മിക്കവാറും ആളുകളും ഏറ്റവും അധികം അറിയാതെയെങ്കിലും കഴിച്ചു പോയ ഒന്ന് കൈ നഖമായിരിക്കും. നഖം കടിക്കാത്ത ആരും ഉണ്ടാവില്ലെന്നതാണ് സത്യം. നഖത്തിൻറെ വൃത്തിയാണ് പലപ്പോഴും ആളുകളുടെ സ്വഭാവം തന്നെ നിശ്ചയിക്കുന്ന കാര്യം. എന്നാൽ ഇത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിൻറെ രഹസ്യവും നഖത്തിലൂടെ മനസ്സിലാക്കാം എന്നതാണ് മറ്റൊരു കാര്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ നഖങ്ങളിൽ കാണുന്ന അടയാളങ്ങൾ പലതുമാണ് ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തെ കാണിക്കുന്ന കാര്യങ്ങൾ. നഖങ്ങളിലെ പാടുകൾ, നഖം പൊട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ നമ്മുടെ ശരീരത്തിലെ പ്രശ്നങ്ങളെ കാണിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.  നിങ്ങളുടെ നഖങ്ങളിൽ വെളുത്ത വരകളുണ്ടെങ്കിൽ ശരീരത്തിൽ പോഷകങ്ങളുടെ അഭാവം ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. 


Also Read: Workout Tips: വ്യായാമത്തിന് ശേഷം ഇത് മാത്രം ചെയ്യരുത്: ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം


നിങ്ങളുടെ നഖത്തിൽ നീല വരകൾ ഉണ്ടെങ്കിൽ, അത് ശീരരത്തിൽ ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന സൂചനയാണ്. നിങ്ങളുടെ ശ്വാസകോശത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, നഖങ്ങളിൽ പർപ്പിൾ നിറത്തിലുള്ള വരകൾ ഉണ്ടാകും. വിശാലമായ വരകൾ ശരീരത്തിൽ കരോട്ടിൻ എന്ന പ്രോട്ടീന്റെ കുറവുണ്ടെങ്കിൽ, നഖത്തിൽ വിശാലമായ വരകൾ കാണാം. 


നിങ്ങളുടെ ശരീരത്തിൽ കാൽസ്യം പ്രോട്ടീന്റെ അഭാവമോ അല്ലെങ്കിൽ ഏതെങ്കിലും വിറ്റാമിനോ ഉണ്ടെങ്കിൽ, നഖങ്ങളിൽ നീണ്ട വരകൾ പ്രത്യക്ഷപ്പെടും. ചർമ്മത്തിൽ കൂടുതൽ വരൾച്ചയുണ്ടായാലും നീണ്ട വരകൾ പ്രത്യക്ഷപ്പെടും.


Also Read: അമിതമായി പാൽ കുടിച്ചാൽ ഈ ​ഗുരുതരമായ രോ​ഗങ്ങൾ ഉണ്ടാകാം


 നഖങ്ങളുടെ അടിഭാഗത്ത് ചുവപ്പ് അല്ലെങ്കിൽ തവിട്ട് നിറമുള്ള വരകൾ ദൃശ്യമാണെങ്കിൽ സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നം നിങ്ങൾക്ക് ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. ചിലപ്പോൾ ഈ വര ഇതുപോലെയാകും. എന്നാൽ അങ്ങനെയാണെങ്കിൽ, നിങ്ങളുടെ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.