Healthy Eating Habits: കുട്ടികളുടെ ഭക്ഷശീലങ്ങൾ മികച്ചതാക്കാം എളുപ്പത്തിൽ തന്നെ

Healthy Eating Habits: നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവ കുട്ടിക്ക് ഇപ്പോൾ മാത്രമല്ല, പിന്നീടുള്ള ജീവിതത്തിലും ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 04:03 PM IST
  • കുട്ടികളിലെ നല്ല സമീകൃതാഹാരവും നല്ല ഭക്ഷണശീലങ്ങളും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു
  • ചെറുപ്പത്തിൽത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കാൻ കുട്ടികൾ പഠിക്കുമ്പോൾ, അവർ വളരുന്തോറും ആരോഗ്യകരവും കൂടുതൽ ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കുന്നു
Healthy Eating Habits: കുട്ടികളുടെ ഭക്ഷശീലങ്ങൾ മികച്ചതാക്കാം എളുപ്പത്തിൽ തന്നെ

ചെറിയ പ്രായത്തിൽ സ്വീകരിച്ച പല ശീലങ്ങളും പിന്നീടുള്ള ജീവിതകാലം എങ്ങനെയായിരിക്കുമെന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവ കുട്ടിക്ക് ഇപ്പോൾ മാത്രമല്ല, പിന്നീടുള്ള ജീവിതത്തിലും ഗുണം ചെയ്യും. നിങ്ങളുടെ കുട്ടിയുടെ പോഷകാഹാരം എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം. കുട്ടികളിലെ നല്ല സമീകൃതാഹാരവും നല്ല ഭക്ഷണശീലങ്ങളും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. ചെറുപ്പത്തിൽത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കാൻ കുട്ടികൾ പഠിക്കുമ്പോൾ, അവർ വളരുന്തോറും ആരോഗ്യകരവും കൂടുതൽ ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കുന്നു.

ചില സമയങ്ങളിൽ, കുട്ടികളുടെ ഭക്ഷണക്രമം മാതാപിതാക്കളെ വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. ആരോഗ്യകരമായ ചില ഭക്ഷണങ്ങൾ കഴിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത് കഠിനമായ ജോലിയാണ്. അതിനാൽ, മാതാപിതാക്കൾ കുട്ടിയുടെ ഭക്ഷണശീലങ്ങൾ ആദ്യം മുതൽ തന്നെ നിരീക്ഷിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണം കഴിക്കുന്നത് കുട്ടിക്കാലത്തെ അമിതവണ്ണം, രോഗങ്ങൾ, അണുബാധകൾ, അലർജികൾ എന്നിവ തടയും. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും ചെറിയ പ്രായം മുതലുള്ള ഭക്ഷണക്രമം വലിയ പങ്കുവഹിക്കുന്നുണ്ട്.

ALSO READ: Mental Health Diet: വിഷാദരോ​ഗത്തെ നേരിടാൻ ഈ ഭക്ഷണ ശീലങ്ങൾ ഉപേക്ഷിക്കാം

കുട്ടികളിൽ ശരിയായ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഏഴ് മാർ​ഗങ്ങൾ

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ കുഞ്ഞിന്റെ ദിവസം ആരംഭിക്കുക. ഇത് ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. പച്ചക്കറികളും പഴങ്ങളും, ധാന്യങ്ങൾ, പയർ എന്നിവയും അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകണം. ജങ്ക് ഫുഡ്, എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ, എണ്ണ അധികമയി അടങ്ങിയ ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണം എന്നിവ കുഞ്ഞുങ്ങൾക്ക് നൽകരുത്. വാരാന്ത്യങ്ങളിൽ മാത്രമേ ചെറിയ രീതിയിലെങ്കിലും ഇത്തരം ഭക്ഷണങ്ങൾ നൽകാവൂ.

ടിവി കാണുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴോ കുട്ടിയെ ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. കുട്ടിയെ ഭക്ഷണം സാവധാനം കഴിക്കാനും ഭക്ഷണം ശരിയായി ചവയ്ക്കാനും പ്രോത്സാഹിപ്പിക്കുക. ഇത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണം കഴിക്കുന്ന സമയത്ത് അതിൽ മാത്രം ശ്രദ്ധിക്കാനും അതിന്റെ രുചി ആസ്വദിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

ALSO READ: Cholesterol Control: ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

ഭക്ഷണം കഴിക്കുന്ന സമയം, കുട്ടികളെ ശകാരിക്കുന്നതിനോ വഴക്കിടുന്നതിനോ ഉള്ള സമയമല്ല. സംഭാഷണത്തിലൂടെയും പങ്കുവെക്കലിലൂടെയും ഭക്ഷണവേളകൾ മനോഹരമാക്കുക. എല്ലാവരുമായും ഒന്നിച്ചിരുന്ന് കുട്ടി തനിയെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കുട്ടികളെ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിലും ഭക്ഷണം തയ്യാറാക്കുന്നതിലും ഭക്ഷണ മുൻഗണനകളെക്കുറിച്ച് അറിയാനും പോഷകാഹാരത്തെക്കുറിച്ച് പഠിപ്പിക്കാനും അവരെകൂടി ഉൾപ്പെടുത്തുക. കുട്ടികളെ വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ അവർ തയ്യാറാണെങ്കിൽ അതിന് അനുവദിക്കുക. വ്യത്യസ്തമായ ഭക്ഷണം പരീക്ഷിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് അവരെ തടയരുത്.

മധുരപലഹാരങ്ങളോ ചോക്ലേറ്റുകളോ ഉപയോഗിക്കുകയാണെങ്കിൽ, ഈ ഭക്ഷണങ്ങൾ മറ്റ് ഭക്ഷണങ്ങളെക്കാൾ മികച്ചതാണെന്ന് കുട്ടികൾ ചിന്തിച്ചേക്കാം. മറ്റ് ഭക്ഷണങ്ങളെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നതിനാൽ ചോറോ പച്ചക്കറിയോ കഴിച്ചാൽ ഡെസേർട്ട് നൽകാമെന്ന് കുട്ടികളോട് പറയരുത്. ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. പഴങ്ങൾ, പീനട്ട് ബട്ടർ, സെലറി, നട്‌സ്, പോപ്‌കോൺ, ചേന, ചീസ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് കുട്ടികൾക്ക് എളുപ്പമാക്കുക. എണ്ണമയമുള്ളതോ എരിവ് അധികമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കുട്ടികൾക്ക് അധികമായി നൽകരുത്. കോളകൾ, സോഡകൾ അല്ലെങ്കിൽ മറ്റ് മധുരമുള്ള പാനീയങ്ങൾ എന്നിവയ്ക്ക് പകരം അവരെ വെള്ളം കുടിക്കാൻ ശീലിപ്പിക്കുക. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നത് കുട്ടിയുടെ എണ്ണയും ഉപ്പും കഴിക്കുന്നത് നിരീക്ഷിക്കാൻ സഹായിക്കും. പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകുന്നത് പരമാവധി ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News