ശീതീകരിച്ച ഭക്ഷണത്തിന്റെ പാർശ്വഫലങ്ങൾ: ‌മുൻകൂട്ടി പാകം ചെയ്തതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങളെയാണ് ഫ്രോസൺ ഫുഡ് എന്ന് വിളിക്കുന്നത്. സ്വന്തമായി പാകം ചെയ്യുന്ന ഭക്ഷണത്തെ അപേക്ഷിച്ച് എളുപ്പത്തിൽ ഇവ ലഭ്യമാകുമെന്നതിനാൽ പലരും ശീതീകരിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു. എന്നാൽ, ഇവയിൽ ചിലത് ഉടൻ തന്നെ കഴിക്കാവുന്നതും ചിലത് നമ്മൾ ചെറിയ രീതിയിൽ വീണ്ടും പാകം ചെയ്ത് കഴിക്കേണ്ടതും ആണ്. ശീതികരിച്ച ഉത്പന്നങ്ങൾ ഭക്ഷണത്തിനായി തയ്യാറാക്കാൻ വളരെ സൗകര്യപ്രദമാണ്, കാരണം ഉപഭോഗത്തിന് തയ്യാറാക്കുന്നതിന് ഉയർന്ന താപനിലയാണ് ഇതിന് വേണ്ടത്. എന്നാൽ, ശീതീകരിച്ച ഭക്ഷണം, നമ്മൾ സ്വയം പാകം ചെയ്ത് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്ര പോഷക​ഗുണങ്ങൾ നിറഞ്ഞതായിരിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തയ്യാറാക്കുന്ന സമയം കുറവായതിനാൽ പലരും ശീതീകരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. അത്തരം ഭക്ഷണത്തിന് പച്ചക്കറികൾ അരിയുകയോ വെള്ളം തിളപ്പിക്കുകയോ മസാലകൾ ചേർക്കുകയോ ചെയ്യേണ്ടതില്ല. പക്ഷേ, ശീതീകരിച്ച ഭക്ഷണം കഴിച്ച് കുറച്ച് സമയ ലാഭത്തിനായി രോഗപ്രതിരോധ സംവിധാനത്തെയും മറ്റ് ആരോഗ്യമുള്ള കോശങ്ങളെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഇത് നിങ്ങളുടെ ശരീരത്തെ മന്ദമാക്കുകയും ദിവസം മുഴുവൻ മന്ദത അനുഭവപ്പെടുകയും ചെയ്യുന്നു. കാരണം ശീതീകരിച്ച ഭക്ഷണങ്ങൾ നിങ്ങളുടെ മുഴുവൻ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തും. നേരെമറിച്ച്, ശീതീകരിച്ച് പാകം ചെയ്ത് കഴിക്കുന്ന ഭക്ഷണത്തിന് പകരം നിങ്ങൾ പുതുതായി പാകം ചെയ്ത ഭക്ഷണം കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ മെറ്റബോളിസം വളരെ ആരോഗ്യകരമായിരിക്കും.


ALSO READ: Healthy Eating Habits: കുട്ടികളുടെ ഭക്ഷശീലങ്ങൾ മികച്ചതാക്കാം എളുപ്പത്തിൽ തന്നെ


ശീതീകരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതിന്റെ കാരണങ്ങൾ:
പൊണ്ണത്തടി/ഭാരം വർധിക്കുക: ശീതീകരിച്ച ഭക്ഷണത്തിൽ ധാരാളം കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ശീതീകരിച്ച ഭക്ഷണങ്ങൾ ശരിയായി ദഹിപ്പിക്കാൻ ധാരാളം സമയമെടുക്കും. ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. വയറുവേ​ദന, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.


ഹൃദ്രോഗം: ശീതീകരിച്ച ഭക്ഷണങ്ങളിൽ നമ്മുടെ ഹൃദയത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ശീതീകരിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ, നിങ്ങളുടെ നല്ല കൊളസ്ട്രോൾ നഷ്ടപ്പെടുകയും നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.


അനാരോഗ്യകരമായ ജീവിതശൈലി: നിങ്ങൾ പോഷകാഹാരം കഴിക്കുന്നില്ലെങ്കിൽ, അനാരോ​ഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്ന് മനസ്സിലാക്കണം. അനാരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് വഴി നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതിരിക്കുകയും ഇത് ക്രമേണ ആരോ​ഗ്യം ക്ഷയിക്കുന്നതിലേക്കും നയിക്കുന്നു. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങൾ കഴിക്കുന്ന ശീതീകരിച്ച ഭക്ഷണത്തിന് ധാരാളം പാർശ്വഫലങ്ങളുണ്ട്, അതിൽ ഒന്ന് ശീതീകരിച്ച ഭക്ഷണങ്ങളിൽ സോഡിയം കൂടുതലായി അടങ്ങിയിരിക്കുന്നു എന്നതാണ്.


ALSO READ: Mental Health Diet: വിഷാദരോ​ഗത്തെ നേരിടാൻ ഈ ഭക്ഷണ ശീലങ്ങൾ ഉപേക്ഷിക്കാം


അടിസ്ഥാനപരമായി, രുചികരമായ ഭക്ഷണം നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമാക്കുന്നില്ല. ഇത് നിങ്ങൾക്ക് മികച്ച രുചി നൽകുന്നു, അത് നിങ്ങൾ ഓരോ തവണയും കഴിക്കാൻ ആഗ്രഹിക്കുന്നു. മറുവശത്ത്, ഇത്തരം ശീതീകരിച്ച ഭക്ഷണവുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യകരമായ ഭക്ഷണത്തിന് രുചി കുറവായിരിക്കാം, എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും നിങ്ങളുടെ ജീവിതശൈലിയെ ആരോഗ്യകരവും സന്തോഷകരവുമാക്കുകയും ചെയ്യും. ശീതീകരിച്ച ഭക്ഷണം കൂടുതലായി കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അന്നജം പോലുള്ളവ കൂടുതലായി ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ, ദഹനം നടക്കുന്നതിന് മുമ്പ് അന്നജം പഞ്ചസാരയായി മാറുന്നു. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുന്നു.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.