക്സിൽ ഏർപ്പെടുന്നത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കലോറി എരിച്ച് കളയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 24-മിനിറ്റ് സെക്‌സ് സെഷനുകളിൽ (ഫോർപ്ലേ ഉൾപ്പെടെ) ചെയ്യുന്നത് പുരുഷന്മാരിൽ ശരാശരി 101 കലോറി (മിനിറ്റിൽ 4.2 കലോറി)യും സ്ത്രീകളിൽ 69 കലോറി (മിനിറ്റിൽ 3.1 കലോറി) യും കത്തിച്ച് കളയാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല ശാരീരികവും മാനസികവുമായി അടുപ്പമുള്ള ഈ പ്രവർത്തനം നിങ്ങളുടെ മൊത്തത്തിലുള്ള കലോറി എരിക്കാൻ കാരണമാകുമെന്നും പറയുന്നു. 

പേശികളുടെ ഇടപെടൽ

വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ നമ്മളുടെ ശരീരത്തിന്റെ പേശികളുടെ ബലപ്പെടുത്താൻ സഹായിക്കും. അത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിൻ്റെ വിവിധ പേശികളാണ് ഈ പ്രവർത്തനത്തിൻ്റെ ഭാഗമാകുന്നത്. ഉൾപ്പെട്ടിരിക്കുന്ന സ്ഥാനങ്ങളെയും ചലനങ്ങളെയും ആശ്രയിച്ച്, നിങ്ങളുടെ കോർ, കാലുകൾ, ഗ്ലൂട്ടുകൾ, മുകളിലെ ശരീര പേശികൾ എന്നിവ പോലും പ്രവർത്തിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. സ്ഥിരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഈ പേശി ഗ്രൂപ്പുകളെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും.

ALSO READ: പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല; ഈ 5 ആരോഗ്യ ഗുണങ്ങൾ ഉറപ്പ്!

ശരീരത്തിന് നല്ല വഴക്കവും ബാലൻസും നൽകുന്നു

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചില പൊസിഷനുകള്ക്ക് പലപ്പോഴും നല്ല വഴക്കവും വിശാലമായ ചലനവും അത്യാവശ്യമായി വരുന്നു. അത്തരത്തിൽ വ്യത്യസ്ത തരത്തിലുള്ള ലൈംഗിക  പൊസിഷനുകളിൽ ഏർപ്പെടുന്നത് ഒരു വ്യക്തിയുടെ ചലന പരിധി, വഴക്കം, സ്ഥിരത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, പേശികളെ സ്ട്രെച്ച് ചെയ്യാനും വിശ്രമിക്കാനും ഇത് സഹായിച്ചേക്കാം. അതിനാൽ, പതിവ് ലൈംഗിക പ്രവർത്തനങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരിക പ്രകടനം വർദ്ധിപ്പിക്കും.

​മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

മാനസികമായി ആരോ​ഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ച് മറ്റു രോ​ഗങ്ങൾ ഒന്നും വലിയ രീതിയിൽ ബാധിക്കില്ല എന്നാണ് സത്യം. അതിനാൽ തന്നെ ഇന്ന് ആളുകൾ എല്ലാത്തിനേക്കാൾ ഉപരി അവർക്ക് മാനസികമായി ഉല്ലാസം ലഭിക്കുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസിക സമ്മർദ്ധം കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരത്തിന്റെ സ്വാഭാവികമായ സുഖകരമായ ഹോർമോണായ എൻഡോർഫിനുകളുടെ ഉത്തേജനത്തിന് സെക്‌സിൽ ഏർപ്പെടുന്നത് സഹായിക്കുന്നു. ഇത് മനസിനെ ശാന്തമാക്കുകയും മാനസികമായി ഭാരം കുറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. രാവിലെ സെക്‌സ് ചെയ്യുന്നതിലൂടെ ദിവസം മുഴുവനും കൂടുതൽ വിശ്രമവും ഏകാഗ്രതയും ഉന്മേഷവും അനുഭവിക്കാൻ നൽകാൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News